Saturday, April 24, 2010

7 - കിഴിശ്ശേരിയിലെ മാമ്പഴക്കാലം.

അരീക്കോട്ടേക്ക്‌ മുക്കിയും മൂളിയും സമയം തെറ്റിയും ഓടികൊണ്ടിരുന്ന ഒരേ ഒരു ബസ്സ്‌, അതാണ്‌ കുരിക്കൾ. നിറയെ യാത്രകാരുമായി കിതച്ച്‌കൊണ്ടുള്ള അവന്റെ യാത്ര നിയന്ത്രിക്കുന്നത്‌, വൃദ്ധനായ കോയാക്കയാണ്‌. ആര്‌ എവിടെനിന്ന്‌ കൈ കാണിച്ചാലും കുരിക്കൾ നിർത്തും.

സുൽത്താനും മാളുഅമ്മായിയും ഞെങ്ങിഞ്ഞെരുങ്ങി ബസ്സിലിരിക്കുന്നു. പതിമൂന്ന് വയസ്സുകാരന്റെ ജാള്യതയോടെ സുൽത്താൻ അമ്മായിയുടെ മടിയിലിരിക്കുന്നു. എന്നാൽ ഒരു കൊച്ചുകുഞ്ഞിനെ എന്നവണ്ണം, അമ്മായി അവനെ മുറുകെ പിടിച്ചിരിക്കുകയാണ്‌. സുരക്ഷിതത്തിന്റെ വൻമതിലിനകത്ത്‌, സ്നേഹത്തിന്റെ കോട്ടക്കുള്ളിലായിരുന്നു സുൽത്താൻ.

കിഴിശ്ശേരിയിൽ ബസ്സിറങ്ങി, കൈതകാടുകൾ നിറഞ്ഞ വയൽവരമ്പിലൂടെ കുന്നും മലയും താണ്ടി, എത്രനേരം നടന്നു എന്നറിയില്ല. വഴിയരികിൽ, കാണുന്നവരോടോക്കെ സംസാരിച്ച്‌, വിശേഷങ്ങൾ പങ്ക്‌വെച്ച്‌, നിർത്താതെ സംസാരിച്ച്‌കൊണ്ട്‌ അമ്മായി നടന്നു.

നിറയെ പഴുത്ത്‌നിൽക്കുന്ന മാവുകളുള്ള ഒരു പറമ്പ്‌. അതിന്റെ നടുവിലായി മൺകട്ടകൾകൊണ്ട്‌ നിർമ്മിച്ച ഒരു കുഞ്ഞുവീട്‌. ഉമ്മറത്ത്‌ തന്നെ ആകാംക്ഷയോടെ അമ്മായിയെ പ്രതീക്ഷിച്ചിരിക്കുകയാണ്‌ കാക്ക. അമ്മായിയെ കണ്ടതും, "നേരേത്രായീന്നറിയോ അനക്ക്‌. ഇപ്പോ വെരാന്ന്‌ പറഞ്ഞി പോയാതാ" എന്ന്‌ പറഞ്ഞ്‌ കൃത്രിമഗൗരവം അഭിനയിക്കുന്ന കാക്ക.

"ഇങ്ങളെന്തിനാ ബെജാറാവ്‌ണ്‌, ഞാൻ ഇന്റോട്‌ക്ക്‌ പോയതാല്ലെ. ബസ്‌ കിട്ടാൻ നേരം ബെഗി" എന്നു പറഞ്ഞ്‌ അമ്മായി അകത്തേക്ക്‌. കാക്ക സുൽത്താനെ പിടിച്ച്‌, മുടിയിൽ തലോടികൊണ്ട്‌ ചോദിച്ചു. "പരീക്ഷോക്കെ കയ്‌ഞ്ഞോ? ജെയ്ച്ച്വോ?." ഉവ്വെന്ന്‌ സുൽത്താൻ തലയാട്ടി.

