Thursday, March 25, 2010

2- ഓത്തു‌പള്ളിയിൽ അന്ന് നമ്മള്‌

"കദീശാ, കാദീശാ..."

ഉമ്മറത്തിരുന്ന് തളിർവെറ്റിലയിൽ വാസനചുണാമ്പ്‌ പുരട്ടികൊണ്ട്‌ പാത്തുമ്മ താത്ത നീട്ടി വിളിച്ചു.

"എന്തെമ്മാ"

"ന്റെ കുട്ടി ന്ന് മദ്രസ്‌ക്ക്‌ പോവ്വാ. അതനക്ക്‌ ഓർമ്മണ്ടോ? നേരം വെള്‌ത്ത്‌ട്ട്‌ നേരെത്രായീന്നറിയോ? ഇന്നലെ അബുകൊണ്ടെന്ന ചീര്‌ണിന്റെ കെട്ട്‌, വടക്കോർത്തെ തട്ടിന്റെ മോള്‌ല്‌ണ്ട്‌. അത്‌ങ്ങട്ട്‌ ഇട്‌ത്ത്‌കൊണ്ടെന്നാ"

"സഫീയ, സുൽത്താൻ ഇണിച്ചോ, ജ്‌ ഓന്റെ പല്ല്‌തേച്ച്‌കൊട്ത്തോ? ഓട്ടാട ആയ്‌ക്ക്‌ണോ? അയ്നിച്ചിരി ചായ കൊട്‌ത്താളാ"

"ഇമ്മാ, ഇന്നലെ ഇപ്പകൊണ്ടെന്ന സ്ലേയ്റ്റ്‌ കണ്ടോ"

പുത്തനുടുപ്പിട്ട്‌, പട്ടുറുമാൽ തലയിൽകെട്ടി, സ്ലേറ്റുമായി വല്യൂമ്മയുടെ അടുത്തേക്കോടി വന്നു സുൽത്താൻ.

"മ്മാന്റെ കുട്ടി പെർമ്മാണി ആയ്‌ക്ക്‌ണ്‌. നല്ല കുട്ട്യായിട്ട്‌ മദ്രസില്‌ ഇര്‌ന്ന് പഠിച്ചണം. കുട്ട്യളെന്നും വെള്‌ കാട്ടര്‌ത്ട്ടോ"

സുൽത്താൻ തലയാട്ടി.

കദീശ, പലഹാരകൊട്ടയുമായി വന്നു.

"ഇത്‌ കോറെണ്ട്‌മ്മാ, ഇത്‌ന്ന് കൊറച്ചി ഇട്‌ത്ത്‌വെക്കണോ?"

"മണ്ടാ, ഇത്‌ ഇന്റെ കുട്ടി മദ്രസ്‌പോണെ സന്തോഷത്തിന്‌ മാങ്ങീതാ. അത്‌ മദ്രസ്‌ക്ക്‌ തന്നെ കൊട്‌ക്കണം" വല്യൂമ്മ അവളെ കനപ്പിച്ചോന്ന് നോക്കി.

"ന്നാ പോവ, ഇന്‌ക്ക്‌ അന്നെ മദ്രസ്‌ൽ ചേർത്ത്‌ട്ട്‌ മാണം കോഴിക്കോട്ട്ക്ക്‌ പോകാൻ" എന്നു പറഞ്ഞ്‌ അബു പുറത്തേക്ക്‌ വന്നു, സുൽത്താന്റെ കൈപിടിച്ചു.

"രാമാ, ന്നാ ഈ കൊട്ട ഇട്‌ത്തോ"
സുൽത്താനെയും കുട്ടി അബു മുറ്റത്തേക്കിറങ്ങി. പിന്നാലെ പരഹാരകൊട്ടയുമായി രാമനും.

"മദ്രസ്‌ വിട്ടാൽ, വെയിലത്ത്‌നിന്ന് കളിച്ചര്‌ത്‌, വെം ഇങ്ങട്ട്‌ പോരേണ്ടിട്ടോ" അവരുടെ യാത്ര നോക്കി നിൽക്കാവെ, പത്തുമ്മ താത്ത വിളിച്ച്‌പറഞ്ഞു.

