Friday, September 10, 2010

ഈദ്‌ മുബാറക്ക്‌

ഒരുഗ്രൻ ബിരിയാണി തയ്യാറാക്കി ബ്ലോഗർമാരെ മുഴുവൻ വിളിച്ച്‌, ഗംദീരമായി പെരുന്നാളാഘോഷിക്കണമെന്ന് കരുതി, എല്ലാ തയ്യാറെടുപ്പുകളും നടത്തിയതാണ്‌.

പക്ഷെ, പതിവ്‌ പോലെ,


സുൽത്താൻ കഥകൾ: ഈദ്‌ മുബാറക്ക്‌

.

Monday, September 6, 2010

ഈദ്‌ മുബാറക്ക്‌

ഒരുഗ്രൻ ബിരിയാണി തയ്യാറാക്കി ബ്ലോഗർമാരെ മുഴുവൻ വിളിച്ച്‌, ഗംദീരമായി പെരുന്നാളാഘോഷിക്കണമെന്ന് കരുതി, എല്ലാ തയ്യാറെടുപ്പുകളും നടത്തിയതാണ്‌.

പക്ഷെ, പതിവ്‌ പോലെ,

എണ്ണ തേച്ച്‌, കുളിച്ച്‌, പട്ടുറുമാലും തലയിൽകെട്ടി, ഉപ്പയുടെ കൈപിടിച്ച്‌, പള്ളിയിലേക്ക്‌ പോകുന്ന ഒരു കൊച്ചുകുട്ടിയായി ഞാൻ ഒരു നിമിഷം.

ഇന്ന്, എന്റെ കുഞ്ഞുങ്ങളും അഗ്രഹിക്കുന്നില്ലെ, എന്റെ കൈപിടിച്ച്‌, പള്ളിയിലേക്ക്‌ പോകുവാൻ...
-----------------
വീട്‌ പണി പെട്ടെന്ന് തീർക്കണമെന്ന് പറഞ്ഞ്‌, ധൈര്യവും, അത്മവിശ്വാസവും പകരുന്നവൾ, പിടിച്ച്‌നിർത്തുവാൻ കഴിയാത്ത മനസ്സിന്റെ വിങ്ങലോടെ പറഞ്ഞത്‌

"അടുത്ത്‌ വരും പെരുന്നാള്‌ രാവിനിങ്ങ്‌ വരുമോ
അരികിലിരുന്നാരബം വാരികോരിതരുമോ
കരളുറങ്ങും കഥപറഞ്ഞെൻ കരളിൽ നിറഞ്ഞിടുമോ
കുറുനിരയിൽ വിരലൊടിച്ചെൻ ഉള്ളം കവർന്നിടുമോ"
----------
സ്വർണ്ണഗോപുരങ്ങളിൽ അന്തിയുറങ്ങിയാലും, അറിയാതെ ആഗ്രഹിക്കുന്നു, ഇണകിളി അടുത്തുണ്ടായിരുന്നെങ്കിലെന്ന്. ചൂടും ചൂരും പകരാൻ.....

എല്ലാവർക്കും സുൽത്താന്റെ പെരുന്നാൾ ആശംസകൾ.

ദ്‌ മുബാക്ക്‌..

Thursday, August 26, 2010

ഓണം വിത്ത്‌ സുൽത്താൻ.

ലാപ്പ്‌ടോപ്പിന്റെ പവർബട്ടൻ ഞെക്കിപിഴിഞ്ഞിരിക്കവെ, പടികടന്ന് വരുന്നവനെ കണ്ട്‌, ഏല്ലാവരും സൈഡിലേക്ക്‌ മാറിനിന്നു. മുള്ള്‌കൊള്ളാതിരിക്കാനാണ്‌ എല്ലാവരും മാറിയതെന്ന് മാത്രം മുള്ളുർക്കാരൻ അറിയില്ലല്ലോ.

"ലാപിന്റെ ബാറ്ററി ഭാര്യ ഊരിവെച്ചു അല്ലെ" വന്നതും ചോദ്യം ഹാഷിമിനോട്‌.
"എങ്ങിനെ മനസ്സിലായി"
"എന്റെ ഭാര്യയുടെ സ്ഥിരം നമ്പരല്ലെയിത്‌"


ഓണം വിത്ത് സുൽത്താൻ ഇവിടെ ക്ലിക്കുക.

.

Sunday, August 22, 2010

ഓണം വിത്ത്‌ സുൽത്താൻ.

ഓണം വിത്ത്‌ സുൽത്താൻ.

ബൂലോക തറവാട്‌മുറ്റത്ത്‌, തറവാടിയായി തലയുയർത്തി നിൽക്കുന്ന കായകുളം അരുൺ, തന്നെനോക്കി ചിരിക്കുന്ന അണ്ണാൻകുഞ്ഞിനെക്കുറിച്ച്‌, ഒരുപമ, അറ്റ്‌ലീസ്റ്റ്‌ ഒരുൽപ്രേക്ഷ, അല്ലെങ്കിൽ ഒരു വൃത്തം എങ്ങിനെ വരക്കാം എന്ന് ചിന്തിച്ച്‌, കുന്തിച്ച്‌ നിൽക്കുന്ന സമയത്താണ്‌, കുടവയറും തടവി, പൊങ്ങുമ്മൂടൻ ഒരു മാതിരി മൂഡിൽ വരുന്നത്‌.

"മനു, മുറ്റത്ത്‌ എന്താ?" എന്ന ചോദ്യത്തിനുത്തരം പറയാതെ, ഭയത്തോടെ അരുൺ അകത്തേക്ക്‌ നോക്കി

"നിന്നോട്‌ പലപ്രവാശ്യം ഞാൻ പറഞ്ഞതാ, എന്നെ മനൂന്ന് വിളിക്കരുത്‌, അറ്റ്‌ലീസ്റ്റ്‌ വീട്ടിലെങ്കിലും അങ്ങിനെ വിളിക്കല്ലെ. ഞാൻ ബഗ്ലൂരീന്ന് വരുമ്പോ വോഡ്‌ക വാങ്ങിത്തരാം".

വോഡ്‌ക എന്ന് കേട്ടതും, എവിടെനിന്നാണെന്നറിയില്ല, രണ്ടാളുകൾ മുറ്റത്തേക്ക്‌ ചാടി വീണു.

"മനുവെ, ന്നാല്‌ ടെച്ചിങ്ങ്‌ ഇപ്പോ തന്നെ പോന്നോട്ടെട്ടാ" നന്ദനും തോന്ന്യസിയും. "ദേവിയെ, ഇവര്‌ എന്ത്‌ തോന്ന്യസം കാണിക്കാനാണോ ഇപ്പോ വന്നെ"

"അമ്മെ, പായസം അവിടെതന്നെ ഇരുന്നോട്ടെ, ഇപ്പോ എടുക്കേണ്ട, ഉണ്വേഷരൻ വരുന്നുണ്ട്‌."

പായസം എന്ന പ്രയാസമുള്ള വാക്ക്‌ കേട്ടതും, "അമ്മെ, ഫോട്ടോകോപ്പി മെഷീനുണ്ടെങ്കിൽ 5 മിനുറ്റിനുള്ളിൽ ഞാൻ നിങ്ങളുടെ 10-20 ചിത്രം വരച്ച്‌ തരാം" എന്ന മോഹന വഗ്ദാനവുമായി, കൈയിലിരിക്കുന്ന, പെൻസിലും ക്യൻവാസും വലിച്ചെറിഞ്ഞ്‌ മുറ്റത്തിരുന്നു അവൻ.

"ഇതാരുടെയാ ഡിജിറ്റൽ പൂക്കളം, ഇതിന്റെ ലൈറ്റിങ്ങ്‌ ശരിയായില്ല, മുല്ലപൂവ്‌ ഒറിജിനിൽ ആയിരുന്നെങ്കിൽ, എനിക്കത്‌ വീട്ടികൊണ്ട്‌പോവായിരുന്നു" ഫോട്ടോമാഷ്‌ അപ്പു, തന്റെ പുട്ട്‌കുറ്റിയിലൂടെ പരിസരം വീക്ഷിച്ചു.

"ഇതെന്റെയാ അപ്പൂ' എന്ന് പറഞ്ഞ്‌, മിനിടിച്ചർ കടന്ന്‌വന്നൂ. "കറന്റില്ലത്തോണ്ട്‌, ഇന്ന് പൂക്കളമെഴുതാൻ പറ്റീല്ല്യ"

"ഇങ്ങനെ പോയാൽ, നാളെ മവേലിയെ ഞാൻ യൂണികോഡിലാക്കും" 40 വയസായി എന്നതിന്റെ അഹങ്കാരം ഒട്ടുമില്ലെങ്കിലും, അത്‌കൊണ്ട്‌ മാത്രം പക്വതവന്നോ എന്ന് തോന്നിപോവുന്ന, ബർമ്മുഡധാരി കൈപ്പള്ളി.

"ഹലോ, എന്ത്‌, വൈകുന്നേരം സീറ്റില്ലാന്നോ, അത്‌ സാരല്ല, ഞാൻ വിമാനത്തിന്റെ ചിറകിൽ തൂങ്ങിപിടിച്ച്‌ പോവാം. പോകുന്ന വഴിക്ക്‌ എനിക്ക്‌ അഫ്രിക്കയുടെ ഒരു ക്ലോസപ്പ്‌ കിട്ടുമല്ലോ" സാഹസികത എന്ന പദം കേട്ടാൽ, പിന്നെ 5-8 ദിവസം പനിച്ച്‌കിടക്കുന്ന, ഹാരിഷ്‌, വീട്‌ കൊല്ലത്താണെങ്കിലും നാട്‌ തൊടുപുഴയിലാണെന്ന്, അല്ലെങ്കിൽ ഏതെങ്കിലും പുഴയിലാണെന്ന് പറയാൻ മടിയില്ലാത്തവൻ.

"ഇവിടുന്ന് തിരുവനന്തപുരത്തേക്ക്‌ പോവുന്നത്‌ ആഫ്രിക്ക വഴിയാന്നാ പുള്ളിടെ വിചാരം. ഇത്‌ ഞാൻ ഇപ്പോ തന്നെ ബ്ലോഗും" ഹാഷിം. സ്വഭാവം കുതറയാണെങ്കിലും ആതാരോടും പറയാറില്ല. നാലളറിഞ്ഞു എന്നതിൽ പരിഭവവുമില്ല.

ലാപ്പ്‌ടോപ്പിന്റെ പവർബട്ടൻ ഞെക്കിപിഴിഞ്ഞിരിക്കവെ, പടികടന്ന് വരുന്നവനെ കണ്ട്‌, ഏല്ലാവരും സൈഡിലേക്ക്‌ മാറിനിന്നു. മുള്ള്‌കൊള്ളാതിരിക്കാനാണ്‌ എല്ലാവരും മാറിയതെന്ന് മാത്രം മുള്ളുർക്കാരൻ അറിയില്ലല്ലോ.

"ലാപിന്റെ ബാറ്ററി ഭാര്യ ഊരിവെച്ചു അല്ലെ" വന്നതും ചോദ്യം ഹാഷിമിനോട്‌. "എങ്ങിനെ മനസ്സിലായി" "എന്റെ ഭാര്യയുടെ സ്ഥിരം നമ്പരല്ലെയിത്‌"

"ഹല്ലോ, ഹലോ, ഹാല്ലോ, മൈക്ക്‌ ടെസ്റ്റിങ്ങ്‌" സെറ്റ്‌ ടെസ്റ്റ്‌ ചെയ്യുന്നവന്റെ കൈയിൽനിന്ന് മൈക്ക്‌ പിടിച്ച്‌ വാങ്ങി വാഴക്കോടൻ പറഞ്ഞു " പ്രിയമുള്ള സുഹൃത്തുക്കളെ, ബൂലോകത്തിന്റെ ഓണാഘോഷപരിപാടിക്ക്‌ മാറ്റ്‌ കൂട്ടുവാൻ, വഴക്കോടൻ എന്ന അനുഗ്രഹീത ഗായകന്റെ മാപ്പിളപ്പാട്ട്‌ ഉണ്ടായിരിക്കുന്നതാണ്‌"

"അത്‌ അവസാനത്തെ ഐറ്റമാണ്‌" എന്നാരോ, മൈക്ക്‌ ഒഫുന്നതിന്‌ മുൻപെ തട്ടി.

പടികടന്ന്, ബൂലോകർ വരിവരിയായി ഈ തറവാട്ട്‌മുറ്റത്തേക്ക്‌ കടന്നെത്തുകയായി.

"ഒരാള്‌ കവലയിൽ നിപ്പുണ്ട്‌, വരുന്നവരോട്‌ മുഴുവൻ പേര്‌ ചോദിക്കുന്നു. ബ്ലോഗ്‌ ചോദിക്കുന്നു. ആരാണയാൾ?" ആകംക്ഷ പുതുബ്ലോഗർമാർക്ക്‌.

"അതാണ്‌ കെപിസാർ, അനോനിയക്രമണത്തിൽ പണ്ട്‌ പരിക്കേറ്റത്തിന്റെ ശേഷം, പുതിയ ബ്ലോഗർമാരെ പരിചയപ്പെടുക എന്നത്‌ പുള്ളിക്ക്‌ ഭയങ്കര സന്തോഷമാണ്‌"

ചുവന്ന തോർത്ത്‌ തലയിൽകെട്ടി, ഒരാൾ ഓടിവരുന്നു പടിപുരചാടികടന്ന് വന്നവൻ നിന്നത്‌ കോഴിക്കൂടിനടുത്ത്‌.

"എന്താഷ്ടാ, ഓടികളിക്ക്യ. എന്തിനാ ഇങ്ങനെ ഓട്‌ണെ?"

"ഷാർജ്ജപോലിസ്‌ എന്റെ പിന്നാലെയുണ്ട്‌. പണ്ട്‌ ഞാൻ വാട്ടർ ടാങ്ക്‌ അടച്ചിട്ട കേസ്‌ ഇത്‌വരെ ഒരു തീരുമാനമായിട്ടില്ല്യ"

"നിന്റെ കാര്യം ഇന്നോരു തീരുമാനമാവുംട്ടാ വിശാലാ. നീ കൊടകര സിനിമയാക്കാം എന്ന് പറഞ്ഞ്‌, ഞാൻ അതിന്റെ സംവിധായകന്റെ ഷർട്ടിടാൻ തൊടങ്ങിയിട്ട്‌, മാസം 5-8 ആയെ" ബൂലോകത്തെ സംവിധായകൻ, ഏറൂ, അടുത്തിരുന്ന കുറുമാന്റെ ബുൾഗാൻ താടി തടവി. താടി തടവണം എന്നല്ലാതെ അത്‌ സ്വന്തം താടിയാവണം എന്നില്ലല്ലോ എന്ന് വിശ്വസിക്കുന്നവൻ.

വക്കാ വക്കാ എന്ന ഗാനത്തിന്റെ ചുവടോപ്പിച്ച്‌ പാടവരമ്പിലൂടെ വന്നവനെ, പട്ടികൾ ഓടിച്ചെന്നും, ഓട്ടത്തിൽ ഒന്നാം നമ്പരായവൻ ഓടി കഴുങ്ങിന്‌ മുകളിൽ കയറി എന്നും, അടക്ക പറിക്കാൻ വന്ന കള്ളനാണെന്ന് കരുതി വീട്ടുകാർ, തൈലമിട്ട്‌ തടവിയെന്നും ശ്രുതി കേൾക്കുന്ന സമയം. "ആയ്യോ, മാണിക്ക്യമ്മെ, ഒരിത്തിരി ചൂട്‌വെള്ളം താ" കരഞ്ഞ്‌കൊണ്ട്‌ വന്നവനെകണ്ട്‌, കരയാൻ കാരണം കാത്തിരിക്കുന്ന മാണിക്യം വാവിട്ട്‌ കരഞ്ഞു. ഇടക്ക്‌ ഒരു ഫുൾ സ്റ്റോപ്പിട്ട്‌ ചോദിച്ചു "എന്തിനാ അരവിന്ദെ, നിന്നെ പട്ടികൾ ഓടിച്ചെ"

"ചേച്ചി,നമ്മടെ സ്റ്റാൻഡേർഡ്‌ വെച്ച്‌, എനിക്ക്‌ പട്ടികളെ ഓടിക്കാനുള്ള കപ്പസിറ്റിയില്ലല്ലോ. അതാ അവർ എന്നെ ഓടിച്ചെ"

"ഓരറിയിപ്പ്‌, ലണ്ടനിൽനിന്നും വന്ന മണ്ടന്മർ, വണ്ടറടിച്ചിരിക്കാതെ, പുലികളിക്ക്‌വേണ്ടി തയ്യറെടുക്കുക"

"ബിലാത്തി ചേട്ടന്റെ കൂടെ വന്നവരാണെങ്കിൽ, മെയ്ക്കപ്പ്‌ ലാഭം"

"ദാരാത്‌ സായിപ്പിന്റെ കൈയുംപിടിച്ച്‌ വരുന്നത്‌"

"അത്‌ നമ്മുടെ കൊച്ചുത്രേസ്യകൊച്ച്‌, അവൾ ഇറ്റലിയിൽ പീസ്സ തിന്നാൻ പോയപ്പോൾ, ഇറ്റലിയാനോ അറിയാത്ത കൊച്ചിനെ സഹായിക്കാൻ വന്ന സായിപ്പാ, കൊച്ച്‌, ഇറ്റലിയാനോ പഠിച്ചില്ലെങ്കിലും, സായിപ്പ്‌ മലയാളം പഠിച്ചു. മണിമണിയായി"

"അസ്സലാമു അലൈക്കും" സലാം പറഞ്ഞ്‌ കടന്ന് വന്നത്‌, ലത്തിഫും കാട്ടിപരുത്തിയും.

"വ അലൈക്കും അസലാം" സലാം മടക്കിയത്‌ ജബ്ബർ മാഷ്‌.

"എന്താ ലത്തൈഫ്‌ ഇവടെ, ഇത്‌ ഇങ്ങക്ക്‌ ഹറമല്ലെ" മാഷ്‌ തോണ്ടിയിട്ടു. "മാഷെ, ബൂലോകത്തെ ആഘോഷം എല്ലവരുടെയുമാണ്‌. അവിടെ ഞാനും നിങ്ങളും ഇല്ല, നമ്മൾ മാത്രം."

"അങ്ങിനെ ആയാൽ മതിയായിരുന്നു. വൈകുന്നേരം വരെയെങ്കിലും"

"മഷെ, ഇങ്ങള്‌ എന്തെങ്കിലും തൊടങ്ങി, ഞങ്ങൾ ബാക്കിലുണ്ട്‌" ആരോ മാഷോട്‌ സ്വകാര്യം പറഞ്ഞു.

"ലത്തിഫെ, ഇജി ഒരു പോസ്റ്റിട്‌, എന്നിട്ട്‌ മാഷെ പൂട്ടാം" ആരോ സ്വകാര്യം ലത്തിഫിനോടും അവർത്തിക്കുന്നു.

"മതത്തിന്റെ കാര്യം ഇവിടെമിണ്ടിയാൽ, മിണ്ടുന്നവരുടെ കൈയും കാലും കൊത്തിയരിഞ്ഞ്‌ സാമ്പാറ്‌ വെക്കും ഞാൻ" ഫറോവയുടെ വേഷമണിഞ്ഞ്‌ വന്നത്‌ സജിച്ചായൻ. "ഇന്നത്തെ ദൈവം ഞാനാ, ഇന്ന് എല്ലാവരും എന്നെ അനുസരിക്കുക"

"അച്ചായോ അടിയിലൊന്നുമില്ല" സംഗതി വിളിച്ച്‌പറഞ്ഞത്‌, നിരക്ഷരൻ. അടുത്തിരിക്കുന്ന മിനി ടിച്ചറുടെ മിനിഷാൾ, വലിച്ചെടുത്ത്‌, അച്ചായൻ, അരയിൽ ചുറ്റി. "ഇവനിതെങ്ങനെ അറിഞ്ഞു" എന്നാത്മഗതം.

പായസത്തിനടിയിൽ ഇന്നുമില്ലെന്ന ഞാൻ പറഞ്ഞത്‌, നിരക്ഷരൻ.

"പന്ത്രണ്ട്‌ പോസ്റ്റുകൾ തീർത്ത ബ്ലോഗെ, നിന്റെ ബ്ലോഗറിൽ ഞാനാണ്‌ ഭ്രാന്തൻ" കവിതയെ ദ്രോഹിച്ച്‌ കടന്ന് വന്നത്‌, മറ്റാരുമല്ല, പിരാന്തൻ, നട്ടപിരാന്തൻ.

ഇതിനിടയിൽ ഒരാൾ എല്ലാവരുടെയും അടുത്തെത്തി, സ്വകാര്യമായി എന്തോ ചോദിക്കുന്നുണ്ടായിരുന്നു. ഹാഷിമിന്റെ അടുത്തെത്തിയതും, "നീ പോടാ, ഒരു മെയിൽ നിനക്ക്‌ ഞാൻ മെയിലിയത്‌ വിറ്റ്‌ നീ ഫെയ്മസായി" എന്നാക്രോശിക്കുന്നു.

തൽസമയം, ആകാശത്തിന്‌ മുകളിലൂടെ ഒരു സ്കൂട്ടർ വട്ടമിട്ട്‌ പറന്നു. സംശയിക്കേണ്ട, ഡ്രൈവർ പ്രവീണാണെങ്കിൽ, സ്കൂട്ടർ ഭൂമിക്ക്‌ മുകളിലാവും.

"ഡാ ഒരു പാവപ്പെട്ടവൻ വരണുണ്ട്‌" ഹംസ അലിയോട്‌ പറഞ്ഞു. "5-8 കൊല്ലം സൗദിയിൽ പണിയെടുത്ത്‌ ഞാനും പാവപ്പെട്ടവനായതാ" ഒഎബി, തന്റെ മൊബൈലിൽ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നു. "ഫോട്ടോ ക്ലിയറാവുന്നില്ലല്ലോ"

"നോക്കിയയുടെ 3110 ലാണ്‌ അവന്റെ ഫോട്ടൊയ്യെടുപ്പ്‌. ഇതിപ്പോ പട്ടികളെ എറിയാൻ പോലും പറ്റാത്ത ഫോണാ" രസികൻ, തൊപ്പിയും ഗ്ലാസും ഫിറ്റാക്കി, സിബിഐ ലുക്കിലാക്കി.

