Sunday, August 22, 2010

ഓണം വിത്ത്‌ സുൽത്താൻ.

ഓണം വിത്ത്‌ സുൽത്താൻ.

ബൂലോക തറവാട്‌മുറ്റത്ത്‌, തറവാടിയായി തലയുയർത്തി നിൽക്കുന്ന കായകുളം അരുൺ, തന്നെനോക്കി ചിരിക്കുന്ന അണ്ണാൻകുഞ്ഞിനെക്കുറിച്ച്‌, ഒരുപമ, അറ്റ്‌ലീസ്റ്റ്‌ ഒരുൽപ്രേക്ഷ, അല്ലെങ്കിൽ ഒരു വൃത്തം എങ്ങിനെ വരക്കാം എന്ന് ചിന്തിച്ച്‌, കുന്തിച്ച്‌ നിൽക്കുന്ന സമയത്താണ്‌, കുടവയറും തടവി, പൊങ്ങുമ്മൂടൻ ഒരു മാതിരി മൂഡിൽ വരുന്നത്‌.

"മനു, മുറ്റത്ത്‌ എന്താ?" എന്ന ചോദ്യത്തിനുത്തരം പറയാതെ, ഭയത്തോടെ അരുൺ അകത്തേക്ക്‌ നോക്കി

"നിന്നോട്‌ പലപ്രവാശ്യം ഞാൻ പറഞ്ഞതാ, എന്നെ മനൂന്ന് വിളിക്കരുത്‌, അറ്റ്‌ലീസ്റ്റ്‌ വീട്ടിലെങ്കിലും അങ്ങിനെ വിളിക്കല്ലെ. ഞാൻ ബഗ്ലൂരീന്ന് വരുമ്പോ വോഡ്‌ക വാങ്ങിത്തരാം".

വോഡ്‌ക എന്ന് കേട്ടതും, എവിടെനിന്നാണെന്നറിയില്ല, രണ്ടാളുകൾ മുറ്റത്തേക്ക്‌ ചാടി വീണു.

"മനുവെ, ന്നാല്‌ ടെച്ചിങ്ങ്‌ ഇപ്പോ തന്നെ പോന്നോട്ടെട്ടാ" നന്ദനും തോന്ന്യസിയും. "ദേവിയെ, ഇവര്‌ എന്ത്‌ തോന്ന്യസം കാണിക്കാനാണോ ഇപ്പോ വന്നെ"

"അമ്മെ, പായസം അവിടെതന്നെ ഇരുന്നോട്ടെ, ഇപ്പോ എടുക്കേണ്ട, ഉണ്വേഷരൻ വരുന്നുണ്ട്‌."

പായസം എന്ന പ്രയാസമുള്ള വാക്ക്‌ കേട്ടതും, "അമ്മെ, ഫോട്ടോകോപ്പി മെഷീനുണ്ടെങ്കിൽ 5 മിനുറ്റിനുള്ളിൽ ഞാൻ നിങ്ങളുടെ 10-20 ചിത്രം വരച്ച്‌ തരാം" എന്ന മോഹന വഗ്ദാനവുമായി, കൈയിലിരിക്കുന്ന, പെൻസിലും ക്യൻവാസും വലിച്ചെറിഞ്ഞ്‌ മുറ്റത്തിരുന്നു അവൻ.

"ഇതാരുടെയാ ഡിജിറ്റൽ പൂക്കളം, ഇതിന്റെ ലൈറ്റിങ്ങ്‌ ശരിയായില്ല, മുല്ലപൂവ്‌ ഒറിജിനിൽ ആയിരുന്നെങ്കിൽ, എനിക്കത്‌ വീട്ടികൊണ്ട്‌പോവായിരുന്നു" ഫോട്ടോമാഷ്‌ അപ്പു, തന്റെ പുട്ട്‌കുറ്റിയിലൂടെ പരിസരം വീക്ഷിച്ചു.

"ഇതെന്റെയാ അപ്പൂ' എന്ന് പറഞ്ഞ്‌, മിനിടിച്ചർ കടന്ന്‌വന്നൂ. "കറന്റില്ലത്തോണ്ട്‌, ഇന്ന് പൂക്കളമെഴുതാൻ പറ്റീല്ല്യ"

"ഇങ്ങനെ പോയാൽ, നാളെ മവേലിയെ ഞാൻ യൂണികോഡിലാക്കും" 40 വയസായി എന്നതിന്റെ അഹങ്കാരം ഒട്ടുമില്ലെങ്കിലും, അത്‌കൊണ്ട്‌ മാത്രം പക്വതവന്നോ എന്ന് തോന്നിപോവുന്ന, ബർമ്മുഡധാരി കൈപ്പള്ളി.