അബുവും സുൽത്താനും മദ്രസ മുറ്റത്തെത്തി. ഒരു ഭാഗത്ത്‌ നിന്നും "ബിസ്മില്ലാഹി റഹ്‌മാനി റഹീം" എന്ന് കുട്ടികൾ ഒരേസ്വരത്തിൽ ഉച്ചരിക്കുന്നതിന്റെ ശബ്ദം. മരു ഭാഗത്ത്‌ "ഇസ്ലാം കാര്യം അഞ്ചാണ്‌, അവകൾ അറിയൽ ഫർളാണ്‌, ഇമാൻ ഇസ്ലാം അറിഞ്ഞില്ലെങ്കിൽ, നരകം നമ്മുടെ വീടാണ്‌' എന്ന താളത്മകമായി കുട്ടികൾ പാടുന്നു.

വല്ല്യുമ്മയുടെ കോന്തലയും പിടിച്ച്‌ നടന്ന, ഒരു വീട്‌ മുഴുവൻ ഭരിക്കുന്ന, കരച്ചിലും വാശിയും, പിന്നെ ഉമ്മയുടെ പിൻബലവും മാത്രം കൈമുതലായുള്ള സുൽത്താൻ പതിയെ മറ്റോരു ലോകത്തേക്ക്‌ കാലെടുത്ത്‌ വെക്കുകയായിരുന്നു. ചിരിയും കളിയുമുള്ള, ഇണക്കവും പിണക്കവുമുള്ള, കുട്ടുകാരുടെ ലോകത്തേക്ക്‌, പരിമളം പരത്തുന്ന സൗഹൃദത്തിന്റെ വാടമലരുകളുടെ ലോകത്തേക്ക്‌. കുപ്പിവളകളും, പാദസ്വരങ്ങളും നാദമുയർത്തുന്ന പാവാടകാരികളുടെ ലോകത്തേക്ക്‌. തട്ടമിട്ട്‌ സുറുമയെഴുതിയ മിഴികൾ ആദരവോടെ, അവരുടെ സുൽത്താനെ കാത്തിരിക്കുന്ന പോലെ.


മുദരിസ്സ്‌, മെയ്തിൻ മൊല്ലാക്ക പുറത്തേക്ക്‌ വന്നു.

"അസ്സലാമു അലൈക്കും"

"വ അലൈക്കും അസ്സലാം"

"ഇമ്മ പറഞ്ഞീനി, ഇന്ന് സുൽത്താനെ കൊണ്ടരുമ്ന്ന്"

"രാമ ആ ചീര്‌ണി അവുത്ത്‌ക്ക്‌ വെച്ചാളാ" അബു രാമനോട്‌ പറഞ്ഞു.

"ബീരാൻ മോല്യേരെ, ദാ ചിര്‌ണ്‌ കൊണ്ടന്ന്‌ക്ക്‌ണ്‌ പാറമ്മലെ തറവാട്ട്‌ന്നാ, ഈ കുട്ടീനെ ഇങ്ങളെ ക്ലാസിൽ ഇര്‌ത്തിക്കോളി"

"രാമ, ഇജ്‌ അതങ്ങട്ട്‌ മോല്യരെ കൈകെ കൊട്‌ത്താളാ"

ബീരാൻ മുസ്ലിയാർ തന്റെ കുറ്റിതാടിയുഴിഞ്ഞ്‌ കൈയിലിരിക്കുന്ന ചൂരൽ കക്ഷത്തിൽവെച്ച്‌ സുൽത്താനോട്‌ പറഞ്ഞു "ബാ. ഇതാണ്‌ അന്റെ ക്ലാസ്‌"

"എല്ലാരും സുൽത്താനോട്‌ സെലാം പറയിം" ബീരാൻ ഉസ്താദ്‌, ചൂരൽ എടുത്ത്‌ മേശപുറത്തടിച്ചു. ആദ്യത്തെ അമ്പരപ്പ്‌ മാറിയപ്പോൾ സുൽത്താൻ പുറത്തേക്ക്‌ നോക്കി. ഉപ്പ പോയ്‌കഴിഞ്ഞിരുന്നു. ഇനി തനിയെ വീട്ടിലേക്കുള്ള വഴിയും അറിയില്ല. അല്ലെങ്കിൽ സുൽത്താനിപ്പോൾ വിടെത്തിയെനെ. ഉള്ളിൽ പതഞ്ഞുവന്ന അങ്കലാപ്പ്‌ മറി, സങ്കടകടൽ ഇരമ്പി വന്നു.