ബുൾഗാൻ താടിയിൽ ഒട്ടിച്ച്‌വെച്ച മീശയും തടവി, ഒരു ജുബ്ബകാരൻ കയറി വന്നു. വന്നപാടെ, മുറ്റത്തിരുന്ന, മേശയുടെ അടുത്തിരുന്നു. പുട്ടുകുറ്റി ക്യാമറയുടെ ലെൻസ്‌ ഒരു പയ്യൻ തോളിലേറ്റി മുന്നിലും, ക്യാമറ തലയിലേറ്റി ഹാരിഷും അയാളെ ഫോക്കസ്‌ ചെയ്തു. "ഒന്ന് ചിരിക്കെന്റെ യൂസുഫെ".

"മന്യസദസ്യർക്ക്‌ എന്റെ നമോവാകം" കടന്ന് വന്നത്‌, ബൂലോകത്തിന്റെ സ്വന്തം നാടകക്കാരൻ. "AKCPBA അവതരിപ്പിക്കുന്ന 999 മത്‌ നാടകത്തിന്റെ..." പറഞ്ഞുവന്നത്‌ മുഴുവനാക്കുവാൻ വഷളൻ സമ്മതിച്ചില്ല. കാരണം സാദിഖ്‌ ഭായിയെയും കൊണ്ട്‌ കടന്ന്‌വന്നത്‌ ഡോ. ജയൻ. ഡോക്ടറെ കണ്ടതും, ഏറക്കാടൻ, ഓഴാക്കൻ, ഫൈസൽ, നഷൂ എന്നീ കുട്ടികൾ ഓടിയോളിച്ചു. "സത്യായിട്ടും ഇപ്പോ ഞങ്ങൾക്ക്‌ ഒരസുഖവുമില്ലെന്റെ ഡോക്ടറെ" എന്നവർ ദയനീയമായി പറഞ്ഞു.

"ഇവിടെ അടുത്ത്‌ ഹെലിപാഡുണോ?" ഓടിവന്ന് ചോദിച്ചത്‌, വള്ളിക്കുന്നിന്റെ ബഷീർ. "ബെർളിയുടെ ഹെലികോപ്റ്റർ ഇറക്കാന" "വിശാലൻ പാടത്തുണ്ട്‌, അവനോട്‌ വെടിവെച്ചിടാൻ പറ" കണ്ണൂരാൻ കണ്ണുരുട്ടി.

"ലക്ഷിമിയെ, മുത്തച്ചന്റെ വെറ്റില ചെല്ലം ഇങ്ങടെടുക്ക്‌" വിശ്വപ്രഭയെന്ന ബ്ലോഗ്‌ മുത്തപ്പൻ, മുറ്റത്തേക്ക്‌ നീട്ടിതുപ്പി.

"ഞാനോരു വഴിപോക്കനാണെ" വേലികരികിലിരുന്നാരോ വിളിച്ച്‌ പറഞ്ഞു "നേരെ പോയ ചെറുവാടി വഴി അരിക്കോടെത്തും" "അതല്ല, എന്റെ പേര്‌ വഴിപോക്കൻ എന്നാണ്‌" "ജീർണ്ണിച്ച വേലികെട്ടുകളെ കെട്ടിപിടിച്ച്‌, ഞാനിപ്പോഴും വഴിപോക്കനാണെന്ന് പുലമ്പുന്നവരുടെ തലയിലെ ഭാണ്ഡകെട്ടുകളിറക്കിവെച്ച്‌ അവർക്ക്‌ സംഭാരം നൽക്കി സ്വീകരിക്കൂ" ചിത്രക്കാരൻ അജ്ഞാപിച്ചു.

"ബൂലോകത്തേക്ക്‌ സ്വാഗതം" ശ്രീ, ആദിലയെയും, ജീഷാദിനെയും സ്വീകരിച്ചു.

"ഹായ്‌, കൂയ്‌, പൂയ്‌" മുത്തേക്ക്‌ തുള്ളിച്ചാടി കടന്ന് വന്നവൻ ആരാണെന്നറിയാൻ ജിപ്പൂസ്‌ ജീപ്പിലിരുന്ന് തലനീട്ടി

"ഞാൻ മുക്താർ"

"ഹായ്‌ ഞാൻ ദിലീപ്‌' മുക്താറിന്‌ പിറകിൽ വിളംബരം ചെയ്ത്‌ കടന്ന് വന്നവനെ എല്ലാവരും നോക്കി. കാവ്യയുടെ കണ്ണുകൾ സ്വപ്നം കണ്ടുറങ്ങുന്നവർ ചാടിയെഴുന്നേറ്റു. കാവ്യയുണ്ടാവുമോ?.

ദിലീപിനെ പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്നവരുടെ മുന്നിലേക്ക്‌ നീങ്ങിനിന്ന രൂപത്തെകണ്ട്‌, വായാടി വായടച്ചു, ചെറുവാടി, വാടിയിരുന്നു.

ദിലീപ്‌ വിശ്വനാഥിനെകണ്ട ഞെട്ടൽ വേരറ്റ്‌പോവുന്നതിന്‌ മുൻപെ "ഹായ്‌ ഞാൻ രഞ്ജി" എന്ന് പറഞ്ഞ്‌ ഒരു കഥയുമില്ലാത്തവൻ കടന്ന് വന്നു. രഞ്ജിത്‌ വിശ്വം എന്ന പാലക്കാരൻ.

"സുനിൽ കൃഷ്ണ, മുരാളികയൂതുന്ന...."
"ഇതെന്ത്‌ പാട്ടാണ്‌. വെറുതെ പാട്ടുകരെ തല്ല്‌കൊള്ളിക്കാൻ." പാട്ട്‌പാടിയവനെ സൂക്ഷിച്ച്‌ നോക്കുന്ന എഴുത്തുകാരി. ഞാൻ എഴുത്തുകാരിയാണെന്ന് എറണകുളത്ത്‌പോയി, ബസ്സിൽകയറിനിന്ന്, ഉറക്കെ വിളിച്ച്‌ പറഞ്ഞ, ആദ്യത്തെ ബ്ലോഗർ.

"ഇത്‌ പാട്ടല്ല ചേച്ചി, പാലക്കുഴി, സുനിൽ കൃഷ്ണനെയും മുരാളികയെയും ചൂണ്ടി കാണുച്ചു.

"കൊട്ടോട്ടിക്കാരൻ റയർ റോസുമായി വരുന്നുണ്ട്‌" സിയ പറഞ്ഞു. "എങ്കിൽ നീ അത്‌ വാങ്ങി അകത്ത്‌ വെക്ക്‌, നാളെ പൂക്കളത്തിന്‌ റോസ്‌ വാങ്ങാതെ കഴിഞ്ഞു" രാമചന്ദ്രൻ പറഞ്ഞു.

അമ്മുമ്മമാരെ എങ്ങിനെകൊല്ലാം എന്ന് പ്രക്ടിക്കൾ അൻഡ്‌ തിയററ്റികൾ എക്‌സ്പീരിയൻസുള്ള രണ്ടാളുകൾ, അരുൺ കായങ്കുളവും, ജീ മനുവും, ഒരമ്മുമ്മയെ തങ്ങിപിടിച്ച്‌കൊണ്ട്‌ വരുന്നു.

"സൂക്ഷിക്ക്‌, എവിടെം തട്ടുകേം മുട്ടുകേം വേണ്ട. പുരാതന വസ്തുവാ. അകത്തേക്ക്‌ വെക്ക്‌" സാധനത്തെ സൂക്ഷിച്ച്‌ നോക്കിയ വല്ല്യമ്മായി പറഞ്ഞു.

'ഇത്‌ അതുല്ല്യാമ്മുമ്മയല്ലെ" മയൂര നൃത്തചുവടുമായി, മയൂര വന്നു. "ഈ കുട്ടി എന്താ ഈ കാണിക്ക്‌ണെ, ഒരിടത്ത്‌ അടങ്ങിയിരിക്ക്യട്ടോ" ഇത്തിരിനേരംകൊണ്ടോത്തിരി കാര്യം പറയുന്ന, സ്വപ്ന ചേച്ചി ശകാരിച്ചത്‌, അഗ്രജന്‌ അത്രക്കങ്ങട്‌ ഇഷ്ടായില്ല്യാന്ന് തോന്നുന്നു. അത്‌ വളരെ കൃത്യമായി പാച്ചു ഫ്രൈമാക്കി.

"പാച്ചൂ, ജീവിക്കാൻ ഒരു തൊഴിൽ പടിച്ചല്ലെ മിടുക്കൻ" കിച്ചു പാച്ചുവിനെ അഭിനന്ദനംസ്‌ അറിയിച്ചപ്പോൾ, പാച്ചു ഞെട്ടി. "ആല്ല, കളിമൺ പാത്രനിർമ്മാണം പഠിച്ചൂന്ന് ഉപ്പ പറഞ്ഞു"

കുഞ്ഞനും ഭായിയും ഇടിവാളിനെ തങ്ങിപിടിച്ച്‌ കൊണ്ട്‌വന്നു.

"എന്ത്‌ പറ്റി" ഇസിജി, എക്സ്‌റേ, സ്കാൻ തുടങ്ങിയ സ്വപ്നം കാണ്ട്‌ ഡോ ജയൻ അക്രന്തത്തോടെ ചോദിച്ചത്‌, വാഴക്കോടൻ കണ്ടു 'ന്റെ കുഞ്ഞീവിക്ക്‌ പോലും ഇത്രെം അക്രന്തമില്ല"

"അനോനി അക്രമണമാണ്‌" എതിരൻ കതിരവൻ വിവരിച്ചു. "കുട്ടിച്ചാത്തനോ വിയെമ്മോ അക്രമിച്ചൂന്നാണല്ലോ ന്യൂസിൽ"

"ഇവരുടെ ഒരു കാര്യം. ന്യൂസാക്കരുതെന്ന് ഞാൻ പലവട്ടം പറഞ്ഞതാ. ഈ ഷെപ്പിൽ, എന്റെ കോടാനുകോടി കാമുകിമാർ എന്നെ കണ്ട്‌പോയാൽ" സങ്കടം സഹിക്കവയ്യതെ ഇടിവാൾ കരയാൻ ശ്രമിച്ചു. ശ്രമം നടക്കാതെ നിരാശനായി പറഞ്ഞു "ഗ്ലസറിൻ എടുത്തിട്ടില്ല"

"ഇതെതാ, സെറ്റുടുത്ത മദാമ"

"ഇത്‌ കേരള Texas-ലുള്ള പ്രിയ ഉണ്ണികൃഷ്ണൻ. ആളിവിടെ ഇല്ലായിരുന്നു" പരിചയപ്പെടുത്തിയത്‌ ഗ്ലാമർ ഉണ്ണി.

"ഇതെതാ ഇരട്ട സഹോദരങ്ങൾ"
ഗൾഫ്‌ ഗേറ്റ്‌ പോലും സുല്ലിട്ട്‌ സിമന്റിട്ട തല തടവി കടന്ന് വന്നത്‌, തമാനുവും, കുറുമാനും. ആർക്കാണ്‌ കൂടുതൽ ഭംഗിയുള്ള കഷണ്ടി എന്ന കാര്യത്തിൽ എപ്പോഴും തർക്കം.

"എന്തോരം വാളുകള ഇവിടെ" സിമി 110 വാട്ട്‌സിന്റെ ചിരിക്ക്‌ സ്വിച്ചിട്ടു. "ഇടിവാൾ, പൊതുവാൾ"

"പുളിയിഞ്ചിയുണ്ട്‌ ഊണിന്‌" എന്ന് കേട്ടതും, ബിന്ദു ചേച്ചി "കണ്ണിമാങ്ങ, കുത്തി തല്ലി ചതച്ചത്‌" ഇവിടെ കിട്ടും എന്ന് പറഞ്ഞു.

"ഞാൻ സൗകര്യപ്പെട്ടാൻ വരാം, വന്നാൽ കാണാം, കണ്ടാൽ സംസാരിക്കാം" യാരിത്‌? ബഷീർ വെള്ളറക്കാട്‌.

"മഴത്തുള്ളികൾ വരുന്നുണ്ട്‌"

"മോളെ, അലക്കിയിട്ടത്‌ എടുത്ത്‌വെച്ചോളൂ മഴവരുന്നു" കണ്ണനുണ്ണി എന്ന ഉണ്ണി അപ്പൂപ്പൻ വിളിച്ച്‌ പറഞ്ഞു "മഴയല്ല അപ്പൂപ്പാ, മഴത്തുള്ളികൾ എന്നയാളാ"

പുലികളി സംഘം വരുന്നു. അവരിൽ പലരെയും ഇപ്പോൽ തിരിച്ചറിയില്ല.
------------------

ബൂലോകത്ത്‌, അങ്ങിനെ വെർച്ച്യുലായി ഞാനും ഈ ഓണത്തിൽ പങ്കെടുത്തു. ഒരുപാട്‌ പേരുകൾ വിട്ട്‌പോയെന്നറിയാം. ക്ഷമിക്കുക. പെട്ടെന്ന് തട്ടികൂറ്റിയതിന്റെ ദോഷവശങ്ങളുമുണ്ട്‌.

എല്ലാവർക്കും എന്റെ ഓണാശംസകൾ.

നന്മയും സഹോദര്യവും നമ്മിൽ നിറയട്ടെ.


ഇതിലെ കഥപത്രങ്ങൾ, ഇന്ന് ബ്ലോഗിൽ ജീവിച്ചിരിക്കുന്നവർ തന്നെയാണ്‌. എന്റെ അവിവേകം സഹിക്കുക എന്ന് പറഞ്ഞ്‌ കാല്‌ പിടിക്കാൻ എന്നെ കിട്ടില്ല. വേണമെങ്കിൽ, ഓണതല്ലിന്‌ ഞാൻ വരാം.


.

Tuesday, August 10, 2010

11 - ഹമീദ്‌ ജയിലിൽ

പോക്കർ ഹാജിയുടെ മെസ്സ്‌ റൂമിലെ പ്രധാന ചർച്ച വിഷയമന്ന് ഹമീദായിരുന്നു. പലർക്കും പറയാൻ പല കഥകൾ. അറബിയുമായി ഹമീദ്‌ അടിയുണ്ടാക്കിയെന്ന് ചിലർ. ഹമീദിനെ അറബി അടിച്ചെന്ന് ചിലർ.

റൂവൈസിലുള്ള പോലിസ്‌ സ്റ്റേഷൻ കഫ്റ്റിരിയയിൽ ജോലിചെയ്യുന്ന, ബീരാൻ വിളിച്ച്‌ പറഞ്ഞപ്പോഴാണ്‌ ഞങ്ങൾ വിവരമറിയുന്നത്‌. ഹമീദിനെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവന്റെ ഫോൺ ഓഫ്‌ ചെയ്തിരുന്നു. വിജനമായ ഹമീദിന്റെ കട്ടിലും, കടിച്ചമർത്തിയ ദുരിതങ്ങളും, അവന്റെ പ്രയാസങ്ങളും ഏറ്റുവാങ്ങിയ തലയിണയും നോക്കി ഞാൻ കിടന്നെങ്കിലും ഉറക്കം അന്യമായിരുന്നു.

രാവിലെ എഴുന്നേറ്റ്‌ ബീരാനെയും കുട്ടി ഞാൻ റുവൈസ്‌ പോലിസ്‌ സ്റ്റേഷനിലെത്തി. ബീരാന്റെ പരിചയത്തിൽ, മുദീറുമായി സംസാരിച്ചപ്പോഴാണ്‌ സംഗതിപന്തിയല്ലെന്ന് മനസിലായത്‌. ഹമീദിനെ പോലിസ്‌ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചിരിക്കുന്നു. കാരണം, ഹമീദ്‌ അവന്റെ കഫീലിന്റെ ഭാര്യയെ അക്രമിക്കാൻ ശ്രമിച്ചു. കേട്ട കഥകൾ വിശ്വസിക്കാനാവാതെ ഞാൻ തരിച്ചിരുന്നു.

എരിതീയിൽ എണ്ണപകരുന്ന രൂപത്തിൽ, ഹംസ ഇടക്ക്‌ മെസ്സ്‌ റൂമിലെത്തി പലരോടും പറഞ്ഞ കഥകളിൽനിന്നും ഹമീദ്‌ എന്ന വില്ലൻ കഥപത്രത്തിന്റെ രൂപവും ഭാവവും എല്ലാവർക്കും പരിചിതമായി. സഹായിക്കുവാൻപോലും, ആരും മുന്നോട്ട്‌ വന്നില്ല. അറബിപെണ്ണിനെ കയറിപിടിച്ചവന്റെ അക്രാന്തങ്ങളും വർണ്ണനകളും കേട്ടവർ, ഹമീദിന്റെ അവസ്ഥയിൽ മനസ്സലിയുന്നവരായിരുന്നില്ല.

ജയിലിലെത്തി ഹമീദിനെ കാണുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അറബിപെണ്ണിനെ അക്രമിക്കുക എന്നത്‌ ഒരു വലിയ കുറ്റമാണ്‌, ചെയ്തത്‌ ഇന്ത്യക്കാരനാണെങ്കിൽ. മാത്രമല്ല, ഒരു പെണ്ണ്‌ നേരിട്ട്‌ മൊഴികൊടുത്താൽ പിന്നെ, സാക്ഷികൾക്കും വിസ്താരങ്ങൾക്കും പ്രസക്തിയില്ല. നിയമം നിയമത്തിന്റെ വഴിക്കും, ഹിന്തി അവന്റെ വഴിക്കുമെന്നാണ്‌. സഹായിക്കുവാൻ ശക്തനായ ഒരു സ്പോൺസറുണ്ടെങ്കിൽ മാത്രമേ, അധികാരി വർഗ്ഗം അൽപമെങ്കിലും കനിയൂ. ഇവിടെ, കഫീൽ തന്നെയാണ്‌ വാദി. പ്രതിക്ക്‌ യാതോരു പരിഗണനയും പ്രതീക്ഷിക്കരുത്‌.

മാസങ്ങൾക്ക്‌ ശേഷമാണറിയുന്നത്‌, ഹമീദിന്റെ കേസ്‌ വിധിയായെന്ന്. 6 മാസത്തെ തടവിന്‌ ശേഷം നാട്‌ കടത്തുവാനാണ്‌ വിധി. ഹമീദിനെ ബുറൈമാൻ ജയിലിലേക്ക്‌ മാറ്റിയിരിക്കുന്നു എന്നറിഞ്ഞ ഞാൻ അവനെ കാണുവാൻ പുറപ്പെട്ടു. പുറത്ത്‌ പരക്കുന്ന കഥകളോന്നും സത്യമാവരുതെ എന്ന പ്രാർത്ഥനയോടെ.

നിരാശനായ, ക്ഷീണിതനായ ഹമീദിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് ചിന്തിച്ചിരിക്കുന്ന എന്റെ മുന്നിലേക്ക്‌ കടന്ന്‌വന്ന ഹമീദിനെ കണ്ട്‌ ഞാൻ ഞെട്ടി. ഊർജ്ജസ്വലനും ഉത്സാഹിയുമായവൻ, വളരെ പെട്ടെന്ന് തന്നെ ജയിലിലെ ജീവിതവുമായി സമരസപ്പെട്ടിരുന്നു. അത്മവിശ്വാസം സ്പുരിക്കുന്ന അവന്റെ വാക്കുകളിൽ കഴിഞ്ഞതോർത്തുള്ള സങ്കടമല്ല, ഭാവിയെക്കുറിച്ചോർത്തുള്ള ഉൽകണ്ഠകളുമല്ല ഞാൻ കേട്ടത്‌. സ്വപ്നങ്ങൾ നെയ്യുന്ന ഒരു ധീരന്റെ ശബ്ദമായിരുന്നു എന്റെ മുന്നിൽ.

സംഭവിച്ചതെന്തെന്ന് ഒരു ചെറുപുഞ്ചിരിയോടെ അവൻ വിവരിച്ചു.

സാദിരിയെകാണുവാൻ അവന്റെ വീട്ടിലെത്തിയ ഹമീദ്‌, കോളിങ്ങ്‌ ബെല്ലടിച്ച്‌ കാത്തിരുന്നു. വാതിൽ തുറന്ന സാദിരി ഹമീനെ കണ്ടതും "യാ ഹിമാർ, യാ കൽബ്‌" എന്നിത്യാധി, എല്ലാ അറബികൾക്കുമറിയാവുന്ന, ഇന്ത്യക്കാരോട്‌ പ്രയോഗിക്കുന്ന സ്ഥിരം ഡയലോഗുമായി അവന്റെ നേരെ തിരിഞ്ഞു. ഹമീദ്‌ ശാന്തനായി തന്റെ അവസ്ഥ സാദിരിയോട്‌ പറഞ്ഞെങ്കിലും അതോന്നും കേൾക്കുവാൻ അവൻ തയ്യറല്ലായിരുന്നു. കടകൾ മുഴുവൻ എന്റെതാണെന്നും, അത്‌ എന്റെ ഇഷ്ടംപോലെ ഞാൻ ചെയ്യുമെന്നും, നിന്നെ ഞാൻ എക്സിറ്റ്‌ അടിക്കുമെന്നും സാദിരി തീർത്ത്‌ പറഞ്ഞു. നഷ്ടപ്പെട്ടത്‌ തിരിച്ച്‌പിടിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ഹമീദ്‌, തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും, ഇവിടെ തന്നെ ജോലി ചെയ്ത്‌ കടംവീട്ടാൻ അവസരം നൽകണമെന്നും സാദിരിയോട്‌ കെഞ്ചി.

ഇതിനിടയിൽ, സാദിരിയുടെ കുട്ടികൾ വന്ന്, ഹമീദിനെ തല്ലുവാൻ തുടങ്ങിയിരുന്നു. ഒപ്പം അവന്റെ ഭാര്യയും. അവസാനം സാദിരി ഹമീദിനെ ഒരു റൂമിലിട്ടടച്ച്‌, പോലിസിന്‌ ഫോൺ ചെയ്തു. ഹമീദ്‌ തന്റെ ഭാര്യയെ അക്രമിച്ചെന്നും, കുട്ടികളെ ഉപദ്രവിച്ചെന്നും പറഞ്ഞു. ഒരു പെണ്ണ്‌ നേരിട്ട്‌, തന്നെ അക്രമിച്ചു എന്ന് മൊഴിനൽകിയാൽ പിന്നെ, സാക്ഷികളും, വിസ്താരങ്ങളും, അപ്പിലുകളുമില്ലാതെ ജയിലടക്കുവാൻ ഉത്സാഹിക്കുന്നവരുടെ നാട്ടിൽ, അവർക്ക്‌ കിട്ടിയ ഒരു നല്ല ഇരയായിരുന്നു ഹമീദ്‌.