"ഹലോ, എന്ത്‌, വൈകുന്നേരം സീറ്റില്ലാന്നോ, അത്‌ സാരല്ല, ഞാൻ വിമാനത്തിന്റെ ചിറകിൽ തൂങ്ങിപിടിച്ച്‌ പോവാം. പോകുന്ന വഴിക്ക്‌ എനിക്ക്‌ അഫ്രിക്കയുടെ ഒരു ക്ലോസപ്പ്‌ കിട്ടുമല്ലോ" സാഹസികത എന്ന പദം കേട്ടാൽ, പിന്നെ 5-8 ദിവസം പനിച്ച്‌കിടക്കുന്ന, ഹാരിഷ്‌, വീട്‌ കൊല്ലത്താണെങ്കിലും നാട്‌ തൊടുപുഴയിലാണെന്ന്, അല്ലെങ്കിൽ ഏതെങ്കിലും പുഴയിലാണെന്ന് പറയാൻ മടിയില്ലാത്തവൻ.

"ഇവിടുന്ന് തിരുവനന്തപുരത്തേക്ക്‌ പോവുന്നത്‌ ആഫ്രിക്ക വഴിയാന്നാ പുള്ളിടെ വിചാരം. ഇത്‌ ഞാൻ ഇപ്പോ തന്നെ ബ്ലോഗും" ഹാഷിം. സ്വഭാവം കുതറയാണെങ്കിലും ആതാരോടും പറയാറില്ല. നാലളറിഞ്ഞു എന്നതിൽ പരിഭവവുമില്ല.

ലാപ്പ്‌ടോപ്പിന്റെ പവർബട്ടൻ ഞെക്കിപിഴിഞ്ഞിരിക്കവെ, പടികടന്ന് വരുന്നവനെ കണ്ട്‌, ഏല്ലാവരും സൈഡിലേക്ക്‌ മാറിനിന്നു. മുള്ള്‌കൊള്ളാതിരിക്കാനാണ്‌ എല്ലാവരും മാറിയതെന്ന് മാത്രം മുള്ളുർക്കാരൻ അറിയില്ലല്ലോ.

"ലാപിന്റെ ബാറ്ററി ഭാര്യ ഊരിവെച്ചു അല്ലെ" വന്നതും ചോദ്യം ഹാഷിമിനോട്‌. "എങ്ങിനെ മനസ്സിലായി" "എന്റെ ഭാര്യയുടെ സ്ഥിരം നമ്പരല്ലെയിത്‌"

"ഹല്ലോ, ഹലോ, ഹാല്ലോ, മൈക്ക്‌ ടെസ്റ്റിങ്ങ്‌" സെറ്റ്‌ ടെസ്റ്റ്‌ ചെയ്യുന്നവന്റെ കൈയിൽനിന്ന് മൈക്ക്‌ പിടിച്ച്‌ വാങ്ങി വാഴക്കോടൻ പറഞ്ഞു " പ്രിയമുള്ള സുഹൃത്തുക്കളെ, ബൂലോകത്തിന്റെ ഓണാഘോഷപരിപാടിക്ക്‌ മാറ്റ്‌ കൂട്ടുവാൻ, വഴക്കോടൻ എന്ന അനുഗ്രഹീത ഗായകന്റെ മാപ്പിളപ്പാട്ട്‌ ഉണ്ടായിരിക്കുന്നതാണ്‌"

"അത്‌ അവസാനത്തെ ഐറ്റമാണ്‌" എന്നാരോ, മൈക്ക്‌ ഒഫുന്നതിന്‌ മുൻപെ തട്ടി.

പടികടന്ന്, ബൂലോകർ വരിവരിയായി ഈ തറവാട്ട്‌മുറ്റത്തേക്ക്‌ കടന്നെത്തുകയായി.

"ഒരാള്‌ കവലയിൽ നിപ്പുണ്ട്‌, വരുന്നവരോട്‌ മുഴുവൻ പേര്‌ ചോദിക്കുന്നു. ബ്ലോഗ്‌ ചോദിക്കുന്നു. ആരാണയാൾ?" ആകംക്ഷ പുതുബ്ലോഗർമാർക്ക്‌.

"അതാണ്‌ കെപിസാർ, അനോനിയക്രമണത്തിൽ പണ്ട്‌ പരിക്കേറ്റത്തിന്റെ ശേഷം, പുതിയ ബ്ലോഗർമാരെ പരിചയപ്പെടുക എന്നത്‌ പുള്ളിക്ക്‌ ഭയങ്കര സന്തോഷമാണ്‌"

ചുവന്ന തോർത്ത്‌ തലയിൽകെട്ടി, ഒരാൾ ഓടിവരുന്നു പടിപുരചാടികടന്ന് വന്നവൻ നിന്നത്‌ കോഴിക്കൂടിനടുത്ത്‌.

"എന്താഷ്ടാ, ഓടികളിക്ക്യ. എന്തിനാ ഇങ്ങനെ ഓട്‌ണെ?"