അപ്പോൾ,

"കുഞ്ഞാക്കാ, ഇങ്ങട്ട്‌ പോര്‌" എന്ന് പറഞ്ഞു, സുൽത്താന്റെ കൈപിടിച്ച്‌ ഒരുത്തി അവളുടെ അടുത്തിരിത്തി. തട്ടംകൊണ്ട്‌, പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന, സുൽത്താന്റെ മിഴികൾ തുടച്ചു.

"മദ്രസ്‌ ബിട്ടിട്ട്‌ ഞമ്മക്ക്‌ ഒപ്പം പോകട്ടോ? രാവിലെ ഞമ്മക്ക്‌ ഒപ്പം ബെര"

വടക്കെപുറത്തെ പോക്കർകാക്കന്റെ മൊഞ്ചത്തി ആയിഷയുടെ വാക്കുകളിൽ, സുൽത്താനുള്ള ധൈര്യമുണ്ടായിരുന്നു, ആവശ്യത്തിലധികം.


-

21 comments:

Sulthan | സുൽത്താൻ said...

വടക്കെപുറത്തെ പോക്കർകാക്കന്റെ മൊഞ്ചത്തി ആയിഷയുടെ വാക്കുകളിൽ, സുൽത്താനുള്ള ധൈര്യമുണ്ടായിരുന്നു, ആവശ്യത്തിലധികം.

Sulthan | സുൽത്താൻ

യൂനുസ് വെളളികുളങ്ങര said...

"മദ്രസ്‌ ബിട്ടിട്ട്‌ ഞമ്മക്ക്‌ ഒപ്പം പോകട്ടോ? രാവിലെ ഞമ്മക്ക്‌ ഒപ്പം ബെര"


ഹ.ഹ.ഹ

സുല്‍ത്താനെ ഞെട്ടിച്ചിരിക്കുന്നു.....

മരഞ്ചാടി said...

സുല്‍ത്താന്‍ .. ഇരുപത്തിനാലര കാരറ്റ് മലപ്പുറം ശൈലിയിലുള്ള അവതരണം കൊണ്ട് താങ്കളുടെ ബ്ലോഗ് മികച്ചു നില്‍ക്കുന്നു എന്നുതന്നെ പറയട്ടെ . കൂടുതല്‍ സുല്‍ത്താന്‍ കഥകള്‍ക്കായി കാത്തിരിക്കുന്നു

തറവാടി said...

നസികന്‍ പോസ്റ്റ് :)

എഴുത്തുകാരന്റെ ഭാഷയും കഥാപാത്രങ്ങളുടെ സംഭാഷണവും തമ്മിലുള്ള വ്യത്യാസം നിലനിര്‍ത്തിയത് വളരെ നന്നായി , തുടരുക :)

Sulthan | സുൽത്താൻ said...

യുനുസ് ഭായി

വന്നതിൽ നന്ദി, ഞെട്ടിയതിന്റെ കാരണമറിഞ്ഞില്ല. ഞാൻ ഞെട്ടാൻ തയ്യറായി നില്ക്കുന്നു.

മരഞ്ചാടി,

വന്നതിൽ നന്ദി, നല്ല വാക്കുകൾക്കും.

തറവാടി ഭായി,

അഭിപ്രായങ്ങൾക്ക് നന്ദി.

കരീം മാഷ്‌ said...

മലപ്പുറം “ബാസ” അതിന്റെ തനിമയോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.
വാക്കുകളെ യാഥാസ്ഥാനത്തു വെച്ചു വാചകങ്ങളെ യഥാർത്ഥ അർത്ഥം നൽകുന്ന വിധത്തിലാക്കാൻ കുറച്ചു കൂടി ശ്രദ്ധ നൽകിയാൽ വായിക്കാൻ ഈസിയായിരിക്കും.
ഉദാ:-
“തട്ടംകൊണ്ട്‌ പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന സുൽത്താന്റെ മിഴികൾ തുടച്ചു“.
എന്ന വാചകം “പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന സുൽത്താന്റെ മിഴികൾ അവൾ തന്റെ തട്ടം കൊണ്ടു തുടച്ചു“.
എന്നായാൽ കൂടുതൽ ഭംഗി കിട്ടില്ലേ?
(ആദ്യത്തെ വാചകത്തിൽ തട്ടത്തിനാണു പെയ്തൊഴിയാൻ വെമ്പുന്നതെന്നു തോന്നും)

Sulthan | സുൽത്താൻ said...