അമ്മായി വസ്ത്രം മാറി, കൈയിൽ ഒരു അലുമിനിയ പാത്രവുമായി പുറത്തേക്ക്‌ വന്നു. നേരെ കാലിതൊഴുത്തിലേക്ക്‌ നടന്നു. അപ്പോഴെക്കും, ഒന്ന്‌ രണ്ട്‌ പഴുത്ത മാങ്ങകളുമായി കാക്ക വന്നു. "ഇന്നാ' എന്ന്‌ പറഞ്ഞ്‌ അത്‌ സുൽത്താണ്‌ നൽകി. ഇറയത്തിരുന്ന്‌ സുൽത്താൻ കോമാങ്ങ ഇമ്പികൊണ്ട്‌, അമ്മായി പാൽകറക്കുന്നത്‌ നോക്കിയിരുന്നു.

"പുല്ല്‌ കെറച്ചെ കിട്ടിട്ടുള്ളൂ, ഇനെകൊണ്ട്‌ എറ്റാൻ കയ്യൂലാ"

"അത്‌ മതി, ബാക്കി വൈക്കോല്‌ കൊട്‌ക്കാ"

എന്നും രാവിലെ എഴുന്നേറ്റ്‌ അമ്മായി പാല്‌ കറക്കും. ചായകുടിച്ച്‌ സുൽത്താനെയും കൂട്ടി പുല്ലരിയാൻ പോകും. ഉച്ചയ്ക്ക്‌ മുൻപ്‌ വീട്ടിൽ തിരിച്ചെത്തും. ഒരിക്കൽ പോലും സുൽത്താനെ പുല്ലരിയാനോ പുല്ല്‌ ചുമകാനോ സമ്മതിച്ചില്ല. സ്വന്തം കുഞ്ഞിനോട്‌ ഒരു മാതാവിന്‌ തോന്നുന്ന സ്നേഹത്തിലുപരി, ശ്രദ്ധയും പരിചരണവും അവർ സുൽത്താന്‌ നൽകി. പെട്ടെന്ന്‌ തന്നെ അയൽപക്കത്തെ കുട്ടികളുമായി സുൽത്താൻ ചങ്ങാത്തമായി. അവരിലോരാൾ, ഗഫൂർ, എട്ടാം ക്ലാസിലാണ്‌ പഠിക്കുന്നത്‌. അവൻ പറഞ്ഞു "സുൽത്താനെ ഞാൻ ജയിച്ചാൽ എന്റെ പുസ്തകം നിനക്ക്‌ തരട്ടോ" വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, പുതിയ പുസ്തകങ്ങളും വസ്ത്രങ്ങളും എന്നും പ്രതീക്ഷകപ്പുറമായിരുന്നല്ലോ സുൽത്താന്‌.

ഇടക്കൊരു ദിവസം, അബു വന്നു, സുൽത്താൻ എട്ടാംക്ലാസിലേക്ക്‌ വിജയിച്ചു എന്ന് പറഞ്ഞു. അടുത്തയാഴ്ച ഹൈസ്കൂളിൽ ചേർത്തണം. "വെള്ള്യയ്ഴ്ച ഞാൻ ഓനെ കൊണ്ടെന്നാക്കി തെരണ്ട്‌" എന്ന് അമ്മായി പറഞ്ഞപ്പോൾ അബു മടങ്ങി.

സുൽത്താൻ വിജയിച്ച വിവരം ഗഫൂറിനോട്‌ പറഞ്ഞെങ്കിലും, അവൻ പുസ്തകം തന്നില്ല. അതിനുള്ള കാരണം.