നിറഞ്ഞൊഴുകുന്ന കണ്ണ്‌തുടച്ച്‌ ഞാൻ എഴുന്നേറ്റു. അപ്പോൾ എന്നെ ആശ്വസിപ്പിച്ച്‌കൊണ്ട്‌ ഹമീദ്‌ പറഞ്ഞു

"സാരല്ല്യടാ, ഇവിടേക്ക്‌ വിമാനം കയറിയത്‌ നിവർത്തിപിടിച്ച കൈകളുമായാണ്‌. തിരിച്ചങ്ങോട്ടും അങ്ങിനെയാവാനാവും വിധി. ആറ്‌ മാസം ദാന്ന് പറയണപോലെ കഴിയില്ലെ, നാട്ടിലെത്തിയിട്ട്‌, എങ്ങിനെയെങ്കിലും കടംവീട്ടണം. അതിനും വല്ല്യ പ്രയാസമുണ്ടാവില്ല. വീടും പറമ്പും കൊടുത്താൽ ഒരുവിധം പിടിച്ച്‌നിൽക്കാലോ"

വീണിടം വിഷ്ണുലോകമാക്കുവാൻ, ആരെയും വശീകരിക്കുവാൻ, സ്നേഹം വാരികോരികൊടുക്കുവാൻ മിടുക്കനായ ഹമീദ്‌, പെട്ടെന്ന്‌തന്നെ ജയിലിലെ എല്ലാവരുമായും അടുത്തു "നിന്നെ കാണുവാൻ ഒരു മാസം കഴിയണമെന്നതും, മെസ്സ്‌ റൂമിലെ വാർത്ത കേൾക്കുവാൻ കഴിയുന്നില്ലെന്നതും മാത്രമാണെന്റെ ദുഖം", എന്ന് ചിരിച്ച്‌കൊണ്ടവൻ പറഞ്ഞിരുന്നു.

പലർക്കും പ്രവാസം, ഗതിനഷ്ടപ്പെട്ട കപ്പലിലെ കപ്പിത്താനെപോലെയാണ്‌. കരകാണുന്നത്‌വരെ, അടിയുലയുന്ന ജീവിതത്തെ നിയന്ത്രിക്കണം. കാറും കോളും പെമാരിയും, വീശിയടിക്കുന്ന തിരമാലകളും അവന്റെ യാത്രക്ക്‌ തടസമാവില്ല. ഗൾഫുകാരനെന്ന പണകിലുക്കത്തിന്റെ പേരിനുപിന്നിൽ അരങ്ങിലാടിതമരുന്ന കോമാളിയുടെ വേഷമാണ്‌ പ്രവാസിക്ക്‌. നെഞ്ച്‌പൊട്ടുന്ന വേദന കടിച്ചമർത്തി, പൊട്ടിച്ചിരിക്കണം, ചിരിപ്പിക്കണം മറ്റുള്ളവരെ. നിമിഷാർദ്ധങ്ങൾക്കുളിൽ മിന്നിമറയുന്ന വികാരവിചാരങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രവാസികൾ മിടുക്കരായത്‌, ഈ വേഷപകർച്ചകൊണ്ടാവാം.

ഉള്ളിൽ എരിയുന്ന കണലിന്റെ ചാരം മൂടിവെച്ച്‌, അത്മവിശ്വാസത്തോടെ ഭാവിയിലേക്ക്‌ നോക്കുന്നവന്റെ വാക്കുകളിൽ ജീവിതം എന്താണെന്നറിഞ്ഞവന്റെ ദൃഡതയുണ്ടായിരുന്നു. അടിച്ച്‌പരത്തി പാകപ്പെടുത്തിയെടുത്ത മനസ്സിൽ നിരാശയെവിടെ, അശാന്തിയുടെ കിരിണങ്ങളെവിടെ. സ്വപ്നങ്ങൾ നെയ്തെടുക്കുവാൻ മാത്രമല്ല, അത്‌ നട്ട്‌നനച്ച്‌ വളർത്തുന്നതിലും ഹമീദ്‌ മിടുക്കനായിരുന്നു. അതാണ്‌ പിന്നിടെനിക്ക്‌ അവനെക്കുറിച്ചോർത്ത്‌ സങ്കടപ്പെടുവാനോ, ദുഖിക്കുവാനോ കഴിയാതിരുന്നതിന്റെ കാരണം.

അവസാനമായി ഹമീദിനെ കണ്ടപ്പോഴും അവൻ പറഞ്ഞത്‌, നാട്ടിലെത്തിയിട്ട്‌, മറ്റോരു പാസ്‌പോർട്ട്‌ സംഘടിപ്പിക്കണം. വീടും പറമ്പും വിറ്റ്‌ കടംവീട്ടണം. സൈനയെയും കുട്ടികളെയും ഒരു വാടകവീട്ടിലാക്കണം. ഉടനെ, അറബികടൽകടന്ന്, മരുഭൂമിയിലെത്തണം. മരതകം വിളയുന്ന ഈ മരുഭൂമിയിൽനിന്ന്‌തന്നെ നഷ്ടപ്പെട്ടതോക്കെ തിരിച്ച്‌ പിടിക്കണം, ബാധ്യതകൾ ഒന്നും ബാക്കിയില്ല. അനിയനും പെങ്ങന്മരും അളിയന്മരും എല്ലാം നല്ല നിലയിലായി. മരുഭൂമിയിലെ ജീവിതം ഒരിക്കലും നഷ്ടമല്ലെന്നുമവൻ പറഞ്ഞു.

ഹമീദിന്റെ ജയിൽ മോചനത്തിന്‌ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ്‌, എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന പ്രതീക്ഷക്ക്‌ ഭംഗംവരുത്തികൊണ്ട്‌, ഒട്ടും ശുഭകരമല്ലാത്ത ആ വാർത്ത പടികടന്നെത്തിയത്‌. ഹമീദിനെ സംബന്ധിച്ച്‌ കേൾക്കുന്ന വർത്തകളൊന്നും ശുഭകരമയിരുന്നില്ലല്ലോ.

വാർത്ത കേട്ട ആ നിമിഷം തന്നെ ഞാൻ കിംഗ്‌ ഫഹദ്‌ ഹോസ്പിറ്റലിലേക്ക്‌ ഓടുകയായിരുന്നു. എന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കികൊണ്ട്‌, ജീവിതവും മരണവും വേർത്തിരിക്കുന്ന മുറിയിൽ, ഐസിയുവിൽ, ചലനമറ്റ ശരീരത്തിലൂടെ, യന്ത്രങ്ങളുടെ സഹയത്തോടെ, ഹമീദിന്റെ ജീവന്റെ അവസാനകണികക്ക്‌ വേണ്ടി പ്രയത്നിക്കുന്ന ഡോക്‌ടർമാരെ ഞാൻ കണ്ടു.

മരണത്തിന്റെ മാലാഖമാർ നൃത്തംചവിട്ടികടന്ന്‌വരുന്ന ഭീതിതശബ്ദം കേൾക്കുവാനാവാതെ, ചെവികൾ പൊത്തിപിടിച്ച്‌, നിലവിളിയോടെ ഞാൻ തറയിലിരുന്നു. അപ്പോഴും അകത്ത്‌, ചെറുപുഞ്ചിരിയോടെ മരണത്തെവരവേൽക്കുവാൻ കാത്തിരിക്കുകയാരുന്നോ, എന്റെ പ്രിയകുട്ടുകാരൻ?.


11

Sunday, August 8, 2010

ഹമീദും സാദിരിയും

പക്ഷെ, കടംകൊടുത്തവർ വർത്തയറിഞ്ഞിരുന്നു. അത്‌വരെ സ്നേഹത്തോടെ മാത്രം സംസാരിച്ചിരുന്നവരുടെ മുഖഭാവം, രൗദ്രവും വീഭത്സവുമായി മാറിയത്‌ പെട്ടെന്നായിരുന്നു. ചിട്ടിപിടിച്ചവർ പലരും ചിട്ടി തിരിച്ചടക്കാതായി. കോമാളിയായ ഒരു കഥപാത്രമായി മറ്റുള്ളവർക്ക്‌ മുന്നിൽ ഹമീദ്‌. നാട്ടിലെ കല്യാണങ്ങൾക്കും, പള്ളിപണിയാനും, രോഗചികിൽസക്കും എന്നോക്കെ പറഞ്ഞ്‌, ആഴ്ചത്തോറും പിരിവിനെത്തിയ നാട്ടുകാർക്കും, ഹമീദ്‌ അന്യഗ്രഹജീവിയായി.


ഹമീദും സാദിരിയും ഇവിടെ


.

Wednesday, August 4, 2010

10 - ഹമീദും സാദിരിയും

പച്ചപിടിച്ച മലനിരകളും, നിറയൗവനത്തിന്റെ നിർവൃതിയിൽ കതിരണിഞ്ഞ നെൽപ്പാടങ്ങളും, കുളിർക്കാറ്റേറ്റ്‌ തലയാട്ടിനിൽക്കുന്ന തെങ്ങിൻതോപ്പുകളും പിന്നിട്ട്‌ കാർ കുതിച്ച്‌ പായുകയാണ്‌. ഹമീദിനെയും കൂട്ടി, നഗരത്തിലെ പ്രശസ്തനായ ന്യൂറോ സർജ്ജൻ, ഡോ. ബാബുനെ കാണുവാൻ പോവുകയാണ്‌ ഞാൻ. മിന്നിമറയുന്ന ഹരിതഭംഗി ആവോളം ആസ്വദിച്ചായിരുന്നു യാത്ര. പ്രവാസിയുടെ സ്വപ്നങ്ങൾക്ക്‌ നിറക്കൂട്ട്‌ പകരുന്ന, ഈ മായകഴ്ചകളാണല്ലോ മരുഭൂമിയിൽ കുടുസുമുറിക്കുള്ളിലെ ഇടുങ്ങിയ ജീവിതത്തിന്റെ സ്പന്ദനങ്ങൾ നിയന്ത്രിക്കുന്നത്‌.

പിൻസിറ്റിലേക്കമർന്നിരുന്ന് ഞാൻ വീണ്ടും മരുഭൂമിയിലേക്ക്‌ പറന്നു.

രണ്ട്‌ മൂന്ന് വർഷത്തിനുള്ളിൽ, ഹമീദ്‌ പണിതുയർത്തിയ സമ്രാജ്യം സ്വപ്നതുല്യമായിരുന്നു. നാല്‌ ബൂഫിയകൾ ജിദ്ധയുടെ വിവിധ ഭാഗങ്ങളിൽ, രണ്ട്‌ ഇടത്തരം സൂപ്പർമാർക്കറ്റുകളും. എല്ലാറ്റിനും സഹായിയായി കൂടെനിന്ന ഹംസയെ പുതിയ സുപ്പർമാർക്കറ്റിന്റെ ചുമതലയേൽപ്പിച്ചപ്പോൾ മുതൽ ഹമീദിന്റെ പതനം തുടങ്ങുകയായിരുന്നു. നല്ലപോലെ കച്ചവടം നടന്നിരുന്ന സ്ഥാപനത്തിലെ കണക്കുകൾ മാത്രം ഒരിക്കലും നേരെയായില്ല. വരവിനെക്കാൾ കൂടുതൽ ചിലവുകൾ വന്നപ്പോഴും, ഹമീദ്‌ അത്‌ ശ്രദ്ധിച്ചില്ല. അവൻ ഹംസയെ അത്രക്ക്‌ വിശ്വസിച്ചിരുന്നല്ലോ.

കണക്കിലെ കളികൾ ഹംസക്ക്‌ മടുത്തുതുടങ്ങിയപ്പോൾ, ഉയരങ്ങൾ പെട്ടെന്ന് കീഴടക്കാനുള്ള ആവേശം രക്തത്തിലലിഞ്ഞപ്പോൾ, സംഭവിച്ചത്‌ മറ്റോന്നാണ്‌. കൂടെകിടക്കുന്നവനെ കൂട്ടികൊടുക്കുവാനുള്ള, ചങ്കുറപ്പ്‌ ചിലരുടെ രക്തത്തിലടങ്ങിയിരിക്കും.

പാവമായിരുന്ന മുഹമ്മദ്‌ ബിൻ അൽ സാദിരിയെന്ന അറബിയുടെ വീട്ടിൽ അടുപ്പ്‌ കത്തുവാൻ തുടങ്ങിയത്‌, ഹമീദിന്റെ കഫീലായ ശേഷമാണെന്ന് അവൻ തന്നെ പലരോടും പറഞ്ഞത്‌ പഴങ്കഥയായി. ഇന്ന്, ആവശ്യമുള്ളപ്പോയോക്കെ, സാദിരി മാത്രമല്ല, അവന്റെ കുട്ടികളും ഭാര്യയും കടകളിൽനിന്ന് കാശ്‌ ചോദിച്ച്‌വാങ്ങുവാൻ തുടങ്ങി. എങ്കിലും ഹമീദിന്‌ എതിർപ്പുണ്ടായിരുന്നില്ല. അവൻ കാരണമാണ്‌ ഞാൻ രക്ഷപ്പെട്ടതെന്ന് ഹമീദ്‌ ഇടക്കിടെ പറയുമായിരുന്നു. മാത്രമല്ല എന്ത്‌ സഹായവും അറബി ചെയ്തുതരുമെന്നും ഹമീദ്‌ പറയാറുണ്ട്‌.

ഒരു ദിവസം പതിവ്‌ പോലെ, രാവിലെ കടതുറക്കാനെത്തിയ ജോലികാരുടെ കൈയിൽനിന്നും സാദിരി ബലമായി ചാവി വാങ്ങിയെന്നും, ഇനി കടതുറക്കേണ്ടെന്നും പറഞ്ഞു. അതറിഞ്ഞ ഹമീദ്‌ സാദിരിയെ വിളിച്ച്‌ സംസാരിച്ചു. അവൻ പറഞ്ഞത്‌ കേട്ട്‌, ഹമീദിന്റെ സപ്തനാഡികളും തളർന്നു. സാദിരി അവന്റെ പേരിലുള്ള തന്റെ 7 സ്ഥാപനങ്ങളും ഹംസയെ നടത്തുവാനേൽപ്പിച്ചിരിക്കുന്നു. ഇത്‌ വരെ ഹമീദ്‌ മാസമാസം കൊടുത്തിരുന്നു പൈസയുടെ ഇരട്ടി ഹംസ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും സാദിരി പറഞ്ഞു. അറബി അനയസേന കൈകാര്യം ചെയ്യുന്ന ഹംസയെ, പലപ്പോഴും നേരിട്ട്‌ സാദിരിയുമായി സംസാരിക്കാൻ വിട്ടത്‌ ഹമീദ്‌ ചെയ്ത ആദ്യത്തെ തെറ്റ്‌. കണ്ണടച്ചാരെയും വിശ്വസിക്കരുതെന്ന പാഠം പഠിക്കാതെപോയത്‌, ശുദ്ധ ഹൃദയനായ ഹമീദിന്റെ മറ്റോരു തെറ്റ്‌. എല്ലാ സ്ഥാപനങ്ങളും ഒരു അറബിയുടെ പേരിൽ മാത്രം തുടങ്ങിയതും, അവനെ വിശ്വസിച്ചതും, ഏതോരു മലയാളിയെപോലെ, ഹമീദിന്റെ മറ്റോരു തെറ്റ്‌.

പുതിയ കട തുടങ്ങുവാൻ വാങ്ങിയ കടങ്ങൾ തിരിച്ച്‌കൊടുത്തിട്ടില്ലെന്ന ആധി ഹമീദിനെ തളർത്തിയില്ല, ചിട്ടിപിടിച്ചും കടം വാങ്ങിയുമാണ്‌ ആ കടതുടങ്ങിയത്‌. ആവതുള്ള കാലം അധ്വാനിച്ച്‌ കടം വീട്ടാൻ കഴിയുമെന്ന വിശ്വാസത്തിന്റെ ബലത്തിൽ, സമചിത്തതകൈവിടാതെ, അടിതെറ്റാതെ ജീവിക്കുവാൻ ഹമീദ്‌ ശ്രമിച്ചു. പണം എല്ലാറ്റിനും അവസാനവാക്കല്ലെന്ന് വിശ്വസിക്കുവാൻ, കഷ്ടപാടിന്റെ, പട്ടിണിയുടെ വിലയറിയുന്ന ഹമീദിന്‌ കഴിഞ്ഞു.

പക്ഷെ, കടംകൊടുത്തവർ വർത്തയറിഞ്ഞിരുന്നു. അത്‌വരെ സ്നേഹത്തോടെ മാത്രം സംസാരിച്ചിരുന്നവരുടെ മുഖഭാവം, രൗദ്രവും വീഭത്സവുമായി മാറിയത്‌ പെട്ടെന്നായിരുന്നു. ചിട്ടിപിടിച്ചവർ പലരും ചിട്ടി തിരിച്ചടക്കാതായി. കോമാളിയായ ഒരു കഥപാത്രമായി മറ്റുള്ളവർക്ക്‌ മുന്നിൽ ഹമീദ്‌. നാട്ടിലെ കല്യാണങ്ങൾക്കും, പള്ളിപണിയാനും, രോഗചികിൽസക്കും എന്നോക്കെ പറഞ്ഞ്‌, ആഴ്ചത്തോറും പിരിവിനെത്തിയ നാട്ടുകാർക്കും, ഹമീദ്‌ അന്യഗ്രഹജീവിയായി.

കുറ്റപ്പെടുത്തലുകളും, അവഹേളനവും നാല്‌ ഭാഗത്ത്‌നിന്നും വന്ന്‌കൊണ്ടിരുന്നു. പരോപകാരിയായവൻ പെട്ടെന്ന് അഹങ്കാരിയായി പലർക്കും. ഹമീദിന്റെ കൺമുന്നിൽ വന്ന് പെടാതെ നടക്കുവാൻ പലരും ശ്രമിച്ചു. പക്ഷെ എനിക്കവനെ കൈവിടാനാവുമായിരുന്നില്ല. കടമയും കടപ്പാടും അവനോടുണ്ട്‌. അങ്ങിനെയാണ്‌ ഞാൻ അവനെ ഉപദേശിച്ചത്‌. അവന്റെ കഫീലിനെ, സാദിരിയെ നേരിട്ട്‌ പോയി കാണുക. അവനോട്‌ നേരിട്ട്‌ സംസാരിക്കുക. ഹംസ കൊടുക്കാമെന്ന് പറഞ്ഞ പൈസ കൊടുത്തിട്ടാണെങ്കിലും, കടകൾ തിരികെ വാങ്ങുക. എന്റെ നിർബന്ധത്തിന്‌ വഴങ്ങി, അവസാനം ഹമീദ്‌ സാദിരിയെ കാണുവാൻ പോയി. പ്രതീക്ഷയോടെ കാത്തിരുന്ന ഞങ്ങളെ ഞെട്ടിച്ച്‌കൊണ്ടാണ്‌ ആ വാർത്ത വന്നത്‌. വിശ്വസിക്കുവാനായില്ല ആ വാർത്ത ആർക്കും. പക്ഷെ അത്‌ സത്യമായിരുന്നു.

ശത്രുവിന്‌ പോലും ഇങ്ങനെ ഒരവസ്ഥ വരുത്തരുതെ എന്ന് പ്രാർത്ഥിക്കുക മാത്രമേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ.


.

Monday, July 26, 2010

ബ്ലോഗ്‌കൊണ്ടുള്ള ഗുണമെന്ത്‌???

ബ്ലോഗ്‌കൊണ്ടുള്ള ഗുണമെന്ത്‌???

ബ്ലോഗ്‌കൊണ്ട്‌, ബ്ലോഗ്‌ എഴുതുന്നത്‌കൊണ്ട്‌, മറ്റുള്ളവരുടെ ബ്ലോഗ്‌ വായിക്കുന്നത്‌കൊണ്ട്‌ എന്തെങ്കിലും ഗുണമുണ്ടോ?.

സുൽത്താൻ കഥകൾക്ക്‌, ഇടവേളയിട്ട്‌, തൽക്കാലം സുൽത്താൻ ചിന്തിക്കുകയാണ്‌.

വാർത്തക്കളറിയാം, സുഹൃത്തുകളെ സമ്പാധിക്കാം, എഴുത്ത്‌ പഠിക്കാം എന്നതോക്കെയാണ്‌ ബ്ലോഗിന്റെ ഗുണം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം, അതിലുപരി, വിലമതിക്കനാവത്ത മറ്റോരു നന്മ ബ്ലോഗ്‌ ചെയ്തിട്ടുണ്ട്‌, ചെയ്യുന്നുണ്ട്‌.

കയ്പേറിയ കുട്ടികാലവും, കാഠിന്യമുള്ള കൗമാരവും കടന്ന്, ചുട്ട്‌പൊള്ളുന്ന യൗവനം, മണൽക്കാട്ടിൽ ജീവിച്ച്‌തീർക്കുവാൻ വിധിക്കപ്പെട്ടവരിൽ ഒരാളാണ്‌ ഞാൻ.

കടൽകടന്നെത്തുന്ന, ഓർമ്മകൾക്ക്‌, പച്ചപ്പിന്റെ വർണ്ണവും, തിമർത്ത്‌ പെയ്യുന്ന മഴയുടെ കുളിരും, സ്നേഹത്തിന്റെ സുഗന്ധവും സമ്മാനിച്ചത്‌, പലരുടെയും നോസ്റ്റാൾജിക്കായ എഴുത്തുകളാണ്‌.

സെക്കന്റുകൾക്ക്‌ വിലയുള്ള നാട്ടിൽ, ജീവിതം എന്താണെന്ന് ഓർമ്മിപ്പിക്കുവാൻ, മാറാലപിടിച്ച്‌കിടന്ന ഓർമ്മകൾ തേച്ച്‌മിനുക്കുവാൻ, പലപ്പോഴും പലരുടെയും എഴുത്ത്‌ സഹായിച്ചു. അപ്പോഴാണറിയുന്നത്‌, കോട്ടും സ്യൂട്ട്‌മിട്ട്‌ നടക്കുന്ന സുൽത്താൻ, ജീവിതം റിവൈന്റ്‌ ചെയ്താൽ, നഗ്നപാദനായി ചെന്നെത്തുന്നത്‌, ഓലകുടിലിന്റെ മുറ്റത്താണെന്ന്.