തറവാടി,

ഞാൻ ഉപയോഗിച്ചിരുന്ന, എന്നാല്ലിന്ന് അന്യംനിന്ന് പോവുന്ന, ഒരു സ്ലാഗിനെ, ബ്ലോഗിലൂടെയെങ്കിലും വരും തലമുറ മനസ്സിലാക്കട്ടെ എന്നുള്ള ഉദേശമാണ്‌. മാത്രമല്ല, ഈ സ്ലാഗിനെ എത്രത്തോളം വായനക്കാർ സ്വീകരിക്കും എന്നുള്ള ഭയമുണ്ടായിരുന്നു. നിങ്ങളുടെ പ്രോൽസാഹനങ്ങൾ കാണുമ്പോൾ, സന്തോഷത്തോടോപ്പം, ഭയം കൂടുകയും ചെയ്യുന്നു. ഞാൻ എന്റെ വായനക്കാരോട്‌ നീതി പുലർത്തണമല്ലോ?.

കരീം മാഷെ,

വിശകലനത്തിന്‌ നന്ദി, ഒപ്പം ക്രിയത്മകമായ ഉപദേശങ്ങൾക്കും. നാമവശേഷമായ ഒരു പഴയ തറവാടിന്റെ ചിത്രം പൂർണ്ണമായും പുനർപ്രദിഷ്ടിക്കുക എന്ന ഭാരമേറിയ ദൗത്യത്തിനിടയിൽ, ഞാൻ സ്വയം കഥപാത്രമാവുകയാണ്‌. കുട്ടിനുള്ളതും വഴിനടത്തേണ്ടതും മാഷിനെപോലുള്ളവരാവുമ്പോൾ, എന്റെ യാത്ര സുഖകരമാവും എന്ന് പ്രതീക്ഷിക്കുന്നു.

ഉപദേശങ്ങൾക്ക്‌ ആയിരം നന്ദി. ഞാൻ ശ്രദ്ധിക്കാം.

ഒരു യാത്രികന്‍ said...

അപ്പൊ എന്റെ ധാരണ തെറ്റിയില്ല....നന്നായി.....സസ്നേഹം

$hamsuCm Pon@t said...

ഞാനാദ്യായിട്ടാണ് ഒരു ബ്ലോഗ് പോസ്റ്റ് മുഴുവനായിട്ട് വായിച്ചത്.
മദ്രസയിലേക്കുള്ള ഞാനെന്റ്റെ ആദ്യ യാത്ര ഓര്‍ത്തുപോയി. നന്ദിയുണ്ട്.
രചന അസലായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

ദീപു said...

സുൽത്താനേ... കലക്കീറ്റ്ണ്ട്‌...

കൂതറHashimܓ said...

മ്..മ്.... മൊഞ്ചത്തി ആയിഷ.. :)
ലൊവ് ജസ്റ്റ് സ്റ്റാര്‍ട്ടെഡ്.. :) നടക്കട്ടെ

Sulthan | സുൽത്താൻ said...

യാത്രികൻ,

നന്ദി, നന്ദി, നന്ദി.

ഷംസുക്കാ

നന്ദി നല്ല വാക്കുകൾക്ക്‌.

ദീപു,

സുൽത്താൻ കഥകളിലേക്ക്‌ സ്വാഗതം

ഹാഷിം,

വീണ്ടും വരിക.

Sulthan | സുൽത്താൻ

ജിപ്പൂസ് said...

നൊസ്റ്റു മണത്തിട്ട് ഓടി വന്നതാ.വന്നത് വെറുതെയായില്ല നൊസ്റ്റുവിന്‍റെ കൂമ്പാരം തന്നെയാണല്ലോ സുല്‍ത്താന്‍ കാക്കാ ഇവ്ടെ.പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസവും. ഞാനറിയാതെ തന്നെ !

ഓത്ത് പള്ളീലന്ന് നമ്മള് പോയിരുന്ന കാലം
ഓര്‍ത്ത് കണ്ണീര്‍ വാര്‍ത്ത് നില്‍ക്കയാണു നീലമേഘം.
കോന്തലക്കല്‍.......(ദീര്‍ഘനിശ്വാസം ഒന്നൂടെ)

പോസ്റ്റിന്‍റെ കൂടെ സേവിക്കാന്‍ ദാ സുപ്രിയേച്ചീടെ ഈ സമ്മാനവും കൂടിയിരിക്കട്ടെ.വി.ടി മുരളി എന്ന അനുഗ്രഹീത ഗായകന്‍ ഹൃദയം പൊട്ടി പാടുന്നുണ്ടവിടെ.