പതിവ്‌ പോലെ, കയറ്‌ കെട്ടി, ബസ്സുണ്ടാക്കി, ഇടവഴികളിലൂടെ "പീ, പീ" എന്ന് പറഞ്ഞ്‌ ഓടികളിക്കുന്ന സമയത്ത്‌, അന്നത്തെ റൂട്ട്‌, ഇത്തിരി മാറ്റി, കോയക്കയുടെ പറമ്പിന്റെ ഇടവഴികളിലൂടെ പോയപ്പോൾ, "പഞ്ചാര മാങ്ങ" എന്ന് വിളിക്കുന്ന, അതിമധുരമുള്ള മാവിൽ നിറയെ, ചെറിയ മാമ്പഴങ്ങൾ പഴുത്ത്‌ നിൽക്കുന്നിടത്ത്‌, ബസ്സ്‌ ബ്രേക്കിട്ടു. കൂട്ടത്തിൽ മരം കയറുവാൻ അതിവിദക്തനായ ഗഫൂർ, നിമിഷങ്ങൾക്കകം മാവിലെത്തി. മാമ്പഴത്തിന്റെ രൂചിയിൽ സുൽത്താന്റെ എതിർപ്പും അലിഞ്ഞില്ലാതായി. നല്ലപോലെ പഴുത്ത മാമ്പഴം തിരഞ്ഞ്‌ ഗഫൂർ ചില്ലകളിലൂടെ നടക്കുന്ന സമയത്താണ്‌, അവന്‌ ബോഡി ഗാർഡായി, വഴിയരികിൽ നിന്ന സുൽത്താനും കുട്ടരും, സുബൈദ താത്ത, ആ വഴിവരുന്നത്‌ കണ്ടത്‌. പെട്ടെന്ന്, "ഗഫൂറെ ചാടിക്കോ" എന്ന് പറഞ്ഞതും, മറ്റുള്ളവർ, പൊന്തകാടുകളിൽ മറഞ്ഞിരുന്നു. ഗഫൂർ തഴെയിറങ്ങാനുള്ള വെപ്രാളത്തിൽ, ഉടുത്തിരുന്ന മുണ്ട്‌, മാവിന്റെ കൊമ്പിലുടുക്കി. പാതിവഴിയെത്തിയ ഗഫൂർ, ഇനി അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് സംശയിച്ച്‌ നിന്നു. പൊന്തകാടുകളിൽനിന്നും എന്തോ അനങ്ങുന്ന ശബ്ദം കേട്ട്‌ സുബൈദ നാല്‌ പാടും നോക്കി. സുബൈദ കാണുമെന്ന് പേടിച്ച്‌ വിറച്ച ഗഫൂറിന്റെ വിറയലിന്റെ ശക്തിയിൽ ഒരു മാങ്ങ താഴെ വീണു.

മാങ്ങ കണ്ടതും, നാവ്‌ നൊട്ടിനുണഞ്ഞ്‌, സുബൈദ, മാങ്ങ വന്ന വഴി വെറുതെ നോക്കിയപ്പോൾ, ഗഫൂർ, ചിരിക്കണോ കരയണോ എന്നറിയാതെ, ഒരു മാവിലകൊണ്ട്‌, മെയിൽ പാർട്ട്‌സ്‌ മറക്കുവാൻ ശ്രമിച്ചെങ്കിലും, കാറ്റ്‌ അതുമായി പോയി.

"ഡാ അമുക്കെ, ഇജി, മാങ്ങ പറച്ചി തായത്ത്‌ക്ക്‌ട്ട്‌, ഞമ്മളെ വടിയാക്ക്യാണ്‌ ല്ലെ. ചെക്കൻ കുണ്ടിം കാണിച്ചി നിക്ക്‌ണ്‌ കണ്ടില്ലെ, ഞാം ഇന്ന് അന്റെ ഇമ്മാനോട്‌ പറഞ്ഞികൊട്‌ക്കും. പെണ്ണ്‌ കെട്ടാൻ വയസ്സായീന്ന് ഞാം ഇമ്മാനോട്‌ പറയ്യ്‌ണ്ട്‌"

ഒന്നൂടെ ഗഫൂറിനെ നോക്കി, പിന്നെ തിരിഞ്ഞ്‌ മാങ്ങയെടുത്ത്‌ സുബൈദ താത്ത നടന്നകന്നു. ഈ താത്ത എന്തിനാ ചൂടാവുന്നതെന്നറിയാതെ ആശ്ചര്യപെട്ട്‌, പെണ്ണ്‌കെട്ടാൻ പ്രായമായീന്ന് എങ്ങനെ സുബൈദതാത്ത ഇത്രപെട്ടെന്ന് കണ്ട്‌പിടിച്ചു എന്ന അൽഭുതത്തോടെ, ഞങ്ങൾ എല്ലാവരും ഗഫൂറിനെ നോക്കിയപ്പോൾ, രണ്ട്‌കൈകൊണ്ടും കൊമ്പിൽ മുറുക്കെപിടിച്ച്‌, ഗഫൂർ നിൽക്കുന്നു. അവന്റെ തുണി, തഴെ വിശാലമായി കിടക്കുന്നു.