മനപൂർവ്വമല്ലെങ്കിലും മറന്ന്‌പോവരുതായിരുന്ന പലരുടെയും മുഖം, വ്യക്തമാവുന്നത്‌ അങ്ങിനെയാണ്‌. കടപ്പാടുകൾക്ക്‌ പകരം നന്ദിവാക്ക്‌ മതിയാവില്ല പലരോടും. എത്ര തന്നു എന്ന പല്ലവിയായിരുന്നില്ല പിന്നിട്‌ അളവ്‌ കോൽ. എങ്ങിനെ തന്നു എന്നതായിരുന്നു.

തിരിഞ്ഞ്‌ നടക്കുകയാണ്‌ സുൽത്താൻ. ഇന്നലെകളിലൂടെ തിരിച്ച്‌ എന്റെ തുടക്കത്തിലേക്ക്‌.

ജീവിതത്തിൽ വിജയിച്ചുവോ? എന്താണ്‌ വിജയത്തിന്റെ മാനദണ്ഡം?. വെട്ടിപിടിച്ച സാമ്രജ്യങ്ങളോ, കൂട്ടിയിട്ടിരിക്കുന്ന ബാങ്ക്‌ ബാലൻസോ?.

അറിയില്ല, ഒന്നുമറിയില്ല.

സ്നേഹിച്ചവരോട്‌, സഹായിച്ചവരോട്‌, നീതിപുലർത്തിയോ?. പൂർണ്ണമെന്ന് അവകാശപ്പെടാനില്ല. മുറിവുകൾ പലയിടത്തുമുണ്ട്‌.

പൊതുവെ, സൗഹൃദം കുറവാണെനിക്ക്‌. കിട്ടിയവരെ മതിമറന്ന്‌ സ്നേഹിച്ചു. തിരിച്ച്‌കിട്ടിയത്‌ കൊടുത്തതായിരുന്നില്ല. അത്‌കൊണ്ട്‌ തന്നെ, ഏല്ലാവരോടും ഒരകലം സൂക്ഷിക്കുന്നു. സേഫ്‌ സോൺ.

മകൻ എന്ന നിലയിലുള്ള കടമയാണ്‌ ആദ്യം ചെയ്യേണ്ടത്‌. അതും പൂർണ്ണമാണ്‌ എന്ന് അവകാശവാദമില്ല. ഉമ്മയെയും ഉപ്പയെയും സ്നേഹിച്ചിട്ടുണ്ട്‌. സ്നേഹിക്കുന്നുമുണ്ട്‌. എങ്കിലും, ഞാൻ എന്റെ മക്കളിൽനിന്നും പ്രതീക്ഷിക്കുന്ന പലതും, എനിക്ക്‌ എന്റെ മതാപിതക്കൾക്ക്‌ നൽക്കുവാൻ കഴിഞ്ഞില്ലല്ലോ.

കഷ്ടപ്പെട്ട്‌ അവരെന്നെ വളർത്തിയത്‌, ഞാൻ സാഹായിക്കും എന്ന് കരുതിയല്ല തീർച്ച. കാരണം എന്നെ എന്റെ മകൻ സഹായിക്കുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ, അവർക്ക്‌ ഒരു താങ്ങ്‌, ഒരു കൈ ആവശ്യമായ സമയത്ത്‌ അത്‌ നൽകിയോ?. ഉണ്ടെന്നും ഇല്ലെന്നും പറയാനാവില്ല. കുറ്റബോധമുണ്ട്‌. അവരുടെ ആവശ്യങ്ങളെ നിരാകരിച്ചിട്ടില്ല. വേദനിപ്പിച്ചിട്ടുമില്ല. അത്രയും അശ്വസിക്കാം. അതിനപ്പുറത്തേക്ക്‌ കടക്കുവാൻ എനിക്കായില്ലെന്നത്‌ സത്യം.

എനിക്ക്‌ ചുറ്റും മതിൽതീർത്ത്‌ എന്നെ സംരക്ഷിച്ചവരുണ്ട്‌. ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരുണ്ട്‌. പരാതി ആരോടുമില്ല.

ദൈവാനുഗ്രഹത്താൽ, അഗ്രഹിച്ചതിനപ്പുറത്താണ്‌ ജീവിതം. ഇനിയും എത്തിപിടിക്കുവാൻ ഒന്നുമില്ല. കരകാണതെ ഇത്രയും നീന്തിയതെന്തിനെന്ന ചോദ്യം, ഈ തുരുത്തിലിരുന്ന് ചോദിച്ചാൽ, ഉത്തരം അറിയില്ലെന്ന് മാത്രം. പക്ഷെ, നിരാശബോധമില്ല.

നഷ്ടപ്പെട്ടത്‌, ഇന്നും നഷ്ടമായി തോന്നുന്നത്‌, നെമ്പരമായി തളർത്തുന്നത്‌, പിരിയില്ലെന്ന് വാക്ക്‌ തന്നവളെ പിരിഞ്ഞതാണ്‌. തന്റേടത്തോടെ പിടിച്ചിറക്കുവാൻ മാത്രം തന്റേടം അന്ന് കൈയിലില്ലായിരുന്നു. കൈയിൽ വന്നപ്പോഴെക്കും അവൾ അകന്നിരുന്നു, ഒരുപാട്‌. കണ്മുന്നിൽ അവൾ ജീവിക്കുന്നുന്നത്‌ കാണുമ്പോൾ, സഹായിക്കുവാൻ ശ്രമിച്ചെങ്കിലും, ആരോ തടയുന്നപോലെ. വർഷങ്ങൾക്ക്‌ ശേഷം കണ്ട്‌മുട്ടിയപ്പോഴും, വേദനകടിച്ചമർത്തി, പുഞ്ചിരിക്കാൻ ശ്രമിച്ച്‌കൊണ്ടവൾ ചോദിച്ചത്‌, "സുഖമാണോ" എന്ന് മാത്രം. ശിഷ്ടജീവിതത്തിലും എന്റെ സ്നേഹം അവൾക്ക്‌ ഭാരമാവുന്നു എന്നറിഞ്ഞപ്പോൾ, വലിച്ചിറക്കികൊണ്ട്‌വരുവാൻ ശ്രമിച്ചതാണ്‌ ഞാൻ. ബന്ധങ്ങൾ ബന്ധനങ്ങളായി കാലിൽ തടഞ്ഞു. കുട്ടികളുടെ ഭാവിയെന്തെന്ന ചോദ്യചിഹ്നമായി സമൂഹം. മറ്റോരാളുടെ ഭാര്യയെന്ന് മതം കണ്ണുരുട്ടി. മണ്ണങ്കട്ട. കടിച്ചമർത്തിയ എന്റെ വേദനയറിയാത്ത ദൈവത്തെ കല്ലെടുത്തെറിഞ്ഞു. വിഗ്രഹങ്ങൾ പലതും തല്ലിതകർത്തു.

വിങ്ങുന്ന വേദന അത്‌ മാത്രം. കൈവിട്ട്‌പോയത്‌, സഹോദരങ്ങളെ സ്നേഹിച്ചത്‌കൊണ്ടാണോ?. കുടുംബത്തിന്റെ ഭാരം തലയിലായത്‌കൊണ്ടാണോ? ആശ്വസിക്കുവാൻ വഴിയുണ്ട്‌. പക്ഷെ, തീയണയ്ക്കുവാൻ പര്യപ്തമല്ലത്‌.

ഏല്ലാം അറിഞ്ഞും, നല്ലപാതി സഹിച്ചു. ഒരുപാട്‌. ആ ക്ഷമ കാണുമ്പോൾ വീണ്ടും പ്രക്ഷുബ്ദമാവുന്നു മനസ്സ്‌. സാരല്ല്യട്ടോ എന്നവൾ ആശ്വസിപ്പിക്കുന്നു. മതിയാവില്ലല്ലോ ആ വാക്കും എന്റെ നെഞ്ചിലെ കനലടങ്ങാൻ.

ഊതികാച്ചിയ പൊന്ന്‌പോലെ മനസ്സിൽ മിന്നിതിളങ്ങുന്നവൾക്ക്,
കാലം മയ്‌കാത്ത കനൽകട്ടകൾ മനസ്സിൽ കോരിയിട്ടവൾക്ക്.
കടമകളും കർത്തവ്യങ്ങളും ഒരിക്കലും മറക്കരുതെന്നും,
കുടുംബബന്ധങ്ങൾ ഒരിക്കലും അറ്റുപോവരുതെന്നും സത്യം ചെയ്യിപ്പിച്ചവൾക്ക്,
കൂടെ, എല്ലാം സഹിച്ചും കൂടെനിന്ന് എന്നെ ശകാരിക്കുകയും, ശാസിക്കുകയും ചെയ്ത പ്രിയ സുഹൃത്തുകൾക്ക്,
നേർവഴിയെ നടത്തിയവർക്ക്,
പ്രിയരെ നിങ്ങൾക്കും.


-----------
കാട്‌ കയറുന്നു ഞാൻ. എന്തോക്കെയോ കുത്തികുറിച്ചു. അടുക്കും ചിട്ടയുമില്ല ഒന്നിനും. ക്ഷമിക്കുക. പറയാൻ വന്നത്‌,

പന്ത്രണ്ട്‌ വർഷത്തോളം, പിണങ്ങികഴിഞ്ഞിരുന്ന ഒരു സുഹൃത്തിനെ ഞാൻ ഓർമ്മിച്ചെടുത്തു. ഒരുപാട്‌ നല്ല സഹായങ്ങൾ ചെയ്തുതന്നിരുന്നു നാസർ. ജീവിതത്തിൽ എന്റെ വിജയത്തിന്‌ അവനും കാരണകാരനാണ്‌ എന്നത്‌ സത്യം. പക്ഷെ, ഇടക്കെപ്പോഴോ, ഞങ്ങൾ പിണങ്ങി പിരിഞ്ഞു. വർഷങ്ങൾ പലതും വേണ്ടിവന്നു എനിക്ക്‌ തിരിച്ച്‌ നടക്കുവാൻ. ആ യാത്രയിലാണ്‌ ഞാൻ നാസറിനെ വീണ്ടും കാണുന്നത്‌. ഞങ്ങളുടെ ഇണക്കവും പിണക്കവും സ്വതന്ത്രമായി ചിന്തിക്കുവാൻ മനസ്സ്‌ പാകമായികഴിഞ്ഞിരുന്നു. സഹായങ്ങൾ മാത്രം ചെയ്ത അവനെ വെറുക്കുവാനുള്ള കാരണം, തെറ്റ്‌ എന്റെതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം, ഞാൻ വിളിച്ചു. മാപ്പപേക്ഷിച്ചു. ഞങ്ങൾക്കിടയിലെ വിടവ്‌ നികത്തുവാൻ സമയമെടുക്കും എങ്കിലും മഞ്ഞുരുക്കി. മാനം തെളിഞ്ഞു.

സുഹൃത്തെ, ചിന്തിക്കുക. നൈമിഷികമാണീ ജന്മം. നിമിഷനേരംകൊണ്ട്‌ എരിഞ്ഞടങ്ങാവുന്ന ജന്മം. പകയും വിദ്വേഷവും ആരോട്‌? എന്തിന്‌?.

ജീവിതത്തെ റിവൈൻഡ്‌ ചെയ്ത്‌ പ്ലേ ചെയ്യൂ. കടന്ന്‌വന്ന വഴികളിലെ വേറിട്ട മുഖങ്ങൾ, തങ്ങായിനിന്ന കൈകൾ, പരിമളം പരത്തുന്ന സൗഹൃദത്തിന്റെ വാടമലരുകൾ, അങ്ങനെ ഓർമ്മകളിൽ മാഞ്ഞ്‌തുടങ്ങിയ നിങ്ങളെ, യതാർത്ഥ നിങ്ങളെ തിരിച്ചറിയൂ.

കാലം മായ്കാത്ത കാൽപ്പാടുകളിലൂടെ ഒരിക്കലെങ്കിലും തിരിഞ്ഞ്‌നടക്കുക. നാം ആരാണെന്ന് നാമറിയുന്നു.

മാപ്പ്‌ ചോദിക്കുവാൻ, ചോദിക്കുന്ന ഒരു നിമിഷത്തെ മാത്രം അഭിമുഖികരിച്ചാൽ മതി. ആ ഒരു നിമിഷത്തെ തരണംചെയ്യുവാനായാൽ, ജീവിതം വിജയപൂർണ്ണമാവുന്നു. സംതൃപ്തമാവുന്നു.

---------
നോസ്റ്റാൾജിക്കായ പല പോസ്റ്റുകളിലും ഞാൻ എന്നെ തിരിച്ചറിയുന്നു.

പല പോസ്റ്റുകളും എന്നെ കൈപിടിച്ച്‌കൊണ്ട്‌പോയത്‌, എന്റെ കുട്ടികാലത്തിലേക്കായിരുന്നു. ചിത്രങ്ങൾ കൂടുതൽ തെളിമയോടെ എന്റെ മുന്നിലേക്കെത്തിച്ചത്‌, നിങ്ങളിൽ ചിലരായിരുന്നു. ഞാൻ ആരാണെന്ന്, എന്റെ യാത്ര തുടങ്ങിയതെവിടെനിന്നെന്ന്, തിരിച്ചറിഞ്ഞ ആ നിമിഷം. മറ്റെല്ലാം എന്റെ സൃഷ്ടികളായിരുന്നു എന്ന് ഞാനറിയുന്നു. നന്മയും തിന്മയും, സുഖവും ദുഖവും, സങ്കടവും സന്താപവും, എല്ലാം എന്റെ സൃഷ്ടികൾ മാത്രമാണ്‌.

ബ്ലോഗ്‌കൊണ്ട്‌ എനിക്ക്‌ കിട്ടിയ ഏറ്റവും വലിയ ഒരു ഗുണമായി ഞാൻ ഈ തിരിച്ച്‌നടത്തത്തെ (Reverse Journey of mind) കാണുന്നു. അറിയാതെയെങ്കിലും അതിനു സഹായിച്ചവർക്ക്‌ നന്ദി.

സുൽത്താൻ ആരാണെന്ന് ആകാംക്ഷയോടെ ചോദിക്കുന്നു പലരും. ഇതാണ്‌ സുൽത്താൻ, ഇത്‌ മാത്രമാണ്‌ സുൽത്താൻ.

(പോസ്റ്റ്‌ ചെയ്യണമോ എന്ന് പലവുരു ചിന്തിച്ചു, ഇരിക്കട്ടെ എന്റെ നൊമ്പരങ്ങളും, പച്ചയായ ഞാനും)


..

.

Monday, June 21, 2010

9 - സൈനയും ഹമീദും

ഒരിരബലോടെ വിമാനം റൺ‌വെയിൽ തെട്ടതും, ഗതകാലസ്മരണകളിൽ പാറിനടന്നിരുന്ന മനസ്സും മണ്ണിൽതെട്ടു.

“സ്വപ്നം കാണുകയായിരുന്നു ല്ലെ” അടുത്ത സീറ്റിലിരിക്കുന്നവൻ പെട്ടിയെടുക്കുവാനുള്ള തിടുക്കത്തിലാണ്. കൂടണയാൻ കൊതിക്കുന്ന കിളികളെപോലെ, എത്രയും പെട്ടെന്ന് പുറത്ത്‌കടക്കുവാനുള്ള വെമ്പൽ പലരുടെയും മുഖത്തുണ്ട്.

------------

ഒരുകൊച്ച്‌കുടിലിനുള്ളിൽ പൊട്ടിച്ചിരിയുടെ അലകളുയരുന്നു. എത്രദൂരെയാണെങ്കിലും, എനിക്കവന്റെ ശബ്ദം വ്യക്തമാവും. കിനാവും കണ്ണിരും ഒരുമിച്ച് പങ്ക്‌വെച്ചവന്റെ ശബ്ദം. കുബൂസും അച്ചാറും നല്ല കോബിയാണെന്ന് പറഞ്ഞവൻ. പച്ചവെള്ളംകുടിച്ച് കിടന്നുറങ്ങുവാൻ പഠിപ്പിച്ചവൻ.
പ്രാരബ്ദങ്ങളുടെ കഥകൾ ആരോടും പറയരുതെന്നും, ജീവിക്കുന്നത് സുൽത്താനായിട്ടാവണമെന്നും പറഞ്ഞവൻ.

“ഇവിടെ ആരൂല്ലെ” ആളുണ്ടെന്നറിഞിട്ടും, ഔപചാരികതയുടെ മേൽമുണ്ട് പുതച്ച വാക്കുകൾക്ക്, “ആരാത്?’ എന്ന ചോദ്യവുമായി, തട്ടംകൊണ്ട് മുഖം തുടച്ച്‌കടന്ന്‌വരുന്നവളെ കണ്ട് ഞാൻ അൽഭുതപ്പെട്ടു. ഒട്ടിയകവിളും, പ്രതീക്ഷയറ്റ മിഴികളുമായി, സൈന. വർഷങ്ങൾക്ക് മുൻപ് പുതുമണവാട്ടിയായി, ഹമീദിന്റെ കൈപിടിച്ചെത്തിയ നാണംകുണിങ്ങിപെണ്ണിന്റെയും, പ്രസവശേഷം, തടിച്ച്‌വീർത്ത ഗൾഫുകാരന്റെ ഭാര്യയുടെയും ചിത്രങ്ങൾ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.

നനവ് പടരുന്ന മിഴികൾ തുടച്ചവൾ ചോദിച്ചു “സുൽത്താനിക്കാ എന്നാ വന്നത്” “ഇന്നലെ രാവിലെ എത്തി” സ്വപ്നാടനത്തിലെന്നപോലെ അകത്തേക്ക് കടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“ഇക്കയുടെ മനസ്സിൽ അമൂല്യമായി സൂക്ഷിക്കുന്ന മുത്തുകൾ ചിലപ്പോഴോക്കെ, വീണ് കിട്ടാറുണ്ട്. പലരുടെയും സ്നേഹിക്കുന്ന മുഖം അങ്ങനെ ഞാൻ തിരിച്ചറിയുന്നു. നന്ദിയുണ്ട് ഒരുപാട്. കൂട്ടും കുടുംബവും തിരിഞ്ഞ്‌നോക്കാത്തവനെ, സ്നേഹിക്കാനും സഹായിക്കാനും സന്മനസ്സ് കാണിക്കുന്നതിന്”

"സൈനാ, ഹമീദിനോട് ചെയ്യുന്നത് സഹായമല്ല, എന്റെ കടമയാണ്” ഞാൻ അവളെ വിലക്കി.

“ഇക്കാ, പണ്ട് പലപ്പോഴും കുടുംബത്തിന്റെ ബാധ്യതകൾ എന്റെ തലയിലേറ്റിവെച്ച് തന്നിരുന്നു. അന്നോക്കെ ഞാൻ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു. “ഇതോക്കെ നിങ്ങൾക്ക് ചെയ്തലെന്താ”ഇന്നറിയാം, വരുംകാലത്തിലേക്ക്, കാലിടറാതെ നടക്കുവാൻ, എന്നെ പ്രപ്തയാക്കുകയായിരുന്നോ?. കുറഞ്ഞകാലയളവ്‌കൊണ്ട്, മതിവരുവോളം എന്നെ സ്നേഹിച്ചത്, ഇപ്പോൾ അതോക്കെ തിരിച്ച്‌വാങ്ങുവാനായിരുന്നല്ലോ.ഒരോ വേക്കേഷനും ഒരോ വസന്തകാലമായിരുന്നു. മനസ്സും ശരീരവും പിഴിഞെടുത്തെ മടങ്ങാറുള്ളൂ. ഒരു ജന്മം മുഴുവൻ
അനുഭവിക്കേണ്ട സ്നേഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്ന്തീർത്തുവോ?. "

സങ്കടപുഴയുടെ കുത്തോഴുക്കിൽ ഞാൻ എല്ലാം മറന്നിരുന്നു. പ്രയാസങ്ങളുടെ ഭാണ്ഡംതുറക്കുവാൻ കിട്ടിയ അവസരമെന്നപ്പോലെ, അവൾ പിന്നെയും പറഞ്ഞ്‌കൊണ്ടിരുന്നു. ഒരു സാധരണ ഗൾഫുകാരന്റെ ഭാര്യയുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും. ഒപ്പം ചിറകൊടിഞ്ഞ ഇണകിളിയുടെ പരിഭവങ്ങളും.

“എനിക്ക് തന്ന സ്നേഹത്തിന്റെ ഒരംശം‌പോലും തിരിച്ച്‌കൊടുക്കുവാൻ എനിക്കാവില്ലെന്നറിയാം. എങ്കിലും, കാത്തുസുക്ഷിക്കുകയാണ് ഈ നിധി ഞാൻ. എന്റെ മരണംവരെ.“

ഞാൻ ഹമീദിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ നിശ്കളങ്കഭാവം.

ആദ്യമായി സൌദിയിലെത്തിയപ്പോൽ മുതൽ കിട്ടിയ ഒരു കൂട്ട്. മെസ്സ് റൂമിൽ ഒരുമിച്ചുണ്ടും കളിച്ചും ചിരിച്ചും ഞാനും ഹമീദും. ഉം‌റ വിസയെടുത്ത് എത്തിയവരാണ് ഞങ്ങൾ. ഇടക്ക് എന്തെങ്കിലും ചെറിയ പണിക്ക് പോവും. വലിയ സ്വപ്നങ്ങളുമായി ജീവിക്കുന്ന, ഒരു ചെറിയ മനുഷ്യനെ എനിക്ക് നന്നെ ബോധിച്ചു. ആ കൂട്ട്കെട്ട് വളർന്നു.

പലരും പലവട്ടം ഭാഗ്യപരീക്ഷണം നടത്തി പരാജയപ്പെട്ട ഒരു ബൂഫിയ, കടംവാങ്ങിയും ചിട്ടിപിടിച്ചും ഹമീദ് സ്വന്തമാക്കി. വേണ്ടെന്ന് എല്ലാവരും ഉപദേശിച്ചെങ്കിലും, “ബിസിനസ്സല്ലെ, കിട്ടിയാൽ കിട്ടി, പോയാൽ പോയി” എന്ന് പറഞ്ഞവൻ.

ഞാനും അവനെ നിരുത്സാഹപ്പെടുത്തുവാൻ ശ്രമിച്ചു. അതിനവന്റെ മറുപടി. "സുൽത്താനെ, ഞാൻ കടംവാങ്ങുന്നത് 5000 റിയാലല്ലെ ഉള്ളൂ. ഈ ബിസിനസ്സ് വിജയിച്ചില്ലെങ്കിൽതന്നെ,
അദ്ധ്വനിക്കുവാനുള്ള കരുത്ത്, ഈ കൈകൾക്കുണ്ട്. വാങ്ങിയത് തിരിച്ച് കൊടുക്കാൻ കഴിയും"

അത്മവിശ്വാസം ആവോളമുള്ളവൻ സ്വപ്നങ്ങൾ നട്ട് നനച്ച് വളർത്തിയെടുത്തു. ഹമീദിന്റെ വിജയത്തിന്റെ ആദ്യപടിയായിരുന്നു അത്. രണ്ട് വർഷംകൊണ്ട്, ജിദ്ധയിലെ വിവിധഭാഗങ്ങളിൽ നാലഞ്ച് സ്ഥാപനങ്ങൾ തുടങ്ങുവാൻ ഹമീദിന്‌ കഴിഞ്ഞു.