Sulthan | സുൽത്താൻ said...

ജിപ്പൂസ്‌,

പഴയകാലത്തിലേക്കുള്ള തിരിച്ച്‌ പോക്ക്‌, എന്നെപോലുള്ളവർക്ക്‌ എന്നും വേദനയാണ്‌.

മുരളിയേട്ടന്റെ ഓത്ത്‌ പള്ളി, മുരളിയേട്ടൻ തന്നെ പടുന്നത്‌, രാഘവരാഗം എന്ന പ്രോഗാമിലൂടെ കണ്ടിരുന്നു. അതിന്റെ വിഡിയോ ഒരു പോസ്റ്റാക്കുവാൻ ശ്രമിക്കുകയാണ്‌. അത്‌ കേട്ടപ്പോൾ, ആ ഗാനം തരുന്ന ഒരു മിസ്സായ പ്രേമത്തിന്റെ വേദനയേക്കാൾ, ആ അനുഗ്രഹീത ഗായകൻ, തന്റെ കഥപാത്രത്തിന്റെ വേദനയറിഞ്ഞ്‌ പാടുന്ന രംഗം, മറക്കുവാൻ കഴിയുന്നില്ല.

പുതുതലമുറക്ക്‌ അന്യമാകുന്ന ഒരു സ്ലാഗ്‌, വല്ല്യുമ്മയുടെ കൈയിൽനിന്നും മാത്രം കിട്ടിയിരുന്ന അപൂർവ്വം വാക്കുകൾ, അങ്ങനെ ഒരുപാടുണ്ട്‌ എഴുതാൻ. പക്ഷെ, വായനക്കാർ മുഴുവൻ വയസന്മരാവണം, എന്നെപോലെ.

അഭിപ്രായങ്ങൾക്ക്‌ നന്ദി, വീണ്ടും വരിക.

OAB/ഒഎബി said...

നമ്മള്‍ കേരളീയര്‍ ഓരോ അംശത്തും ദേശത്തും
ഉണ്ടായിരുന്ന നാടന്‍ ശൈലികള്‍, ദൃശ്യ മാധ്യമങ്ങള്‍ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം ഒന്ന് കൊണ്ട് മാത്രം എല്ലായിടങ്ങളിലും സംസാരത്തിന് ഒരേ രീതി കൈ വരുന്നതായി കണ്ട് വരുന്നു. അതില്‍ ഒരു ദുഖം ഈയുള്ളവനില്ലാതില്ല. അതിന്റെ തെല്ലൊരു ലാഞ്ചന എന്റെ എഴുത്തില്‍ ഞാന്‍ കാണിക്കാറുണ്ട്.

ഈ ശ്രമകരത്തിന് ആശംസകളോടെ,,,

സുല്‍ത്താനെ വയസ്സനായി ഞമ്മളുണ്ട് അന്റൊപ്പം. ജ്ജ് എയ്ത്...

ഹംസ said...

കഥ നന്നായി എനിക്കിഷ്ടപെട്ടു. മദ്രസയില്‍ പോയിരുന്ന ആ കാലം മനസ്സിലൂടെ ഒന്ന് മിന്നി മറഞ്ഞു. അവതരണവും മികവുപുലര്‍ത്തുന്നു. ആശംസകള്‍

ramanika said...

പെർമ്മാണി ആയ്‌ക്ക്‌ണ്‌!!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഈ സുല്‍ത്താന്‍ മലപ്പുറം ജില്ലേല് എവടെന്നു പറഞ്ഞാണിം ....

ബഷീർ said...

സുൽത്താൻ ആളൊരു പെർമ്മാണി തന്നെ.:) മദ്രസയിൽ ആദ്യ ദിവസം തന്നെ ഒരു മൊഞ്ചത്തിയെ കൂട്ട് കിട്ടിയല്ലോ. ബാക്കി നോക്കട്ടെ :)

ബഷീർ said...

O.T:

കഴിഞ്ഞ തവണ ഞാൻ ഉന്നയിച്ച സംശയത്തിനു അടിസ്ഥാനമുണ്ടല്ലേ.. ആ രസികൻ എവിടെയാ ..ഓനെ കാണാനില്ലല്ലോ !

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സുല്‍ത്താനേ..ഇജ്ജ് ഉസ്സാറായീക്ക്ണ്...