ചിരിക്കാതിരിക്കാൻ പട്‌പെടുന്നവർക്കിടയിൽനിന്നും, നിയന്ത്രണംവിട്ട്‌ ആദ്യം ചിരിച്ചത്‌ സുൽത്താനായിരുന്നു. ആ ഒരോറ്റകാരണംകൊണ്ട്‌, സുൽത്തന്‌ അവൻ പുസ്തകം കൊടുത്തില്ല. മാത്രമല്ല, പിന്നീട്‌ ഇന്ന് വരെ, സുബൈദതാത്തയോട്‌ ഗഫൂർ മിണ്ടിയിട്ടുമില്ല.


7

28 comments:

Sulthan | സുൽത്താൻ said...

നിറയെ പഴുത്ത്‌നിൽക്കുന്ന മാവുകളുള്ള ഒരു പറമ്പ്‌. അതിന്റെ നടുവിലായി മൺകട്ടകൾകൊണ്ട്‌ നിർമ്മിച്ച ഒരു കുഞ്ഞുവീട്‌. ഉമ്മറത്ത്‌ തന്നെ ആകാംക്ഷയോടെ അമ്മായിയെ പ്രതീക്ഷിച്ചിരിക്കുകയാണ്‌ കാക്ക. അമ്മായിയെ കണ്ടതും, "നേരേത്രായീന്നറിയോ അനക്ക്‌. ഇപ്പോ വെരാന്ന്‌ പറഞ്ഞി പോയാതാ" എന്ന്‌ പറഞ്ഞ്‌ കൃത്രിമഗൗരവം അഭിനയിക്കുന്ന കാക്ക.

Sulthan | സുൽത്താൻ

Anil cheleri kumaran said...

മെയിന്‍ പാര്‍ട്സിന്റെ ഗ്രാവിറ്റി കണ്ടപ്പോ താത്തയ്ക്ക് കല്യാണപ്രായമായെന്നെ പിടി കിട്ടിയല്ലേ.

ശ്രീ said...

വായിയ്ക്കുന്നുണ്ട് സുല്‍ത്താനേ...

ഏറനാടന്‍ said...

അത് പണ്ടല്ലേ, ഇനി ഓനോട് ഓളോട് മിണ്ടാന്‍ പറയ്‌.. നന്നായിട്ടോ.

കൂതറHashimܓ said...

<<< ചെക്കൻ കുണ്ടിം കാണിച്ചി നിക്ക്‌ണ്‌ കണ്ടില്ലെ >>>
ഹ ഹ ഹാ രസിച്ച് വായിച്ചു.
സുല്‍ത്താന്റെ എഴുത്തുകള്‍ എനിക്ക് നന്നായി ഇഷ്ട്ടാണ്.. :)

ഹംസ said...

കഴിഞ്ഞ പ്രാവശ്യം ഇവിടന്ന് സങ്കടത്തോടയാ പോയത്.!! സുല്‍ത്താന്‍ കഥകള്‍ ഒരു നൊമ്പരത്തോടയാ വായിക്കാറുള്ളത് പക്ഷെ ഇതില്‍ അറിയാതെ ചിരിച്ചു പോയി.!!

സുല്‍ത്താന്‍റെ ചിരികാരണം പുസ്തകം കിട്ടിയില്ല അല്ലെ കഷ്ടം.!! അല്ലാ ഇപ്പോല്‍ ഗഫൂര്‍ സുബൈദതാത്തയോട് മിണ്ടുമോ?

നന്നായിട്ടുണ്ട് സുല്‍ത്താനെ.!!

OAB/ഒഎബി said...

ഗഫൂര്‍ സുബൈദതാത്തയോട് മിണ്ടണ്ട
സുല്‍ത്താന്‍ ഗഫൂറിനെ കണ്ടാല്‍ മിണ്ടുമൊ ?

ഇക്കൊല്ലത്തെ മാങ്ങ ഇത് വരെ കിട്ടീല ട്ടൊ. :)

Sulthan | സുൽത്താൻ said...

കുമാരേട്ടാ,

പക്ഷെ അത്‌ അന്ന് മനസിലായില്ലട്ടോ.