കുടുംബത്തിന്റെ അത്താണിയായവൻ, വളർന്ന് പന്തലിച്ചപ്പോൾ, ആ തണലിൽ രക്ഷപ്പെട്ടത് പലരുടെയും ജീവിതമായിരുന്നു. ആരെയും കൈയയഞ്ഞ് സഹായിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നവൻ. അറബിപെന്നിന്റെ പത്തരമാറ്റ്, ഹമീദിന്റെ കണ്ണുകളെ അശ്ചര്യപ്പെടുത്തുന്നില്ലെന്ന്, യതീമായ ഒരു പെൺകുട്ടിയുടെ, സൈനയുടെ, കൈപിടിച്ചവൻ ജീവിതത്തിന്റെ പടികടന്നപ്പോൾ മനസ്സിലായി.

ഹമീദിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. അതിലും പെട്ടെന്നായിരുന്നു അവന്റെ തളർച്ച.

അവൻ അകമഴിഞ്ഞ് സഹായിച്ച, വിശ്വസിച്ച, സ്നേഹിച്ച സുഹ്ര്‌ത്ത്‌തന്നെ, അവന്റെ വേരറുക്കുകയായിരുന്നു.

9

Saturday, May 29, 2010

8 - ഹൈസ്കൂളിൽ

സ്കൂൾ തുറന്നു. വിട്ടിൽനിന്നും 4-5 കിലോമിറ്റർ അകലെയുള്ള സ്കൂൾ. ചെമ്മൺപതയിലൂടെയുള്ള യാത്ര. നാലും അഞ്ചും വർഷം, മുറതെറ്റാതെ തോൽക്കുകയും, 8-9 ക്ലാസുകളിൽനിന്ന് പിരിഞ്ഞ്‌പോകുവാൻ ഒട്ടും താൽപര്യമില്ലാത്ത മുതിർന്ന ചേട്ടന്മർ. ഓരോ സംഘടനയിലേക്കും പുതുമുഖങ്ങളെ ചേർക്കുവാനുള്ള മത്സരദിവസങ്ങൾ. നയങ്ങളും ന്യായങ്ങളുമില്ല. കൂട്ടുകാരന്റെ പാർട്ടി സുൽത്തന്റെയും പാർട്ടിയായി.

ഗവൺമന്റ്‌ സ്കൂളുകളിലെ പതിവ്‌ കലപരിപാടികളായ സമരവും, അടിയും ഇടിയും, ബസ്സുകളുടെ നേരെയുള്ള കല്ലേറും, എല്ലാം കഴിഞ്ഞ്‌ കിട്ടുന്ന ഏതാനും ദിവസങ്ങളിലെ പഠിത്തം. അനിയന്ത്രിതമായ ജനസഖ്യവർദ്ധനവിന്റെ ഫലമായി മാത്രം പസാകുന്നവരായിരുന്നു ഗവൺമന്റ്‌ ഹൈസ്കൂൾ കുട്ടികൾ.

സമരമുണ്ടെന്ന് അറിഞ്ഞാൽ എതിർപാർട്ടിക്കാർ ആദ്യം ചെയ്യുക, സ്കൂളിലെ ബെല്ലെടുത്ത്‌, ഹെഡ്‌മാസ്റ്ററുടെ മുറിയിലെത്തിക്കുക എന്നതായിരുന്നു. ബെല്ല് നഷ്ടപ്പെട്ടാൽ സമരം പൊളിഞ്ഞിരുന്ന കാലം. അതിന്‌വേണ്ടി, ബെല്ലെടുത്ത്‌ കിണറ്റിലിട്ട സംഭവങ്ങൾ വരെയുണ്ട്‌. പത്ത്‌ മിനിട്ട്‌ മുദ്രവാക്യംവിളിയുമായി ക്ലാസുകളിലൂടെ നടന്ന്, ബെല്ലിനടുത്തെത്തി നീട്ടിയടിച്ചാൽ സമരം വിജയിച്ചു. സമരം മൂലം അടിപിടി നടന്നിരുന്നില്ലെങ്കിലും, ബെല്ലിന്‌വേണ്ടി പലപ്പോഴും ചോരയൊഴുകിയിരുന്നു.

ഹൈസ്കൂൾ വിദ്യാഭ്യാസഘട്ടത്തിന്റെ പ്രതേകളിൽ എന്നും വിശ്‌മയംകൊള്ളിച്ചിരുന്നത്‌, തന്റേടത്തോടെ, ശരിയോ തെറ്റോ എന്നറിയാതെയുള്ള, ചോരതിളപ്പിന്റെ എടുത്തുചാട്ടങ്ങളായിരുന്നു. കുട്ടിയിൽനിന്നും വിട്ട്‌, യുവാവായിട്ടില്ലാത്തവന്റെ പരിണാമഘട്ടം. മറത്തടക്കിപിടിച്ച പുസ്തകങ്ങളുമായി, പാറിനടക്കുന്ന പവാടകാരികളുടെ ഇഷ്ടം നേടാൻ കൊതിക്കുന്ന പ്രായം.

കുത്തിയോലിച്ചോഴുക്കുന്ന മഴവെള്ളത്തിലൂടെ ഇടവഴികൾ താണ്ടി, പുസ്തകങ്ങളുമായി നടന്നിരുന്ന കാലം.

വിരിഞ്ഞതും, വിരിയാൻ കൊതിക്കുന്നതുമായ പുഷ്പവല്ലികളാൽ ചുറ്റും പ്രഭപരത്തിനിൽക്കുന്നവരിൽ, സുറുമയിട്ട, കൊലുസണിഞ്ഞ, മാൻമിഴിയാൾ, എങ്ങിനെ സുൽത്താനോട്‌ അടുപ്പം കാണിച്ചു എന്നറിയില്ല. സ്പെഷ്യൽ ക്ലാസുകളുള്ള ദിവസങ്ങളിൽ, ആരും കാണതെ, കിണറ്റിൻകരയിൽനിന്നും പച്ചവെള്ളം കോരികുടിച്ച്‌, വിശപ്പടക്കുന്നവനോട്‌, സമ്പന്നതയുടെ മടിതട്ടിലിരിക്കുന്നവൾക്ക്‌ തോന്നിയ കൗതുകമാവാം. ദിവസങ്ങൾ പിന്നിടുബോൾ, അകലം സൂക്ഷിക്കുവാനുള്ള കഴിവും, ഇല്ലായ്മയുടെ അപകർശതാബോധവും സുൽത്താനെ വിട്ടൊഴിഞ്ഞിരുന്നു.

സ്കൂൾ വിട്ട്‌, വിട്ടിലെത്തിയാൽ, ഉമ്മയുടെ കൂടെ അരിവാളെടുത്ത്‌, പുല്ലറുക്കാൻ പോവും സുൽത്താൻ. ഹാജിയാരുടെ തൊഴുത്തിൽ അവയെത്തിച്ചാൽ കിട്ടുന്ന ചെറിയനോട്ടുകൾ പലപ്പോഴും ആ കുടുംബത്തിന്റെ വിശപ്പടക്കാൻ പാകമായിരുന്നു. പതിയെ, പുല്ലറുക്കാനും, അവ തലയിലേറ്റി ഹാജിയാരുടെ വീട്ടിലെത്തിക്കാനും സുൽത്താൻ തനിയെ ശ്രമിച്ചു. ആ ശ്രമം വിജയിച്ചിടത്ത്‌നിന്നാവാം, അധ്വാനിക്കുന്നവന്റെ കരുത്തും, എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും, എങ്ങിനെയും ജീവിക്കാം എന്ന വലിയ പാഠവും, സുൽത്താൻ കരസ്ഥമാക്കിയത്‌.

ഒഴിവ്‌ ദിവസങ്ങളായ ശനിയും ഞായറും കൂട്ടുകാർ ആടിതിമർത്താഘോഷിക്കുമ്പോൾ, സുൽത്താൻ പുതിയ മേച്ചിൽപുറങ്ങൾ അനേഷിക്കുകയായിരുന്നു. അങ്ങിനെയാണ്‌, ഒരു ദിവസം ഹാജിയാരുടെകൂടെ, പാലംപണിയുന്നവരുടെ കൂട്ടത്തിൽ കോൺഗ്രീറ്റിന്റെ ജോലിക്ക്‌ പോയത്‌. ചെറിയ തോടിന്‌ കുറുകെ, പാലം നിർമ്മിക്കുവാനുള്ള കരാർ ഹാജിയർ ഏറ്റെടുത്തിരുന്നു. (IRDP ആണെന്ന് തോന്നുന്നു). ഇളകിമറിയുന്ന കോൺഗ്രീറ്റിലേക്കും, അത്‌ ചട്ടിയിലാക്കി വീശിയെറിയുന്നവരിലേക്കും, ഉന്നംതെറ്റാതെ, ചട്ടി പിടിച്ചെടുത്ത്‌, കൈമാറ്റം ചെയ്യുന്നവരുടെ ചടുലനീക്കങ്ങളും സകൂതം വീക്ഷിച്ച്‌, ഇനി നിക്കണോ, പോണോ എന്നറിയാത്ത അവസ്സ്ഥയിൽ അമ്പരന്ന് നിൽക്കുന്ന സുൽത്താനോട്‌, ഹാജിയാർ പറഞ്ഞു.

"സുൽത്താനെ, ചിന്നമ്മു അപ്പുറത്ത്‌ ഭക്ഷണമുണ്ടാക്കുന്നുണ്ട്‌. അവൾക്ക്‌ വേണ്ട സാധനങ്ങൾ എന്താണെന്ന് ചോദിച്ച്‌, നീ കടയിൽ പോയി വാങ്ങിയിട്ട്‌ വാ".

തോർത്ത്‌മുണ്ട്‌ തലയിൽകെട്ടി, അത്മവിശ്വാസംകൈവിടാതെയുള്ള സുൽത്താന്റെ മുഖഭാവങ്ങൾ പിന്നെയും മിന്നിമറഞ്ഞു.

അല്ലറ ചില്ലറ പണികളുമായി, ഒഴിവ്‌ ദിവസങ്ങളിൽ ഹാജിയാരുടെ കൂടെ സുൽത്താനും സ്ഥിരാംഗമായി.

കരകാണാതെ തുഴയുകയായിരുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷയും പ്രത്യാശയും, ഒപ്പം, ഭാരിച്ച ഉത്തരവാദിത്ത്വവും സ്വയം ചുമലിലേറ്റി സുൽത്താൻ നടക്കുകയാണ്‌.8

Saturday, May 1, 2010

SSLC പരീക്ഷ ഫലം

2010 - ലെ SSLC പരീക്ഷ ഫലം, മെയ്‌ മൂന്ന് - തിങ്കളാഴ്ച രാവിലെ 11:30 മുതൽ താഴെ പറയുന്ന വെബ്‌ സൈറ്റുകളിൽ ലഭ്യമാണ്‌.

http://keralaresults.nic.in Here is the Direct Link

http://www.kerala.gov.in/

http://www.prd.kerala.gov.in/

http://www.cdit.org/

http://www.sslcexamkerala.gov.in/

http://www.education.kerala.gov.in/

http://www.itschool.gov.in/

കൂടാതെ, SSLC പരീക്ഷ ഫലം, ഈ മെയിൽ വഴി ലഭിക്കുവാൻ തഴെ പറയുന്ന ലിങ്കിൽ ക്ലിക്കുക.

http://www.result.cdit.org/sslc2010/

http://www.result.cdit.org/sslc2010/

എല്ലാവർക്കും വിജയാശംസകൾ.


8

Saturday, April 24, 2010

7 - കിഴിശ്ശേരിയിലെ മാമ്പഴക്കാലം.

അരീക്കോട്ടേക്ക്‌ മുക്കിയും മൂളിയും സമയം തെറ്റിയും ഓടികൊണ്ടിരുന്ന ഒരേ ഒരു ബസ്സ്‌, അതാണ്‌ കുരിക്കൾ. നിറയെ യാത്രകാരുമായി കിതച്ച്‌കൊണ്ടുള്ള അവന്റെ യാത്ര നിയന്ത്രിക്കുന്നത്‌, വൃദ്ധനായ കോയാക്കയാണ്‌. ആര്‌ എവിടെനിന്ന്‌ കൈ കാണിച്ചാലും കുരിക്കൾ നിർത്തും.

സുൽത്താനും മാളുഅമ്മായിയും ഞെങ്ങിഞ്ഞെരുങ്ങി ബസ്സിലിരിക്കുന്നു. പതിമൂന്ന് വയസ്സുകാരന്റെ ജാള്യതയോടെ സുൽത്താൻ അമ്മായിയുടെ മടിയിലിരിക്കുന്നു. എന്നാൽ ഒരു കൊച്ചുകുഞ്ഞിനെ എന്നവണ്ണം, അമ്മായി അവനെ മുറുകെ പിടിച്ചിരിക്കുകയാണ്‌. സുരക്ഷിതത്തിന്റെ വൻമതിലിനകത്ത്‌, സ്നേഹത്തിന്റെ കോട്ടക്കുള്ളിലായിരുന്നു സുൽത്താൻ.

കിഴിശ്ശേരിയിൽ ബസ്സിറങ്ങി, കൈതകാടുകൾ നിറഞ്ഞ വയൽവരമ്പിലൂടെ കുന്നും മലയും താണ്ടി, എത്രനേരം നടന്നു എന്നറിയില്ല. വഴിയരികിൽ, കാണുന്നവരോടോക്കെ സംസാരിച്ച്‌, വിശേഷങ്ങൾ പങ്ക്‌വെച്ച്‌, നിർത്താതെ സംസാരിച്ച്‌കൊണ്ട്‌ അമ്മായി നടന്നു.

നിറയെ പഴുത്ത്‌നിൽക്കുന്ന മാവുകളുള്ള ഒരു പറമ്പ്‌. അതിന്റെ നടുവിലായി മൺകട്ടകൾകൊണ്ട്‌ നിർമ്മിച്ച ഒരു കുഞ്ഞുവീട്‌. ഉമ്മറത്ത്‌ തന്നെ ആകാംക്ഷയോടെ അമ്മായിയെ പ്രതീക്ഷിച്ചിരിക്കുകയാണ്‌ കാക്ക. അമ്മായിയെ കണ്ടതും, "നേരേത്രായീന്നറിയോ അനക്ക്‌. ഇപ്പോ വെരാന്ന്‌ പറഞ്ഞി പോയാതാ" എന്ന്‌ പറഞ്ഞ്‌ കൃത്രിമഗൗരവം അഭിനയിക്കുന്ന കാക്ക.

"ഇങ്ങളെന്തിനാ ബെജാറാവ്‌ണ്‌, ഞാൻ ഇന്റോട്‌ക്ക്‌ പോയതാല്ലെ. ബസ്‌ കിട്ടാൻ നേരം ബെഗി" എന്നു പറഞ്ഞ്‌ അമ്മായി അകത്തേക്ക്‌. കാക്ക സുൽത്താനെ പിടിച്ച്‌, മുടിയിൽ തലോടികൊണ്ട്‌ ചോദിച്ചു. "പരീക്ഷോക്കെ കയ്‌ഞ്ഞോ? ജെയ്ച്ച്വോ?." ഉവ്വെന്ന്‌ സുൽത്താൻ തലയാട്ടി.

അമ്മായി വസ്ത്രം മാറി, കൈയിൽ ഒരു അലുമിനിയ പാത്രവുമായി പുറത്തേക്ക്‌ വന്നു. നേരെ കാലിതൊഴുത്തിലേക്ക്‌ നടന്നു. അപ്പോഴെക്കും, ഒന്ന്‌ രണ്ട്‌ പഴുത്ത മാങ്ങകളുമായി കാക്ക വന്നു. "ഇന്നാ' എന്ന്‌ പറഞ്ഞ്‌ അത്‌ സുൽത്താണ്‌ നൽകി. ഇറയത്തിരുന്ന്‌ സുൽത്താൻ കോമാങ്ങ ഇമ്പികൊണ്ട്‌, അമ്മായി പാൽകറക്കുന്നത്‌ നോക്കിയിരുന്നു.

"പുല്ല്‌ കെറച്ചെ കിട്ടിട്ടുള്ളൂ, ഇനെകൊണ്ട്‌ എറ്റാൻ കയ്യൂലാ"

"അത്‌ മതി, ബാക്കി വൈക്കോല്‌ കൊട്‌ക്കാ"

എന്നും രാവിലെ എഴുന്നേറ്റ്‌ അമ്മായി പാല്‌ കറക്കും. ചായകുടിച്ച്‌ സുൽത്താനെയും കൂട്ടി പുല്ലരിയാൻ പോകും. ഉച്ചയ്ക്ക്‌ മുൻപ്‌ വീട്ടിൽ തിരിച്ചെത്തും. ഒരിക്കൽ പോലും സുൽത്താനെ പുല്ലരിയാനോ പുല്ല്‌ ചുമകാനോ സമ്മതിച്ചില്ല. സ്വന്തം കുഞ്ഞിനോട്‌ ഒരു മാതാവിന്‌ തോന്നുന്ന സ്നേഹത്തിലുപരി, ശ്രദ്ധയും പരിചരണവും അവർ സുൽത്താന്‌ നൽകി. പെട്ടെന്ന്‌ തന്നെ അയൽപക്കത്തെ കുട്ടികളുമായി സുൽത്താൻ ചങ്ങാത്തമായി. അവരിലോരാൾ, ഗഫൂർ, എട്ടാം ക്ലാസിലാണ്‌ പഠിക്കുന്നത്‌. അവൻ പറഞ്ഞു "സുൽത്താനെ ഞാൻ ജയിച്ചാൽ എന്റെ പുസ്തകം നിനക്ക്‌ തരട്ടോ" വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, പുതിയ പുസ്തകങ്ങളും വസ്ത്രങ്ങളും എന്നും പ്രതീക്ഷകപ്പുറമായിരുന്നല്ലോ സുൽത്താന്‌.

ഇടക്കൊരു ദിവസം, അബു വന്നു, സുൽത്താൻ എട്ടാംക്ലാസിലേക്ക്‌ വിജയിച്ചു എന്ന് പറഞ്ഞു. അടുത്തയാഴ്ച ഹൈസ്കൂളിൽ ചേർത്തണം. "വെള്ള്യയ്ഴ്ച ഞാൻ ഓനെ കൊണ്ടെന്നാക്കി തെരണ്ട്‌" എന്ന് അമ്മായി പറഞ്ഞപ്പോൾ അബു മടങ്ങി.

സുൽത്താൻ വിജയിച്ച വിവരം ഗഫൂറിനോട്‌ പറഞ്ഞെങ്കിലും, അവൻ പുസ്തകം തന്നില്ല. അതിനുള്ള കാരണം.

പതിവ്‌ പോലെ, കയറ്‌ കെട്ടി, ബസ്സുണ്ടാക്കി, ഇടവഴികളിലൂടെ "പീ, പീ" എന്ന് പറഞ്ഞ്‌ ഓടികളിക്കുന്ന സമയത്ത്‌, അന്നത്തെ റൂട്ട്‌, ഇത്തിരി മാറ്റി, കോയക്കയുടെ പറമ്പിന്റെ ഇടവഴികളിലൂടെ പോയപ്പോൾ, "പഞ്ചാര മാങ്ങ" എന്ന് വിളിക്കുന്ന, അതിമധുരമുള്ള മാവിൽ നിറയെ, ചെറിയ മാമ്പഴങ്ങൾ പഴുത്ത്‌ നിൽക്കുന്നിടത്ത്‌, ബസ്സ്‌ ബ്രേക്കിട്ടു. കൂട്ടത്തിൽ മരം കയറുവാൻ അതിവിദക്തനായ ഗഫൂർ, നിമിഷങ്ങൾക്കകം മാവിലെത്തി. മാമ്പഴത്തിന്റെ രൂചിയിൽ സുൽത്താന്റെ എതിർപ്പും അലിഞ്ഞില്ലാതായി. നല്ലപോലെ പഴുത്ത മാമ്പഴം തിരഞ്ഞ്‌ ഗഫൂർ ചില്ലകളിലൂടെ നടക്കുന്ന സമയത്താണ്‌, അവന്‌ ബോഡി ഗാർഡായി, വഴിയരികിൽ നിന്ന സുൽത്താനും കുട്ടരും, സുബൈദ താത്ത, ആ വഴിവരുന്നത്‌ കണ്ടത്‌. പെട്ടെന്ന്, "ഗഫൂറെ ചാടിക്കോ" എന്ന് പറഞ്ഞതും, മറ്റുള്ളവർ, പൊന്തകാടുകളിൽ മറഞ്ഞിരുന്നു. ഗഫൂർ തഴെയിറങ്ങാനുള്ള വെപ്രാളത്തിൽ, ഉടുത്തിരുന്ന മുണ്ട്‌, മാവിന്റെ കൊമ്പിലുടുക്കി. പാതിവഴിയെത്തിയ ഗഫൂർ, ഇനി അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് സംശയിച്ച്‌ നിന്നു. പൊന്തകാടുകളിൽനിന്നും എന്തോ അനങ്ങുന്ന ശബ്ദം കേട്ട്‌ സുബൈദ നാല്‌ പാടും നോക്കി. സുബൈദ കാണുമെന്ന് പേടിച്ച്‌ വിറച്ച ഗഫൂറിന്റെ വിറയലിന്റെ ശക്തിയിൽ ഒരു മാങ്ങ താഴെ വീണു.

മാങ്ങ കണ്ടതും, നാവ്‌ നൊട്ടിനുണഞ്ഞ്‌, സുബൈദ, മാങ്ങ വന്ന വഴി വെറുതെ നോക്കിയപ്പോൾ, ഗഫൂർ, ചിരിക്കണോ കരയണോ എന്നറിയാതെ, ഒരു മാവിലകൊണ്ട്‌, മെയിൽ പാർട്ട്‌സ്‌ മറക്കുവാൻ ശ്രമിച്ചെങ്കിലും, കാറ്റ്‌ അതുമായി പോയി.

"ഡാ അമുക്കെ, ഇജി, മാങ്ങ പറച്ചി തായത്ത്‌ക്ക്‌ട്ട്‌, ഞമ്മളെ വടിയാക്ക്യാണ്‌ ല്ലെ. ചെക്കൻ കുണ്ടിം കാണിച്ചി നിക്ക്‌ണ്‌ കണ്ടില്ലെ, ഞാം ഇന്ന് അന്റെ ഇമ്മാനോട്‌ പറഞ്ഞികൊട്‌ക്കും. പെണ്ണ്‌ കെട്ടാൻ വയസ്സായീന്ന് ഞാം ഇമ്മാനോട്‌ പറയ്യ്‌ണ്ട്‌"

ഒന്നൂടെ ഗഫൂറിനെ നോക്കി, പിന്നെ തിരിഞ്ഞ്‌ മാങ്ങയെടുത്ത്‌ സുബൈദ താത്ത നടന്നകന്നു. ഈ താത്ത എന്തിനാ ചൂടാവുന്നതെന്നറിയാതെ ആശ്ചര്യപെട്ട്‌, പെണ്ണ്‌കെട്ടാൻ പ്രായമായീന്ന് എങ്ങനെ സുബൈദതാത്ത ഇത്രപെട്ടെന്ന് കണ്ട്‌പിടിച്ചു എന്ന അൽഭുതത്തോടെ, ഞങ്ങൾ എല്ലാവരും ഗഫൂറിനെ നോക്കിയപ്പോൾ, രണ്ട്‌കൈകൊണ്ടും കൊമ്പിൽ മുറുക്കെപിടിച്ച്‌, ഗഫൂർ നിൽക്കുന്നു. അവന്റെ തുണി, തഴെ വിശാലമായി കിടക്കുന്നു.

ചിരിക്കാതിരിക്കാൻ പട്‌പെടുന്നവർക്കിടയിൽനിന്നും, നിയന്ത്രണംവിട്ട്‌ ആദ്യം ചിരിച്ചത്‌ സുൽത്താനായിരുന്നു. ആ ഒരോറ്റകാരണംകൊണ്ട്‌, സുൽത്തന്‌ അവൻ പുസ്തകം കൊടുത്തില്ല. മാത്രമല്ല, പിന്നീട്‌ ഇന്ന് വരെ, സുബൈദതാത്തയോട്‌ ഗഫൂർ മിണ്ടിയിട്ടുമില്ല.


7

Tuesday, April 13, 2010

6 - അവധികാലം

എഴാം ക്ലാസ്‌ പരീക്ഷ കഴിഞ്ഞ്‌, സ്കൂൾ വേക്കേഷന്റെ ഒരു മാസകാലം. അന്നും ഇന്നും കുട്ടികളുടെ ഉത്സവ നാളുകളാണ്‌ അവധികാലം.

രാവിലെ, തകാളിപെട്ടിയിൽ, നാലഞ്ച്‌ കുഞ്ഞുഭരണികൾ നിറയെ മിഠായികളുമായി, വീട്ടിനടുത്തുള്ള ഇടവഴിയിൽ, ഹാജിയരുടെ പറമ്പിൽ, ഇന്തോലകൾകൊണ്ട്‌ നിർമ്മിച്ച തന്റെ കടയിലേക്ക്‌ പോവുകയാണ്‌ സുൽത്താൻ.

ശീമകൊന്നയുടെ നാല്‌ കാലിൽ, സുൽത്താനിരിക്കാൻ മാത്രം വലിപ്പത്തിൽ നിർമ്മിച്ച കട. അതിനകത്ത്‌, ചാക്ക്‌ വിരിച്ച്‌ സുൽത്താനിരിക്കും. മുന്നിൽ, നാലോ അഞ്ചോ കുഞ്ഞു ഭരണികൾ നിറയെ പലതരത്തിലും നിറത്തിലുമുള്ള മിഠായികളുണ്ടാവും. അഞ്ച്‌ പൈസ, പത്ത്‌ പൈസ മിഠായികൾ. ഇടവഴിയിലൂടെ കടന്ന് വരുന്നവരെ പ്രതീക്ഷയോടെ നോക്കിനിൽക്കും സുൽത്താൻ. അവർ കടന്ന് പോയാൽ അടുത്ത കാലോച്ച കാതോർത്ത്‌ വീണ്ടും കാത്തിരിപ്പ്‌.

രാവിലെയും വൈകുന്നേരവും, സഹപാഠികളും, അയൽപക്കത്തുള്ളവരുമായ ഒരു കൂട്ടം തന്നെ അവിടെ സമ്മേളിക്കും. പിന്നെ കളിയാണ്‌. ഗ്രൂപ്പ്‌ തിരിഞ്ഞും ഒറ്റക്കും, എല്ലാവരും ഹാജിയാരുടെ പറമ്പ്‌ കളികളമാക്കി മാറ്റും. ഇതിനിടയിൽ, അടിയും ഇടിയും ആവോളം നടന്നിട്ടുണ്ടാവും. വെകുന്നേരമാകുമ്പോൾ മൊത്തം കച്ചവടം രണ്ട്‌ രൂപ കടന്നാലായി. പെട്ടിയും ചാക്കും തലയിലേറ്റി തിരിച്ച്‌ വീട്ടിലേക്ക്‌. അപ്പോഴെക്കും അരി വരുത്തതും ഒരു ചെറിയ കഷ്ണം ശർക്കരയും കട്ടൻ ചായയും തയ്യറാക്കി ഇമ്മുട്ടി കാത്തിരിക്കും. അതും കഴിച്ച്‌, വീണ്ടും ഓടും, സ്കൂൾ ഗ്രൗണ്ടിലേക്ക്‌.

ആ പ്രദേശത്തെ, മുതിർന്ന 10-14 ആളുകൾ ഫുട്ട്‌ബോൾ കളിക്കുന്നുണ്ടാവും. അവരുടെ എണ്ണം തികഞ്ഞില്ലെങ്കിൽ, ആദ്യം വരുന്നവന്‌ നറുക്ക്‌ വീഴും, മിക്കവാറും ഗോളിയായിട്ട്‌. പക്ഷെ സുൽത്താൻ എപ്പോഴും വൈക്കുന്നത്‌ കാരണം, ഗോളിയുടെ ബാക്കിൽ, ഗോളികിപ്പറായാണ്‌ സ്ഥാനം. മുതിർന്ന ചേട്ടന്മർ അടിച്ച്‌വിടുന്ന പന്തിനു പിന്നാലെ, പറപുറത്ത്‌കൂടെ, ഒരു പട തന്നെയുണ്ടാവും.

സുൽത്താന്റെ വീട്ടിനടുത്തുള്ള വലിയ പറമ്പ്‌, കുട്ട്യാലി ഹാജിയുടെതാണ്‌. അറിയപ്പെടുന്ന പണക്കാരൻ. മക്കയിൽ പോയി ഹജ്ജ്‌ ചെയ്യുവാൻ ഭാഗ്യം ലഭിച്ചവൻ. ഹാജിയാരുടെ, പാറപോലെയുള്ള മണ്ണിൽ, അബു കപ്പയും വാഴയും കൃഷി ചെയ്തു. ചക്കയും ചക്ക കുരുവും കറി വെച്ചു. അങ്ങിനെയിരിക്കവെ, അബുവിന്‌ അസുഖം ബാധിച്ച്‌ ഒരാഴ്ച കിടപ്പിലായി. കഞ്ഞിയും, കപ്പയും, ചക്കയുമായി തുടങ്ങിയ ആഴ്ച അവസാനിക്കുമ്പോൾ, അടുകളയിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അപ്പോഴാണ്‌, സുൽത്താന്റെ അമ്മായി, മാളു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പാത്തുമ്മ കിഴിശ്ശേരിയിൽനിന്നും വരുന്നത്‌. തലയിൽ ഒരു സഞ്ചിയുണ്ട്‌. കൈയിൽ മറ്റോരു സഞ്ചിയും. അമ്മായിയെ ദൂരെന്ന് കണ്ടതും സുൽത്താൻ, "ഇമ്മാ, മാളു അമ്മായി വെരണ്‌ണ്ട്‌" എന്ന് പറഞ്ഞു ഓടിപോയി. അമ്മായിയുടെ കൈയിൽനിന്നും ഒരു സഞ്ചിവാങ്ങി തലയിവെച്ചു.

"മാളൂ, കേറി ഇരിക്ക്‌ണീ" എന്ന് പറഞ്ഞ്‌, ഇമ്മുട്ടി അമ്മായിയെ അകത്തേക്ക്‌ ക്ഷണിച്ചു.

"ദാ, താത്തെ, ഇത്‌ ഇട്‌ത്ത്‌വെച്ചാളീ" എന്ന് പറഞ്ഞ്‌ അമ്മായി രണ്ട്‌ സഞ്ചിയും ഇമ്മുട്ടിയെ എൽപ്പിക്കുന്നു. "എന്താത്‌, ഇജി എന്ത കെട്ടിവലിച്ച്‌ കൊണ്ടന്നത്‌" എന്ന് പറഞ്ഞ്‌ സഞ്ചി തുറന്ന ഇമ്മുട്ടി ഒരു നിമിഷം അൽഭുതപ്പെട്ടു. രണ്ടിറ്റ്‌ കണ്ണുനീർ സഞ്ചിയിലേക്ക്‌ വീണു.

"എന്തിനാ മാളൂ, ഈ അരിയും താങ്ങിപിടിച്ച്‌കൊണ്ട്‌ വന്നത്‌"

"ഇങ്ങള്‌ അത്‌ ഔത്ത്‌ക്ക്‌ വെച്ചാളീ, റേഷൻപീട്യേന്ന് വാങ്ങീതാ"

കിഴിശ്ശേരിയിലെ റേഷൻ കടയിൽനിന്നും അരി വാങ്ങി, അതുമാതി സുൽത്താന്റെ വീട്‌ വരെയെത്തുവാൻ മാളു വളരെയധികം കഷ്ടപ്പെടും. ബസ്സിറങ്ങി, വയലിലൂടെയുള്ള പഞ്ചയത്ത്‌ റോഡ്‌ വഴി 2 കിലോമിറ്ററിലധികം നടന്ന്, ഇടവഴികൾ താണ്ടി, ഇത്രയും സാധനങ്ങൾ ഇവിടെ എത്തിക്കുക പ്രയാസം തന്നെയാണ്‌.

ചേമ്പും, ചേനയും, കാവുത്തും, തേങ്ങയും, അങ്ങനെ തനിക്ക്‌ കൊണ്ട്‌പോകുവാൻ സാധിക്കുമെന്ന് തോന്നുന്നത്രയും ഭാരം സഞ്ചിയിലാക്കിയാണ്‌ മാളുവിന്റെ യാത്ര.

"താത്തെ, ഞാൻ പോവ്വാണ്‌" എന്ന് പറഞ്ഞ്‌ മാളു പുറത്തിറങ്ങി "അവ്‌ടെ അളിയൻ മാത്രെള്ളൂ."

കുട്ടികളില്ലാത്ത, മാളുഅമ്മായിക്ക്‌, ഞങ്ങൾ എന്നും സ്വന്തം കുട്ടികളായിരുന്നു. ശാസനയും സ്നേഹവും, നിയന്ത്രണവും, അതിനുമപ്പുറം, അണകെട്ടിവെച്ചിരിക്കുന്ന അവരുടെ വികാരമുണ്ടല്ലോ, സ്വന്തം കുഞ്ഞിനോട്‌ കാണിക്കുവാനുള്ള സ്വതന്ത്രം, മറ്റുള്ളവർ എന്ത്‌ കരുതുമെന്ന ചിന്ത. ഇതിനിടയിലൂടെ, ചിലപ്പോൾ രണ്ടും ഒരുമിച്ച്‌, പലവുരു സുൽത്താന്‌ ലഭിച്ചിരുന്നു.

പക്ഷെ, അന്നോന്നും, കുട്ടികളില്ലാത്ത ഒരു മാതാവിന്റെ വിങ്ങുന്ന ഹൃദയത്തിൽനിന്നും പുറത്തേക്ക്‌ വരുന്ന സ്നേഹത്തിന്റെ വില സുൽത്താന്‌ മനസിലാവുമായിരുന്നില്ല.

"സ്ക്കുള്‌ പൂട്ടിലെ താത്തെ, സുൽത്താനെ ഞാൻ കൊണ്ടോട്ടെ. ഒരാഴ്ച കഴിഞ്ഞിട്ട്‌ ഞാൻ കൊണ്ടരണ്ട്‌"

എതിർത്തൊന്നും പറയാൻ ഇമ്മുട്ടിക്ക്‌ കഴിഞ്ഞില്ല, കഴിയില്ല. ഒരാളുടെ എണ്ണമെങ്കിലും കുറയുമല്ലോ എന്നാശ്വസിക്കുന്നുണ്ടാവും.

അങ്ങിനെ സുൽത്താൻ കിഴിശ്ശേരിയിലേക്ക്‌.


.

Tuesday, April 6, 2010

5 - ഓലപുരയിലെ സുൽത്താൻ

"ഇമ്മാ, ഇങ്ങള്‌ ഇണ്ണിനോടും കുഞ്ഞാനോടും ചോയ്‌ച്ച്യോക്കി. ഞാം മമ്മയ്‌നെ കാണാം പോക്വ. ഇന്നെനെ പൈസ കൊട്‌ക്കണംന്ന ഒൻ പറഞ്ഞ്‌ണത്‌" വിട്ടിൽനിന്നും ഇറങ്ങുമ്പോൾ ഹംസ ഉമ്മയെ ഓർമ്മപ്പെടുത്തി.

ഹംസ, ഈ വീട്ടിലെ ഇളയമകനാണ്‌. സുൽത്താന്റെ എറ്റവും ചെറിയ ഇളയുപ്പ (ഉപ്പയുടെ അനിയൻ). അതിന്‌ മുകളിലാണ്‌ കുഞ്ഞാൻ എന്ന് വിളിക്കുന്ന സൈതലവി. പിന്നെ സുൽത്താന്റെ ഉപ്പ അബു. ഹംസക്ക്‌ ഒരു വിസ വന്നിട്ടുണ്ട്‌. ദമാമിലേക്ക്‌. അറബിയുടെ കടയിലേക്കാണെന്നും, നല്ല ശമ്പളമുണ്ടെന്നും, വിസകച്ചവടക്കാരൻ മമ്മദ്‌ പറഞ്ഞിട്ടുണ്ട്‌. എങ്ങിനെയെങ്കിലും അക്കരെപറ്റുകയെന്നത്‌ ഹംസയുടെ വലിയൊരാഗ്രഹമാണ്‌. അതിനുള്ള കാശാണ്‌ അവൻ ജേഷ്ഠന്മരോട്‌ ചോദിക്കുവാൻ ഉമ്മയോട്‌ പറഞ്ഞത്‌.

"ഇമ്മാ, ഞം പോവ്വ്വാ"

രാവിലെ ചായയും കുടിച്ച്‌, അബു കടയിലേക്ക്‌ പോകാനിറങ്ങിയപ്പോൾ ഉമ്മ, വെറ്റിലയിൽ ചുണ്ണമ്പ്‌ തേച്ച്‌, കോലായിലിരിപ്പുണ്ട്‌.

"അബ്വോ, ഹംസപ്പൂന്‌ ഒരു പേപ്പറ്‌ വന്ന്‌ണ്ട്‌ന്ന് പറഞ്ഞി. ഓന്‌ അയ്ന്‌ പൈസ മാണംന്ന് പറഞ്ഞീനി. ഒന്റെ പൂത്യല്ലെ. ഇജി എവ്‌ട്‌ന്നെങ്കിലും അത്‌ ഒപ്പിച്ച്‌ കൊട്‌ത്താളാ" വെറ്റിലകൂട്ട്‌ വായിലിട്ട്‌ ഉമ്മ പറഞ്ഞു.

'ഉം, നോക്കട്ടെ. ഇന്നോട്‌ മമ്മദും പറഞ്ഞി. 10 ഉറ്‌പ്പ്യ മാണംന്ന പറഞ്ഞത്‌"

അബു നടന്നകന്നു. ഇടവഴികൾ കടന്ന്, പഞ്ചായത്ത്‌ റോഡിലൂടെ അങ്ങാടിയിലേക്ക്‌ നടക്കുമ്പോഴും അബു അലോചിക്കുകയായിരുന്നു. എങ്ങനെ ഇത്രയും രൂപ സംഘടിപ്പിക്കുമെന്ന്. കച്ചവടം വളരെ മോശമാണ്‌. വീട്ടിലെ ചിലവുകൾക്ക്‌ തന്നെ തികയുന്നില്ല. മാത്രമല്ല, പഞ്ചായത്തിന്റെ വക റോഡ്‌ വികസനത്തിന്‌ വേണ്ടി, മിക്കവാറും കട പൊളിക്കേണ്ടിവരും. ഉദ്യോഗസ്ഥർ വന്ന് സ്ഥലം അളന്ന് പോയിട്ടുണ്ട്‌. കടയുടെ മുക്കാൽ ഭാഗവും പോവും. അങ്ങനെ വന്നാൽ....

പാതിരാത്രിയിൽ കടയടച്ചെത്തിയിട്ടും അബുവിന്‌ ആശ്വാസം കിട്ടിയില്ല. മുറ്റത്ത്‌ വന്ന്, മുരടനക്കി "ഇമ്മാ, ഈമ്മ" എന്ന് രണ്ട്‌ വിളി. കൈയിൽ മണ്ണെണ്ണ വിളക്കുമായി, ഇമ്മുട്ടി വന്ന് വാതിൽ തുറക്കും. മറ്റുള്ളവരെല്ലാം അപ്പോൾ സുഖമായുറങ്ങിയിട്ടുണ്ടാവും. കുട്ടികൾക്കുള്ള മുന്തിരിയോ, അപ്പിളോ, ഓറഞ്ചോ പൊതിഞ്ഞ്‌ ഉമ്മയുടെ കട്ടിലിനടുത്ത്‌ വെക്കും. രാവിലെ അത്‌ വിതരണം ചെയ്യുക എന്നത്‌ ഉമ്മയുടെ കടമയാണ്‌.

"എന്തെ, മൊഖോക്കെ വാല്ലാണ്ടിരിക്ക്‌ണ്‌?" ഭക്ഷണം കഴിച്ച്‌, കട്ടിലിൽ മുഖം കുനിച്ചിരിക്കുന്ന ഭർത്താവിനോട്‌ സഫിയ ചോദിച്ചു.

"ഒന്നൂല്ല, ഇജി ചോറ്‌ന്നോ?"

"ഉം"

ഇമ്മുട്ടിയുടെ പതിവുകൾ അങ്ങിനെയാണ്‌, നേരം എത്ര പതിരയാണെങ്കിലും ഭർത്താവ്‌ വന്ന്, ചോറ്‌ തിന്ന ശേഷം മാത്രമേ ഇമ്മുട്ടി കഴിക്കൂ. അപ്പോഴേക്കും മിക്കവറും പാതിര കഴിഞ്ഞിരിക്കും.

"രണ്ടീസായി ഞാൻ ശ്രദ്ധിക്ക്‌ണ്‌, എന്തെ പറ്റ്യത്‌"

"ഒന്നൂഞ്ഞ്യ, ഹംസാപ്പൂന്‌ വിസക്ക്‌ പൈസ കൊടുക്കണം. അത്‌ എവ്‌ട്ന്ന് ഇണ്ടാക്കും"

"എത്രേ മാണ്ടി"

"ന്തെയ്‌, അന്റെട്‌ത്ത്‌ണ്ടോ"

"പതിനായിരം ഉറ്‌പ്പ്യ മാണം ന്നാ മമ്മദ്‌ പറഞ്ഞത്‌. കൊടുത്താ, മറ്റന്നാള്‌ ബോബെക്ക്‌ പോകാന്ന്. ഞാൻ ഒരു വജും കാണ്‌ണ്‌ഞ്ഞ്യാ"

വാതിലിന്‌ ഓടാമ്പിലയിട്ട്‌ ഇമ്മുട്ടി അൽപ്പനേരം ചിന്തിച്ചു. എന്നിട്ട്‌ പതിയെ തന്റെ കഴുത്തിൽ കിടക്കുന്ന മാല ഊരിയെടുത്തു.

"ദാ, ഇത്‌ വിറ്റാളീ, ചങ്കേൽസ്‌ ഞാൻ ഇട്‌ണ്‌ലല്ലോ. അതും ഇട്‌ക്ക. രണ്ടും കൂടി ഒരു പത്ത്‌ പവംണ്ടാവും"

തന്റെ കൈയിലേക്ക്‌ വെച്ച്‌ തന്ന ആഭരണത്തെയും, ഭാര്യയുടെ മുഖത്തേക്കും അബു മാറി മാറി നോക്കി. ഇത്‌ ചോദിക്കുവാൻ പലവട്ടം തുനിഞ്ഞതാണ്‌. അവളുടെ ബാക്കിയുള്ള എല്ലാ ആഭരണങ്ങളും അബു തന്നെ വിറ്റിരുന്നു, പലപേരിലായി. അവസാനമായി അവളുടെ കഴുത്തിൽ കിടക്കുന്ന മാല ചോദിക്കുവാൻ ഇത്തിരി വിഷമം തോന്നി.

"സാരല്ല്യ, ഒൻ പോയിട്ട്‌, ഞമ്മക്ക്‌ ബെറെ മാങ്ങിതാന്നോളും" നിശ്ചലനായി നിൽക്കുന്ന അബുവിന്റെ മുടി മാടിയൊതുക്കി ഇമ്മുട്ടി പറഞ്ഞു.

പിന്നിടെല്ലാം പെട്ടെന്നായിരുന്നു. പല ജീവിതങ്ങൾക്ക്‌ പുതുനാമ്പുകൾ മുളച്ച്‌പൊന്തിയപ്പോൾ മറ്റുപല ജീവിതങ്ങൾക്ക്‌ വളർച്ച മുരടിച്ചിരുന്നു.

ഇടവഴിയിലൂടെ മഴവെള്ളം കുത്തിയൊലിച്ച്‌ കടന്ന് പോയി.

അബുവിന്റെ കച്ചവടം നഷ്ടപ്പെട്ടിരുന്നെങ്കിലും വീടിന്റെ പ്രതാപത്തിന്‌ കുറവ്‌ വന്നില്ല. മരുപച്ചയിൽനിന്നും ഒഴുകിയെത്തിയ റിയാലുകൾ, നാടിന്റെ തന്നെ മുഖഛായ മാറ്റികൊണ്ടിരുന്നു.