ശ്രീ

നന്ദി, വീണ്ടും വരിക.

ഏറൂ,

ഓക്ക്‌ ഇപ്പളും പേടിയാ, കാരണം....

ഹാഷിം,

നന്ദി. വീണ്ടും വരിക.

ഹംസാക്കാ,

ഇപ്പോഴും മിണ്ടൽ നഹി നഹി.

ഒഎബി,

ഗഫൂർക്ക ദോസ്ത്‌, ഇന്ന് എന്റെ കൂടെയുണ്ട്‌.

ഇക്കൊല്ലത്തെ മാങ്ങ, ഞാൻ അയച്ച്‌തരാം. Wetern Union വഴി.

സ്നേഹത്തോടെ ഉപദേശിക്കുകയും, സുൽത്താന്റെ കൂടെ നടക്കുകയും ചെയ്ത, എല്ലാവർക്കും നന്ദി.

Sulthan | സുൽത്താൻ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇപ്പൊഴത്തെ കഥകളിലൊക്കെ രണ്ടാം പേപ്പർ ഇല്ലാത്ത കാര്യം കാണുമ്പോൾ ഓർക്കുന്നു. ഞങ്ങളുടെ ചെറുപ്പം.

സൈക്കളിന്റെ സീറ്റിലിരുന്നാൽ പെഡൽ വരെ കാലെത്താത്ത പ്രായം . രണ്ടു വശത്തേക്കും ചരിഞ്ഞു ചരിഞ്ഞ് വിട്ടു വിട്ടു ചവിട്ടി പോകുന്ന ഒരവസരത്തിൽ ഇതെ പോലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു പോയത്. കൈകൾ രണ്ടു ഹാൻ ഡിലിലും, ഒരു തരത്തിൽ ചാടിയിറങ്ങി സൈക്കൾ സ്റ്റാൻഡിൽ വയ്ക്കുന്ന തും അതുകഴിഞ് മുണ്ടുടുത്ത് ശ്രീകോവിൽ നടയടയ്ക്കുന്നതു വരെയും അതുകഴിഞ്ഞ് ചുറ്റുമുള്ളവരെ നോക്കാൻ കെല്പില്ലാതെ പറക്കുന്നതും ഒക്കെ ഒക്കെ ഓർത്തു പോയി

സുൽത്താൻ തുടരൂ

Sulthan | സുൽത്താൻ said...

ഡോക്ടർ സാറെ,

ഇതോക്കെ ഇന്നോർത്ത്‌ ചിരിക്കാൻ കഴിയുന്നു. പക്ഷെ, അന്ന്, ഉട്‌മുണ്ട്‌ തന്നെ വിരളമായി കിട്ടിയിരുന്ന, വള്ളിയുള്ള ട്രസറിന്‌ തുളവീണ ബാല്യം, സ്കൂളിൽ പോവാൻ മാത്രം ഷർട്ടിട്ടിരുന്ന കാലം.

എന്തായാലും, ഡോക്ടറുടെ രംഗം ഞാനോന്ന് മനസ്സിൽകണ്ടു. ഹഹഹ

നന്ദി, വീണ്ടും വരിക.

ഒരു യാത്രികന്‍ said...

സുല്‍ത്താനെ....എന്നത്തെയും പോലെ മനോഹരം, രസകരം....ഇടിവെട്ട്.....സസ്നേഹം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒരു അണ്ടര്‍ വെയര്‍ ഇടാത്തതിന്റെ കുഴപ്പം ഒരു ജീവിത കാലം വരെ പിന്തുടരാണോ..പാവം!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സുൽത്താനേ അന്നു നിക്കറ് സ്കൂളിൽ പോകുമ്പോൾ മാത്രം ഇടാനുള്ളതാണ് . വീട്ടിൽ വെറുതെ ഇടാൻ കൂടി നിക്കറ് ഇല്ല. അതിലും വിലക്കുറവാണ് അന്ന് ഒറ്റമുണ്ടിന്.

ഷൈജൻ കാക്കര said...

കഥ നന്നായിട്ടുണ്ട്

ജിപ്പൂസ് said...