ഹംസയുടെ വിവാഹശേഷമാണ്‌, ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന ഒരു വലിയ കുടുംബത്തിൽ പൊട്ടലും ചീറ്റലും തുടങ്ങിയത്‌. ആരുടെ ഭാഗത്ത്‌ നിൽക്കുമെന്നറിയാതെ വല്ല്യൂമ്മ പലപ്പോഴും കുഴങ്ങി.

കുട്ടികൾ തമ്മിലുള്ള പിണക്കങ്ങൾ പലപ്പോഴും വലിയവർ എറ്റെടുത്തു. എല്ലാം കണ്ട്‌ നെടുവീർപ്പിടനല്ലാതെ മറ്റൊന്നിനും വല്ല്യുമ്മക്കായില്ലെന്നത്‌ സത്യം.

എന്നാൽ, പിടിച്ചതിനേക്കാൾ വലുതാണ്‌ മാളത്തിലെന്ന് പറഞ്ഞത്‌ പോലെ, ദുരന്തങ്ങളും ദുരിതങ്ങളും സുൽത്താനെ കാത്തിരിക്കുകയായിരുന്നു.

ഹംസ രണ്ട്‌ പ്രാവശ്യം വന്നപ്പോഴും, ഹാജിയാരുടെ രണ്ട്‌ തെങ്ങിൻത്തോപ്പുകൾ സ്വന്തമാക്കിയിരുന്നു. സുൽത്താന്റെ ഉപ്പയുടെ കട ഇതിനകം നഷ്ടപ്പെട്ടിരുന്നു. പാടത്തും പറമ്പിലും കൂലിപണിയെടുത്തായിരുന്നു പിന്നിടുള്ള അബുവിന്റെ ജീവിതം.

ഒരു ദിവസം, നിസാര കാര്യത്തിന്‌ കുട്ടികൾ തമ്മിലുള്ള അടിപിടിയിൽ, ഹംസയുടെയും സൈതലവിയുടെയും ഭാര്യമാർ, സുൽത്താനെ കുറ്റപ്പെടുത്തിയപ്പോൾ, അവനെ ശാസിച്ചപ്പോൾ, അതിനുള്ള അധികാരം തനിക്ക്‌ മാത്രമാണെന്ന് വല്ല്യൂമ്മ പെണ്ണുങ്ങളെ ഒർമ്മപ്പെടുത്തിയപ്പോൾ, പലവുരു ഇമ്മുട്ടി അബുവിനോട്‌ യാചിച്ചിരുന്ന കാര്യം, ഒരു കുഞ്ഞു വീടെടുത്ത്‌, നമ്മുക്ക്‌ മാറി താമസിക്കാം എന്ന് കാര്യം, വല്യൂമ്മ തന്നെ, നേരിട്ട്‌ അബുവിനോട്‌ പറഞ്ഞു.

"അബ്വോ, ജ്‌ ഒരു പെരട്‌ത്ത്‌ മാറിക്കാളാ. ഇന്നെകൊണ്ട്‌ എല്ലാരെം കൊണ്ട്‌ടക്കാൻ പറ്റൂലാ"

സുൽത്താൻ ഇറങ്ങുകയാണ്‌. ഒരു വലിയ വീട്ടിൽനിന്നും, ഓലകൊണ്ട്‌ മറച്ച, രണ്ട്‌മുറിയും അടുക്കളയും മാത്രമുള്ള, സ്വന്തം കുടിലിലേക്ക്‌.

നാല്‌ കുഞ്ഞുങ്ങളുടെ വയറ്‌ നിറയ്ക്കുവാൻ ഇനിയെന്ത്‌ ‌മാർഗ്ഗമെന്ന് ചിന്തിച്ചിരിക്കുന്ന അബു. പുതിയ വീട്ടുമുറ്റത്ത്‌, പുതിയ കുട്ടുകാരോടോത്ത്‌ കളിച്ചിരിക്കുന്ന കുട്ടികൾ. തിളച്ച്‌ മറിയുന്ന സങ്കട കഞ്ഞിയിൽനിന്നും സന്തോഷത്തിന്റെ വറ്റുകൾ കോരിയെടുക്കുകയായിരുന്നു ഇമ്മുട്ടി അപ്പോൾ.


5

Monday, March 29, 2010

4 - മാർക്ക കല്യാണം

സുൽത്താൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്‌, വല്ല്യ അമ്മാവൻ ദുബൈയിൽനിന്നും വന്നത്‌. വല്ല്യൂമ്മയോടും, ഉപ്പയോടും ചോദിച്ച്‌, അവർ ഒരു കാര്യം തീരുമാനിച്ചിരുന്നു. വീട്ടിൽ മുതിർന്ന മുന്ന് ആൺകുട്ടികളായി, ഇനി എല്ലാവരുടേതും ഒരുമിച്ച്‌ നടത്താം എന്ന തീരുമാനത്തിൽ, ആ സംഭവം ഒരുത്സവമാക്കുകയാണ്‌ ഇന്നീ തറവാട്ടിൽ.

അടുക്കളയുടെ ഭാഗത്ത്‌, കിണറ്റിനടുത്തായി, ബിരിയാണി ചെമ്പുകളിൽനിന്നുമുയരുന്ന മണം ആ പ്രദേശമാകെ നിറഞ്ഞു. പന്തലിട്ട മുറ്റം നിറയെ ആളുകളെത്തിയിരിക്കുന്നു. നടുമുറ്റത്ത്‌, പായ വിരിച്ച്‌, അതിനൊത്ത നടുവിൽ, അരിനിറച്ച ഗ്ലാസിൽ കത്തിച്ച്‌വെച്ച, ചന്ദനതിരികൾ പുകയുന്നു. വെള്ളതുണിയിട്ട്‌ മൂടിയ തലയിണക്ക്‌ മുകളിൽ മൗലൂദ്‌ ചൊല്ലുന്ന സബീനയുണ്ട്‌.

ളുഹർ നമസ്കാരം കഴിഞ്ഞ്‌, പള്ളിയിൽനിന്നും ഖത്തിബും മുസ്ലിയാർക്കുട്ടികളും എത്തി. കൂടെ നാട്ടിലെ പ്രമാണികളായ ഒരുപറ്റം ആളുകളും.

"അസാലാമു അലൈക്കും"

"വ അലൈക്കും അസ്സലാം".

ഉപ്പയും, അമ്മാവനും അവരെ സ്വീകരിച്ചിരുത്തി.

ഇതിനിടയിൽ, ബിരിയാണി ചെമ്പുകൾക്ക്‌ വലം വെച്ച്‌, സുൽത്താൻ പലവട്ടം നടന്നു. വെപ്പ്‌കാരൻ മരക്കർ കാക്ക ബീഡിയും വലിച്ച്‌, അടുപ്പിലെ കനലുകൾ വാരികളയുകയായിരുന്നു.

"ഇതെപ്പളാ തൊറക്ക്വ" സുൽത്താൻ മരക്കാർ കാക്കയോട്‌ ചോദിച്ചു.

"സബൂറാവ്‌ സുൽത്താനെ, ഇജി അടുപ്പിന്റെട്‌ത്ത്‌ നിക്കല്ലെ, ഇപ്പോ വെച്ച്‌, മേത്ത്‌ മുറി ആക്കല്ലെ. മാളൂ, ഈ കുട്ടിനെ അങ്ങട്ട്‌ കൊണ്ടോയാണി"

ഒച്ചകേട്ട്‌ സഫിയാത്ത ഓടിവന്നു, സുൽത്താനെ പിടിച്ച്‌കൊണ്ട്‌ പോയി, വല്ല്യൂമ്മയെ ഏൽപ്പിച്ചു.

"ഇമ്മാന്റെ കുട്ടി അടങ്ങി നിക്ക്‌, മോല്യമ്മാര്‌ തിന്നിട്ട്‌ അനക്ക്‌ തരാ ട്ടോ" വല്യൂമ്മ അവനെ സമധാനിപ്പിച്ചു.

"സഫിയാ, കുട്ട്യളെ മൂന്നിനെം കുളിപ്പിച്ചാളാ, നേരോരുപ്പാടായി, ഒലെ അരെലെ ചെരട്‌ മുറിച്ചിട്‌ത്താളാ"

"ന്നാ വെളമ്പാൻ നോക്ക്വ" മുറ്റത്ത്‌നിന്നും ഉപ്പ മുസ്ലിയാരുടെ സമ്മതത്തിന്‌ കാത്തിരുന്നു.

"ആയ്‌ക്കോട്ടെ" എന്നു പറഞ്ഞ്‌ മുസ്ലിയാർ എഴുന്നേറ്റു.

ഭക്ഷണം കഴിഞ്ഞ്‌, ഖതീബിന്‌ ചുറ്റും മുസ്ലിയാർ കുട്ടികൾ വട്ടത്തിലിരുന്ന്, മൗലൂദ്‌ തുടങ്ങിയിരുന്നു. താളത്മകമായി ആടികൊണ്ട്‌, അവർ പ്രവാചകന്റെ മഹത്ത്വങ്ങൾ ഉറക്കെ പാടി.

"യാറബി സ്വല്ലി അലനെബിയി മുഹമ്മദീ
മുജിൽ ഖലായിക്ക്‌ മിൻ ജഹനമ്മ ഫീ കദീ"

എന്നാൽ, സുൽത്താനും, അനിയൻ സലാമും, ഇളയുപ്പയുടെ മകൻ ഹമീദും, ഭക്ഷണശേഷം കളിക്കുവാനുള്ള ശ്രമത്തിൽ, പറമ്പിലേക്ക്‌ കടന്നതും, അമ്മാവൻ ഓടി വന്നു.

"എല്ലാരും അവുത്തുക്ക്‌ കേറ്യാണി, മേത്ത്‌ ചളിയാക്കണ്ടാ"

അവർ പിന്നെയും പന്തലിനെ ചുറ്റിപറ്റിനിന്നു.

അസർ ബാങ്ക്‌ കൊടുക്കുന്നതിന്‌ മുൻപ്‌, മൗലൂദിന്റെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ, അമ്മാവൻ ആദ്യം സുൽത്താനെ അകത്തേക്ക്‌ കൊണ്ട്‌പോയി.

അകത്ത്‌, നടുവാതിലിന്നഭിമുഖമായി കിടക്കുന്ന മരകസേരയിൽ അവൻ ഇരിക്കുന്നതിന്‌ മുൻപ്‌, ഒസ്സാൻ മുഹമ്മദ്‌, അവന്റെ തുണി വലിച്ചെടുത്തിരുന്നു. നാല്‌ ഭാഗത്ത്‌ നിന്നും അവന്റെ കൈകാലുകൾ പിടിക്കപ്പെട്ടിരുന്നു. എന്താണ്‌ സംഭവിക്കുന്നത്‌ എന്ന് മനസിലാവുന്നതിന്‌ മുൻപെ, ഒസ്സാൻ, കടഞ്ഞെടുത്ത കത്തിയുയർത്തുകയും, "ബിസ്മില്ലാഹി റഹമാനി റഹീം" എന്നുച്ചരിക്കുകയും ചെയ്തു.

നിമിഷനേരംകൊണ്ട്‌ എല്ലാം കഴിഞ്ഞിരുന്നു.

"അള്ളോ ന്റെ മുട്ടാണീ" പരിസരം മറന്ന് സുൽത്താൻ കരഞ്ഞു.

കാലുകൾ രണ്ടും അകത്തിപിടിച്ച്‌, സുൽത്താനെ രണ്ടാളുകൾ അകത്ത്‌ വിരിച്ച പാഴയിൽ കിടത്തി. അധികം താമസിയാതെതന്നെ മറ്റു രണ്ടുപേരെയും അവിടെയെത്തിച്ചു.

വേദനയുടെ കാഠിന്യം കുറഞ്ഞപ്പോൾ, സുൽത്താൻ തലചെരിച്ച്‌നോക്കി. ഉമ്മയും, അമ്മായികളും പാളകൊണ്ടുള്ള വിശറിയുമായി ചുറ്റുമിരുന്ന് വീശികൊടുക്കുന്നു.

"ഇമ്മെന്തെ" വല്ല്യൂമ്മയുടെ സാമിപ്യത്തിൽ വേദനകുറയുമെന്ന വിശ്വാസത്താൽ, സുൽത്താൻ ചോദിച്ചു.

"ഇജി കരയ്‌ണത്‌ കണാം പറ്റൂല്ലാന്ന് പറഞ്ഞ്‌, ഇമ്മ കൗജാത്താന്റോട്‌ക്ക്‌ പോയിക്ക്‌ണ്‌, ഞാം ബിളിച്ചോണ്ടരാ" സുൽത്താന്റെ ഉമ്മ എഴുന്നേറ്റ്‌ പോയി.

സലാം അപ്പോഴും കരയുകയാണ്‌. ഇടക്കെപ്പോയോ അവൻ ആ മഹത്തായ രഹസ്യം അമ്മായിയോട്‌ ചോദിച്ചു.

"അമ്മായ്‌യേ, ഞാ എങ്ങനെഞ്ഞി മൂത്രം പാത്ത്വ"

നെയ്യ്‌ പുരട്ടിയ കട്ടിപത്തിരിയും, ഹലുവയും, ജിലേബിയും, ലഡുവും, മൈസൂർ പാക്കും എല്ലാം തിന്ന് സുഖിച്ചങ്ങനെ കിടക്കുന്നതിന്റെ മുന്നാം ദിവസം. സ്വയം എഴുന്നേറ്റ്‌ കാലുകളകത്തിവെച്ച്‌ നടക്കുവാനുള്ള അനുവാദം ഒസ്സാൻ കൊടുത്ത ദിവസം.

"കുഞ്ഞാക്കാ, അന്റെ കണക്കിന്റെ ടെസ്റ്റ്‌ ബുക്ക്‌ ഒന്ന്‌ തെര്‌വോ"

ചോദ്യം കേട്ട്‌, സുൽത്താൻ, മച്ചിൽ കെട്ടിയിരിക്കുന്ന തുണി മാറ്റിവെച്ച്‌, എഴുന്നേറ്റു. ഉമറത്തേക്കിറങ്ങുവാൻ വാതിൽ തുറന്നു. ഉമ്മറപടിയിൽ കയറിനിന്ന്, രണ്ട്‌കൈകൊണ്ടും വാതിൽ പാളികൾ മലർക്കെതുറന്ന് പിടിച്ചിരിക്കുന്ന സുൽത്താൻ.

മുറ്റത്ത്‌,

തലയുയർത്തിനിൽക്കുന്ന രണ്ട്‌സുൽത്താന്മാരെയും മാറിമാറി വീക്ഷിക്കുന്നവളുടെ മുഖത്ത്‌, ആശ്ചര്യവും, അമ്പരപ്പും മാറി, നാണംകലർന്ന പുഞ്ചിരി. കവിളിൽ നുണകുഴികൾ വിരിഞ്ഞു.

"കുഞ്ഞാക്കാ, ഞാം പിന്നെ ബെരാ" ആയിഷ ഓടിമറഞ്ഞു. അപ്പോഴും സുൽത്താൻ ഉമ്മറപടിയിൽതന്നെയായിരുന്നു.


.

Saturday, March 27, 2010

3 - സുറുമയെഴുതിയ മിഴികൾ

"ഡാ, വിടെടാ അവളെ"

കൈപ്പിടിയിലൊതുങ്ങാത്ത കരിങ്കല്ലിന്റെ കഷ്ണവുമായി, ഈറ്റപുലിയുടെ ശൗര്യത്തോടെ, ഉസ്മാന്റെ നേരെ പാഞ്ഞടുക്കുകയാണ്‌ സുൽത്താൻ.

പരാജയപ്പെടുമെന്ന് പരിപൂർണ്ണ വിശ്വാസമുള്ളത്‌കൊണ്ടും, അങ്ങിനെ പലവുരു സംഭവിച്ചത്‌കൊണ്ടും, ഉസ്മാൻ, ആയിഷയെ വിട്ട്‌ ഓടാൻ ശ്രമിച്ചു. എന്നാൽ അതിന്‌ മുൻപെ, കരിങ്കല്ല്‌ ഉസ്മാന്റെ നെറ്റിയിൽ പതിച്ചിരുന്നു. ഉസ്മാനും ഒപ്പം കരിങ്കല്ലും സ്കൂൾ മുറ്റത്ത്‌ വീണു.

ഉസ്മന്റെ നിലവിളികേട്ടാണ്‌ അദ്ധ്യാപകർ ഓടിയെത്തിയത്‌. അപ്പോഴും എന്താണ്‌ സംഭവിച്ചതെന്നറിയാതെ, അന്തിച്ച്‌നിൽക്കുകയായിരുന്നു ആയിഷ.

സുമ ടീച്ചർ ഓടിവന്നു ഉസ്മാനെ പിടിച്ചെഴുന്നേൽപ്പിച്ചു. കൈയിലുള്ള തൂവാലകൊണ്ട്‌, ഉസ്മാന്റെ നെറ്റി തുടച്ചു. മുറിവ്‌ ആഴത്തിലുള്ളതല്ലെങ്കിലും ചോര നിൽക്കുന്നില്ല.

ആരോക്കെയോ ചേർന്ന് ഉസ്മാനെയെടുത്ത്‌ സ്കൂളിന്റെ വരാന്തയിലിരുത്തി. ചായപ്പൊടിയും, കമ്യൂണിസ്റ്റ്‌ അപ്പ പിഴിഞ്ഞെടുത്ത ചാറും ചേർത്ത്‌, അവന്റെ നെറ്റിയിൽ വച്ച്‌ കെട്ടി. സ്കൂൾ മുറ്റത്ത്‌ കൂടിനിൽക്കുന്ന കുട്ടികളോടായി ഹെഡ്‌മാസ്റ്റർ രാഘവൻ മാഷ്‌ പറഞ്ഞു.

"ആ, ആ, ഇവിടെ പ്രത്യേകിച്ചൊന്നും ഇല്ല. ഏല്ലാവരും ക്ലാസിൽ പോ. സമയം പന്ത്രണ്ടെ കാലായി. രാമൂ ബെല്ലടീ"

"സുൽത്താൻ ഇങ്ങട്ട്‌ വരൂ" എന്നു പറഞ്ഞ്‌ രാഘവൻ മാഷ്‌, ഓഫീസിലേക്ക്‌ നടന്നു, പിന്നാലെ കൂസലന്യേ സുൽത്താനും.

അകത്ത്‌കടന്നതും, മേശപുറത്തിരുന്ന, ചൂരലെടുത്ത്‌ മാഷ്‌ പ്രയോഗം തുടങ്ങി. ഒന്ന്, രണ്ട്‌, മുന്നാമത്തേതിന്‌ വേണ്ടി വടി ഉയർത്തിയപ്പോഴെക്കും രമ ടീച്ചർ ഓടി വന്നിട്ട്‌, മാഷെ തടഞ്ഞു "വേണ്ട മാഷെ, സുൽത്താൻ ക്ലാസിലെ നല്ല കുട്ടിയാണ്‌, ഇത്‌ വരെ ആരുമായും ഒരു പ്രശ്നം അവനുണ്ടാക്കിയിട്ടില്ല"

"ഹും, ഇനി മേലിൽ, നീ ആരെയെങ്കിലും ഉപദ്രവിച്ചാൽ, അടിച്ച്‌ നിന്റെ തുട ഞാൻ പൊട്ടിക്കും" രാഘവൻ മാഷ്‌ ചൂരൽ മേശപുറത്തേക്കിട്ടു.

രമ ടീച്ചർ സുൽത്തനെയുംകൊണ്ട്‌ ക്ലാസിലേക്ക്‌ നടന്നു.

"നീ എന്തിനാ കുട്ടി ഉസ്മാനെ ഉപദ്രവിച്ചത്‌? നിങ്ങൾ തമ്മിൽ വഴക്കുണ്ടാവാൻ എന്താ കാരണം?" ക്ലാസിലേക്ക്‌ നടക്കുന്നതിനിടയിൽ, ടീച്ചർ ചോദിച്ചു.

"അത്‌ ടിച്ചറെ, ഓൻ ആയിച്ചാനെ പിടിച്ചതോണ്ടാ." ഒട്ടും കൂസാതെ സുൽത്താൻ പറഞ്ഞു.

"ഹെന്റെ ഭഗവതീ, നലാം ക്ലാസിലായിട്ടുള്ളൂ നിയോക്കെ, അപ്പോഴെക്കും തുടങ്ങിയോ ആയിഷയും പ്രേമവും" ടീച്ചർ തലയിൽ കൈവച്ചു.

ക്ലാസിലെത്തിയപ്പോൾ, ടിച്ചർ ആയിഷയെവിളിച്ചു. എന്താണ്‌ കാരണമെന്നന്വേഷിച്ചു. കരയാനല്ലാതെ മറ്റോന്നിനും അവൾക്കായില്ല.

"ടീച്ചറെ, ഞാം പറയാ" രണ്ടാംനിരയിൽനിന്നും സുമതി എഴുന്നേറ്റ്‌നിന്നു.

"എന്താണ്‌ കാരണം?" ടീച്ചർ സുമതിയോട്‌ ചോദിച്ചു.

"അത്‌, രാവിലെ സ്കൂളിക്ക്‌ പോരുമ്പോ, സുൽത്താൻ, പുതീ ഒരു പെൻസില്‌ ആയിച്ചാക്ക്‌ കൊടുത്തിനി. അത്‌ നോക്കാംമാണ്ടി, ഉസ്മാൻ ചോയ്ച്ചി. ആയ്‌ച്ചാ കൊടുത്തീലാ. അപ്പോ ഓൻ ഓളെ കൈയ്യിന്ന് അത്‌ തട്ടിപറിച്ചി" സംഭവത്തിന്റെ ദൃക്‌സാക്ഷി വിവരണം നടത്തി സുമതി.

"ഒരു പെൻസിലിനാണോ, ഈ വഴക്ക്‌ മുഴുവൻ" ടീച്ചർ സുൽത്താന്റെ നേരെ നോക്കി

ഈ ടിച്ചർക്കെന്തറിയാം. സുൽത്താൻ മനസ്സിൽ പറഞ്ഞു. അബുദാബിയിലുള്ള അമ്മാവൻ, വന്നപ്പോ കൊണ്ട്‌വന്നതാണ്‌ തലയിൽ മായ്ക്കുന്ന റബറുള്ള ഈ പെൻസിൽ. അതിൽ ഒന്നാണ്‌ രാവിലെ വരുന്ന വഴി ആയിഷക്ക്‌ കൊടുത്തത്‌. പക്ഷെ ഉസ്മാൻ അത്‌ തട്ടിപറച്ചത്‌കൊണ്ട്‌ മാത്രമല്ല ഒരു യുദ്ധം നടന്നത്‌. മറിച്ച്‌, കൂറെ ദിവസമായി, എപ്പോഴും ഉസ്മാൻ ആയിഷയെ കളിയാക്കുന്നു. അവളോട്‌ കിന്നരിക്കുന്നു. ഇതോക്കെ കണ്ടിട്ട്‌, രണ്ടെണ്ണം പൊട്ടിക്കാൻ ഒരു ചാൻസ്‌നോക്കി നടക്കുകയായിരുന്നു സുൽത്താൻ. കിട്ടിയ ചാൻസ്‌ അങ്ങനെതന്നെ ഉപയോഗിച്ചു. പക്ഷെ, ഉസ്മാന്റെ തലപൊട്ടിക്കണം എന്നോന്നും സുൽത്താൻ കരുതിയിരുന്നില്ല. പൊട്ടിയത്‌ അവന്റെ കൈയിലിരുപ്പിന്റെ ഗുണം.