ന്നെ കൊണ്ടോയില്ലാലേ സുല്‍ത്താനേ കിഴിശ്ശേരീക്ക് :(

അന്നായിട്ട് മുണ്ടണ്ടാന്ന് കരുത്യേതാ.ആ കോമാങ്ങ നിക്കും തര്വോടാ ഒരെണ്ണം ?

എറക്കാടൻ / Erakkadan said...

നല്ല രസം വായിക്കാൻ...ഇഷ്ടായി

സിനു said...

നല്ല കഥ
നന്നായിട്ടുണ്ട്
കൂതറ പറഞ്ഞ പോലെ രസിച്ചു വായിച്ചു

Mohamedkutty മുഹമ്മദുകുട്ടി said...

ചെക്കൻ കുണ്ടിം കാണിച്ചി നിക്ക്‌ണ്‌ കണ്ടില്ലെ, ഞാം ഇന്ന് അന്റെ ഇമ്മാനോട്‌ പറഞ്ഞികൊട്‌ക്കും. പെണ്ണ്‌ കെട്ടാൻ വയസ്സായീന്ന് ഞാം ഇമ്മാനോട്‌ പറയ്യ്‌ണ്ട്‌"
ഇത് കലക്കി. അസ്സല്‍ മലപ്പുറം തന്നെ!ഇഞ്ഞിം ബരട്ടെ ഇജ്ജാതി .മറ്റുള്ളവര്‍ക്കായി ഒരു മലപ്പുറം ഡിഷ്ണറി കൂടി കരുതുന്നത് നന്ന്!

ramanika said...

ഈ പോസ്റ്റ്‌ മനസ്സില്‍ നിന്ന് മയ്യന്‍ സമയമെടുക്കും ........

പട്ടേപ്പാടം റാംജി said...

മാങ്ങ കണ്ടതും, നാവ്‌ നൊട്ടിനുണഞ്ഞ്‌, സുബൈദ, മാങ്ങ വന്ന വഴി വെറുതെ നോക്കിയപ്പോൾ, ഗഫൂർ, ചിരിക്കണോ കരയണോ എന്നറിയാതെ, ഒരു മാവിലകൊണ്ട്‌, മെയിൽ പാർട്ട്‌സ്‌ മറക്കുവാൻ ശ്രമിച്ചെങ്കിലും, കാറ്റ്‌ അതുമായി പോയി.

രസിച്ച് വായിച്ചു.

Typist | എഴുത്തുകാരി said...

മാമ്പഴക്കാലം ഇഷ്ടായീട്ടോ.

ഗഫൂറും സുബൈദ താത്തയുമായി മിണ്ടാന്‍ സുല്‍ത്താന് ഒന്നു ശ്രമിക്കാല്ലോ, വര്‍ഷങ്ങള്‍ ഒരുപാടാ‍യില്ലേ. എന്തിനാ വെറുതെ മിണ്ടാതിരിക്കുന്നേ?

Anees Hassan said...

സുല്‍ത്താന്‍ ഹാജര്‍

ബഷീർ said...

പാവം സുബൈദാത്ത. പേടിച്ച് പനിപിടിക്കാതിരുന്നത് ഭാഗ്യം :)

jayanEvoor said...

ആസ്വദിച്ചു ചിരിച്ചു സുൽത്തനേ..!

ഇനിയും വരട്ടെ ബാക്കി !

Muralee Mukundan , ബിലാത്തിപട്ടണം said...

ചിരിയുടെ കഥ
അവതരണം കൊള്ളാം

ജിപ്പൂസ് said...

സുല്‍ത്താനേ ഇജ്ജ് എബ്ടാ ?
മാമ്പഴക്കാലം കഴിഞ്ഞില്ലേ ഇത് വരെ ?

അക്ഷരപകര്‍ച്ചകള്‍. said...

''പുതിയ പുസ്തകങ്ങളും വസ്ത്രങ്ങളും എന്നും പ്രതീക്ഷകപ്പുറമായിരുന്നല്ലോ സുൽത്താന്‌"
You've written in a very good style.The picture of childhood is well drawn throughout the story. Congrats!!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കലക്കി സുല്‍ത്താഅനെ..മാമ്പഴ കഥക്ക് നല്ല മധുരം