പെൻസിൽ ആയിഷയുടെ കൈയിനിന്നും തട്ടിപറിച്ചു എന്നത്‌ മാത്രമല്ല ഉസ്മാൻ ചെയ്ത്‌ തെറ്റ്‌. അതിലും വലിയ തെറ്റ്‌ നടന്നത്‌, ഇന്നലെയാണ്‌. സാധരണ ഞയറാഴ്ചകളിൽ മദ്രസ വിട്ട്‌ വന്ന ശേഷം, സുൽത്താനും, ഉസ്മാനും, രാജനും, ആയിഷയും, സുമതിയും, രജനിയും, അങ്ങനെ സുൽത്താന്റെ വീടിന്റെ പരിസരത്തുള്ള അഞ്ചെട്ട്‌ കുട്ടികൾ, പാറമ്മൽ തറവാട്ടിനടുത്തുള്ള കശുമാവിൻ തോട്ടത്തിൽ കളിക്കാൻ പോവും. തഴെവീണ്‌ കിടക്കുന്ന കശുവണ്ടി ശേഖരിക്കണം. അതിനുള്ള കൂലി, പഴുത്ത്‌ നിൽക്കുന്ന, കശുമാമ്പഴമാണ്‌. അത്‌ എല്ലാവർക്കും ഇഷ്ടം പോലെ തിന്നാം. ആൺകുട്ടികൾ മരത്തിൽ കയറി കശുവണ്ടി പറിക്കും. പെൺകുട്ടികൾ അത്‌ ശേഖരിച്ച്‌ മുവാണ്ടൻ മാവിന്റെ ചുവട്ടിൽ കൂട്ടിവെക്കും.

കുട്ടികളുടെ വയറ്‌ നിറഞ്ഞാൽ പിന്നെ കളിയാണ്‌. മണ്ണപ്പം ചുട്ടും, കച്ചവടം നടത്തിയും ഒരു കൂട്ടർ. ഈന്ത്‌മരത്തിന്റെ ഓലയെടുത്ത്‌, വീടുണ്ടാക്കി, അവരുടെ മൊത്തം ബാപ്പയായി സുൽത്താനും ഉമ്മയായി ആയിഷയും വീട്ടിലുണ്ടാവും.

പക്ഷെ, ഇന്നലെ, പതിവ്‌പോലെ, കശുമാവിന്റെ പഴംതിന്ന് വയറ്‌നിറഞ്ഞപ്പോൾ, പുതിയവീട്‌ കെട്ടിയുണ്ടാക്കിയപ്പോൾ, പലചരക്ക്‌ കച്ചവടത്തിന്റെ ലഹരി ഉസ്മാന്‌ ഉണ്ടായിരുന്നില്ല. അവൻ സുൽത്താനോട്‌ പറഞ്ഞു

"കുഞ്ഞാക്ക, എന്നും ഞാന്തെനെ കച്ചോടകാരൻ. ഇന്ന് കുഞ്ഞാക്ക കച്ചോടം ചെയ്യ്‌, ഞാൻ ബാപ്പാവാ"

"ആയ്ക്കോട്ടെ, ഇജി ചെരട്ട ഇട്‌ത്ത്‌, ദാ അവ്‌ടെ അട്‌പ്പ്‌ണ്ടാക്കിക്കോ. ആരാ ഇമ്മ, സുമത്യോ രജിന്യോ?" സുൽത്താൻ സമ്മതിച്ചു.

"ഇമ്മ അയ്‌ട്ട്‌ ആയ്ച്ചാനെ തന്നെ മതി" ഉസ്മാൻ കൊലുസണിഞ്ഞ, കൊലുന്നനെയുള്ളവളെ ചൂണ്ടികാണിച്ചു.

"അങ്ങനെ മണ്ടട്ടോ, അനക്ക്‌ മാണെങ്കി ആരെ മാണേലും ഇമ്മാക്കിക്കോ, അയ്ച്ചാനെ കിട്ടൂലാ"

"ന്താ, അനക്ക്‌ മാത്രേ ഓളെ പുതിയപ്ലാകാൻ പറ്റ്യുള്ളൂ. ഞാം ഇല്ല, ഞാമ്പോഗാ" ഉസ്മാൻ പോവാനോരുങ്ങി. മറ്റുള്ളവർ പരിഹാരമാർഗ്ഗങ്ങളിൽ പലതും മുന്നോട്ട്‌ വെച്ചു. അയിഷയെ കിട്ടണമെന്ന് ഉസ്മാനും, കൊടുക്കില്ലെന്ന് സുൽത്താനും വാശിപിടിച്ചപ്പോൾ, അന്നത്തെ കളി അവിടെ അവസാനിച്ചു. അപ്പോഴും, പുതിയവീട്ടിലെ അടുപ്പിലിരിക്കുന്ന ചിരട്ടയിൽ, തിളച്ച്‌ മറിയുന്ന അരിയുടെ വേവ്‌നോക്കുകയായിരുന്നു ആയിഷ.

"സുൽത്താൻ" രമ ടീച്ചർ വിളിച്ചപ്പോഴാണ്‌ സുൽത്താന്‌ പരിസരബോധം വന്നത്‌.

"പോയി സീറ്റിലിരിക്കൂ"

കടന്ന് പോകുമ്പോൾ സുൽത്താൻ തിരിഞ്ഞ്‌നോക്കി, മന്ദഹാസ മലരുകൾ പൊട്ടിവിരിയാൻ കൊതിക്കുന്ന അധരങ്ങളോടെ, സുറുമയെഴുതിയ മിഴികൾ അവനെതന്നെ വീക്ഷിക്കുകയായിരുന്നു. അവളുടെ കൈകളിൽ അപ്പോഴും അവൻ കൊടുത്ത പെൻസിലുണ്ടായിരുന്നു.


.

Thursday, March 25, 2010

2- ഓത്തു‌പള്ളിയിൽ അന്ന് നമ്മള്‌

"കദീശാ, കാദീശാ..."

ഉമ്മറത്തിരുന്ന് തളിർവെറ്റിലയിൽ വാസനചുണാമ്പ്‌ പുരട്ടികൊണ്ട്‌ പാത്തുമ്മ താത്ത നീട്ടി വിളിച്ചു.

"എന്തെമ്മാ"

"ന്റെ കുട്ടി ന്ന് മദ്രസ്‌ക്ക്‌ പോവ്വാ. അതനക്ക്‌ ഓർമ്മണ്ടോ? നേരം വെള്‌ത്ത്‌ട്ട്‌ നേരെത്രായീന്നറിയോ? ഇന്നലെ അബുകൊണ്ടെന്ന ചീര്‌ണിന്റെ കെട്ട്‌, വടക്കോർത്തെ തട്ടിന്റെ മോള്‌ല്‌ണ്ട്‌. അത്‌ങ്ങട്ട്‌ ഇട്‌ത്ത്‌കൊണ്ടെന്നാ"

"സഫീയ, സുൽത്താൻ ഇണിച്ചോ, ജ്‌ ഓന്റെ പല്ല്‌തേച്ച്‌കൊട്ത്തോ? ഓട്ടാട ആയ്‌ക്ക്‌ണോ? അയ്നിച്ചിരി ചായ കൊട്‌ത്താളാ"

"ഇമ്മാ, ഇന്നലെ ഇപ്പകൊണ്ടെന്ന സ്ലേയ്റ്റ്‌ കണ്ടോ"

പുത്തനുടുപ്പിട്ട്‌, പട്ടുറുമാൽ തലയിൽകെട്ടി, സ്ലേറ്റുമായി വല്യൂമ്മയുടെ അടുത്തേക്കോടി വന്നു സുൽത്താൻ.

"മ്മാന്റെ കുട്ടി പെർമ്മാണി ആയ്‌ക്ക്‌ണ്‌. നല്ല കുട്ട്യായിട്ട്‌ മദ്രസില്‌ ഇര്‌ന്ന് പഠിച്ചണം. കുട്ട്യളെന്നും വെള്‌ കാട്ടര്‌ത്ട്ടോ"

സുൽത്താൻ തലയാട്ടി.

കദീശ, പലഹാരകൊട്ടയുമായി വന്നു.

"ഇത്‌ കോറെണ്ട്‌മ്മാ, ഇത്‌ന്ന് കൊറച്ചി ഇട്‌ത്ത്‌വെക്കണോ?"

"മണ്ടാ, ഇത്‌ ഇന്റെ കുട്ടി മദ്രസ്‌പോണെ സന്തോഷത്തിന്‌ മാങ്ങീതാ. അത്‌ മദ്രസ്‌ക്ക്‌ തന്നെ കൊട്‌ക്കണം" വല്യൂമ്മ അവളെ കനപ്പിച്ചോന്ന് നോക്കി.

"ന്നാ പോവ, ഇന്‌ക്ക്‌ അന്നെ മദ്രസ്‌ൽ ചേർത്ത്‌ട്ട്‌ മാണം കോഴിക്കോട്ട്ക്ക്‌ പോകാൻ" എന്നു പറഞ്ഞ്‌ അബു പുറത്തേക്ക്‌ വന്നു, സുൽത്താന്റെ കൈപിടിച്ചു.

"രാമാ, ന്നാ ഈ കൊട്ട ഇട്‌ത്തോ"
സുൽത്താനെയും കുട്ടി അബു മുറ്റത്തേക്കിറങ്ങി. പിന്നാലെ പരഹാരകൊട്ടയുമായി രാമനും.

"മദ്രസ്‌ വിട്ടാൽ, വെയിലത്ത്‌നിന്ന് കളിച്ചര്‌ത്‌, വെം ഇങ്ങട്ട്‌ പോരേണ്ടിട്ടോ" അവരുടെ യാത്ര നോക്കി നിൽക്കാവെ, പത്തുമ്മ താത്ത വിളിച്ച്‌പറഞ്ഞു.

അബുവും സുൽത്താനും മദ്രസ മുറ്റത്തെത്തി. ഒരു ഭാഗത്ത്‌ നിന്നും "ബിസ്മില്ലാഹി റഹ്‌മാനി റഹീം" എന്ന് കുട്ടികൾ ഒരേസ്വരത്തിൽ ഉച്ചരിക്കുന്നതിന്റെ ശബ്ദം. മരു ഭാഗത്ത്‌ "ഇസ്ലാം കാര്യം അഞ്ചാണ്‌, അവകൾ അറിയൽ ഫർളാണ്‌, ഇമാൻ ഇസ്ലാം അറിഞ്ഞില്ലെങ്കിൽ, നരകം നമ്മുടെ വീടാണ്‌' എന്ന താളത്മകമായി കുട്ടികൾ പാടുന്നു.

വല്ല്യുമ്മയുടെ കോന്തലയും പിടിച്ച്‌ നടന്ന, ഒരു വീട്‌ മുഴുവൻ ഭരിക്കുന്ന, കരച്ചിലും വാശിയും, പിന്നെ ഉമ്മയുടെ പിൻബലവും മാത്രം കൈമുതലായുള്ള സുൽത്താൻ പതിയെ മറ്റോരു ലോകത്തേക്ക്‌ കാലെടുത്ത്‌ വെക്കുകയായിരുന്നു. ചിരിയും കളിയുമുള്ള, ഇണക്കവും പിണക്കവുമുള്ള, കുട്ടുകാരുടെ ലോകത്തേക്ക്‌, പരിമളം പരത്തുന്ന സൗഹൃദത്തിന്റെ വാടമലരുകളുടെ ലോകത്തേക്ക്‌. കുപ്പിവളകളും, പാദസ്വരങ്ങളും നാദമുയർത്തുന്ന പാവാടകാരികളുടെ ലോകത്തേക്ക്‌. തട്ടമിട്ട്‌ സുറുമയെഴുതിയ മിഴികൾ ആദരവോടെ, അവരുടെ സുൽത്താനെ കാത്തിരിക്കുന്ന പോലെ.


മുദരിസ്സ്‌, മെയ്തിൻ മൊല്ലാക്ക പുറത്തേക്ക്‌ വന്നു.

"അസ്സലാമു അലൈക്കും"

"വ അലൈക്കും അസ്സലാം"

"ഇമ്മ പറഞ്ഞീനി, ഇന്ന് സുൽത്താനെ കൊണ്ടരുമ്ന്ന്"

"രാമ ആ ചീര്‌ണി അവുത്ത്‌ക്ക്‌ വെച്ചാളാ" അബു രാമനോട്‌ പറഞ്ഞു.

"ബീരാൻ മോല്യേരെ, ദാ ചിര്‌ണ്‌ കൊണ്ടന്ന്‌ക്ക്‌ണ്‌ പാറമ്മലെ തറവാട്ട്‌ന്നാ, ഈ കുട്ടീനെ ഇങ്ങളെ ക്ലാസിൽ ഇര്‌ത്തിക്കോളി"

"രാമ, ഇജ്‌ അതങ്ങട്ട്‌ മോല്യരെ കൈകെ കൊട്‌ത്താളാ"

ബീരാൻ മുസ്ലിയാർ തന്റെ കുറ്റിതാടിയുഴിഞ്ഞ്‌ കൈയിലിരിക്കുന്ന ചൂരൽ കക്ഷത്തിൽവെച്ച്‌ സുൽത്താനോട്‌ പറഞ്ഞു "ബാ. ഇതാണ്‌ അന്റെ ക്ലാസ്‌"

"എല്ലാരും സുൽത്താനോട്‌ സെലാം പറയിം" ബീരാൻ ഉസ്താദ്‌, ചൂരൽ എടുത്ത്‌ മേശപുറത്തടിച്ചു. ആദ്യത്തെ അമ്പരപ്പ്‌ മാറിയപ്പോൾ സുൽത്താൻ പുറത്തേക്ക്‌ നോക്കി. ഉപ്പ പോയ്‌കഴിഞ്ഞിരുന്നു. ഇനി തനിയെ വീട്ടിലേക്കുള്ള വഴിയും അറിയില്ല. അല്ലെങ്കിൽ സുൽത്താനിപ്പോൾ വിടെത്തിയെനെ. ഉള്ളിൽ പതഞ്ഞുവന്ന അങ്കലാപ്പ്‌ മറി, സങ്കടകടൽ ഇരമ്പി വന്നു.

അപ്പോൾ,

"കുഞ്ഞാക്കാ, ഇങ്ങട്ട്‌ പോര്‌" എന്ന് പറഞ്ഞു, സുൽത്താന്റെ കൈപിടിച്ച്‌ ഒരുത്തി അവളുടെ അടുത്തിരിത്തി. തട്ടംകൊണ്ട്‌, പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന, സുൽത്താന്റെ മിഴികൾ തുടച്ചു.

"മദ്രസ്‌ ബിട്ടിട്ട്‌ ഞമ്മക്ക്‌ ഒപ്പം പോകട്ടോ? രാവിലെ ഞമ്മക്ക്‌ ഒപ്പം ബെര"

വടക്കെപുറത്തെ പോക്കർകാക്കന്റെ മൊഞ്ചത്തി ആയിഷയുടെ വാക്കുകളിൽ, സുൽത്താനുള്ള ധൈര്യമുണ്ടായിരുന്നു, ആവശ്യത്തിലധികം.


-

Wednesday, March 24, 2010

1 - സുൽത്താൻ വരുന്നു

"കദീശാ, കാദീശാ,,,"

അകത്ത്‌നിന്നും വെളുത്ത പ്ലേറ്റും കൈയിൽപിടിച്ച്‌, പാത്തുമ്മ താത്ത പുറത്തേക്കോടി വന്നിട്ട്‌ നീട്ടി വിളിച്ചു. പുറത്ത്‌, പശുകൾക്ക്‌ വെള്ളംകൊടുക്കുകയായിരുന്ന കദീശ എന്ന വല്ല്യക്കാരി, വിളി കേട്ടതും, കാടിവെള്ളത്തിൽമുക്കിയ കൈ വലിച്ചെടുത്ത്‌, അത്‌ ഉടുത്തിരിക്കുന്ന കാച്ചിതുണിയിൽ തുടച്ച്‌, തട്ടമെടുത്ത്‌ മുഖം തുടച്ച്‌, വിളി കേട്ടു.

"എന്താമ്മാ, ഞാൻ ഇവടെണ്ട്‌"

"ഇന്നാ, ഇജി ഇത്വായിട്ട്‌ മേം പള്ളികലെ മോല്യരെ അടുത്ത്‌ പോയ്ക്കോ. ഇന്നട്ട്‌ അയാളോട്‌ പറഞ്ഞാളാ, സഫിയാക്ക്‌ വേദന തോടങ്ങീന്ന്. ബെം ഒരു ഉറ്‌ക്ക്‌ എഴുതി തരാൻ പറി. പിഞ്ഞാണം പൊട്ടാതെ നോക്കണം. അസറിന്റെ സമയല്ലെ. മോല്യാര്‌ പള്ളിക്കെ തെന്നെ കാണും'.

കേട്ട പാതി കേൾക്കാത്ത പാതി, കദീശ പിഞ്ഞാണവും വാങ്ങി ഓടി.

"പോണെ വയ്ക്ക്‌, ഇജി ആ ഒത്താച്ചിനോട്‌ ഒന്ന് ബെരാൻ പറഞ്ഞാളാ"

"ഞാൻ പറഞ്ഞോളാ"

കയ്യാല കടന്ന് ഇടവഴിയുലൂടെ കദീശ നടന്ന് നീങ്ങീ.

"പടച്ചോനെ, മമ്പോർത്തെ തങ്ങമ്മാരെ ബർക്കത്തോണ്ട്‌, തള്ളക്കും കുട്ടിക്കും എടങ്ങേറ്‌ ഒന്നും ബെര്‌ത്തല്ലെ റബ്ബെ"

അകത്തേക്ക്‌ നടക്കുന്നതിനിടയിൽ പാത്തുമ്മ താത്ത പ്രർത്ഥിച്ചു.

പാറമ്മൽ തറവാട്ടിലെ മാളികവിട്ടിനകത്തെ, ഇരുളടഞ്ഞ മുറിയിൽ, സഫിയ പ്രസവവേദനകൊണ്ട്‌ പിടയുകയാണ്‌. തറവാട്ടിൽ ആദ്യമായി ഒരു കുഞ്ഞികാല്‌ പിറക്കുവാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്‌ എല്ലാവരും.

ഒത്താച്ചി കൈജുമ്മ ഓടികിതച്ച്‌കൊണ്ട്‌ അകത്തേക്ക്‌ വന്നു.

"എവടെ ഓള്‌ കൊടക്ക്‌ണത്‌".

ഈ തറവാട്ടിലെ ആദ്യത്തെ കുട്ടിയെ തന്റെ കൈകൊണ്ട്‌ തന്നെ എടുക്കണമെന്ന ആഗ്രഹത്താലും, അതുവഴി, പാത്തുമ്മ താത്തയുടെ കോന്തലക്കൽനിന്നും ലഭിക്കുന്ന സമ്മാനത്തെയും മോഹിച്ചാണവരുടെ വരവ്‌. അല്ലെങ്കിലും എപ്പോ വന്നാലും ഇത്തിരി കഞ്ഞി എപ്പോഴും ബാക്കിയുണ്ടാവുന്ന ഈ തറവാട്ടിലെ ആദ്യത്തെ കുട്ടിയുടെ പേറെടുത്തത്‌ ഞാനാണെന്ന് പറയാൻ തന്നെ ഒരന്ധസല്ലെ.

കദീശ കൊണ്ടുവന്ന, മോല്യാർ പിഞ്ഞാണത്തിലെഴുതിയ ഉറുക്ക്‌, വെള്ളത്തിൽ കലക്കി, സഫിയ കുടിച്ചതും, അകത്തിരുന്ന് നഫീസത്ത്‌മാല ഓതികൊണ്ടിരുന്ന മൈമൂനയുടെ ശബ്ദം കൂടിയതും, പള്ളിയിൽനിന്നും മുക്രി ഹൈദ്രൂസ്‌, ബാങ്ക്‌ നീട്ടിവിളിച്ചതും എല്ലാം കഴിഞ്ഞു.

പാറമ്മൽ തറവാട്ടിന്റെ അകത്തളങ്ങളിൽ, കുഞ്ഞിനെയും കൈയിൽപിടിച്ച്‌, കിബ്‌ലക്ക്‌ തിരിഞ്ഞ്‌നിന്ന്, ഒത്താച്ചി കൈജുമ്മ കുഞ്ഞിന്റെ ചെവിയിൽ ബാങ്ക്‌കൊടുത്തു.

"പാത്തുമ്മ താത്തെ, ഇങ്ങള്‌ ഒരു വല്ല്യുമ്മ ആയിക്ക്‌ണ്‌."

കുഞ്ഞിനെയുമെടുത്ത്‌ പുറത്ത്‌കടന്ന് കൈജുമ്മ പറഞ്ഞു.

"അൽഹംദുലില്ലാഹി റബ്ബിൽ ആലമ്മീൻ"

കുഞ്ഞിന്റെ മുഖം കണ്ട്‌, അവനെ എടുക്കാൻ കൈനിട്ടിയ പാത്തുമ്മ താത്തയോട്‌ ഒത്താച്ചി പറഞ്ഞു

"കുളിപ്പിച്ചിട്ട്‌ തരാ"

തന്റെ ആദ്യത്തെ അന്തരവകാശിയെ തോട്ട്‌തലോടാനുള്ള ആവേശതിമർപ്പിലായിരുന്നു അവർ.

കോന്തലക്കൽനിന്നും കുത്തഴിച്ച്‌ അവരെടുത്തത്‌, ഒരു വെള്ളി രൂപ. അതവർ ഒത്താച്ചിക്ക്‌ നേരെ നീട്ടി

"വെം കുളിപ്പിച്ചി, ഓനീ പോരെലെ സുൽത്താനാ"


.