"ഷാർജ്ജപോലിസ്‌ എന്റെ പിന്നാലെയുണ്ട്‌. പണ്ട്‌ ഞാൻ വാട്ടർ ടാങ്ക്‌ അടച്ചിട്ട കേസ്‌ ഇത്‌വരെ ഒരു തീരുമാനമായിട്ടില്ല്യ"

"നിന്റെ കാര്യം ഇന്നോരു തീരുമാനമാവുംട്ടാ വിശാലാ. നീ കൊടകര സിനിമയാക്കാം എന്ന് പറഞ്ഞ്‌, ഞാൻ അതിന്റെ സംവിധായകന്റെ ഷർട്ടിടാൻ തൊടങ്ങിയിട്ട്‌, മാസം 5-8 ആയെ" ബൂലോകത്തെ സംവിധായകൻ, ഏറൂ, അടുത്തിരുന്ന കുറുമാന്റെ ബുൾഗാൻ താടി തടവി. താടി തടവണം എന്നല്ലാതെ അത്‌ സ്വന്തം താടിയാവണം എന്നില്ലല്ലോ എന്ന് വിശ്വസിക്കുന്നവൻ.

വക്കാ വക്കാ എന്ന ഗാനത്തിന്റെ ചുവടോപ്പിച്ച്‌ പാടവരമ്പിലൂടെ വന്നവനെ, പട്ടികൾ ഓടിച്ചെന്നും, ഓട്ടത്തിൽ ഒന്നാം നമ്പരായവൻ ഓടി കഴുങ്ങിന്‌ മുകളിൽ കയറി എന്നും, അടക്ക പറിക്കാൻ വന്ന കള്ളനാണെന്ന് കരുതി വീട്ടുകാർ, തൈലമിട്ട്‌ തടവിയെന്നും ശ്രുതി കേൾക്കുന്ന സമയം. "ആയ്യോ, മാണിക്ക്യമ്മെ, ഒരിത്തിരി ചൂട്‌വെള്ളം താ" കരഞ്ഞ്‌കൊണ്ട്‌ വന്നവനെകണ്ട്‌, കരയാൻ കാരണം കാത്തിരിക്കുന്ന മാണിക്യം വാവിട്ട്‌ കരഞ്ഞു. ഇടക്ക്‌ ഒരു ഫുൾ സ്റ്റോപ്പിട്ട്‌ ചോദിച്ചു "എന്തിനാ അരവിന്ദെ, നിന്നെ പട്ടികൾ ഓടിച്ചെ"

"ചേച്ചി,നമ്മടെ സ്റ്റാൻഡേർഡ്‌ വെച്ച്‌, എനിക്ക്‌ പട്ടികളെ ഓടിക്കാനുള്ള കപ്പസിറ്റിയില്ലല്ലോ. അതാ അവർ എന്നെ ഓടിച്ചെ"

"ഓരറിയിപ്പ്‌, ലണ്ടനിൽനിന്നും വന്ന മണ്ടന്മർ, വണ്ടറടിച്ചിരിക്കാതെ, പുലികളിക്ക്‌വേണ്ടി തയ്യറെടുക്കുക"

"ബിലാത്തി ചേട്ടന്റെ കൂടെ വന്നവരാണെങ്കിൽ, മെയ്ക്കപ്പ്‌ ലാഭം"

"ദാരാത്‌ സായിപ്പിന്റെ കൈയുംപിടിച്ച്‌ വരുന്നത്‌"

"അത്‌ നമ്മുടെ കൊച്ചുത്രേസ്യകൊച്ച്‌, അവൾ ഇറ്റലിയിൽ പീസ്സ തിന്നാൻ പോയപ്പോൾ, ഇറ്റലിയാനോ അറിയാത്ത കൊച്ചിനെ സഹായിക്കാൻ വന്ന സായിപ്പാ, കൊച്ച്‌, ഇറ്റലിയാനോ പഠിച്ചില്ലെങ്കിലും, സായിപ്പ്‌ മലയാളം പഠിച്ചു. മണിമണിയായി"

"അസ്സലാമു അലൈക്കും" സലാം പറഞ്ഞ്‌ കടന്ന് വന്നത്‌, ലത്തിഫും കാട്ടിപരുത്തിയും.

"വ അലൈക്കും അസലാം" സലാം മടക്കിയത്‌ ജബ്ബർ മാഷ്‌.

"എന്താ ലത്തൈഫ്‌ ഇവടെ, ഇത്‌ ഇങ്ങക്ക്‌ ഹറമല്ലെ" മാഷ്‌ തോണ്ടിയിട്ടു. "മാഷെ, ബൂലോകത്തെ ആഘോഷം എല്ലവരുടെയുമാണ്‌. അവിടെ ഞാനും നിങ്ങളും ഇല്ല, നമ്മൾ മാത്രം."

"അങ്ങിനെ ആയാൽ മതിയായിരുന്നു. വൈകുന്നേരം വരെയെങ്കിലും"

"മഷെ, ഇങ്ങള്‌ എന്തെങ്കിലും തൊടങ്ങി, ഞങ്ങൾ ബാക്കിലുണ്ട്‌" ആരോ മാഷോട്‌ സ്വകാര്യം പറഞ്ഞു.

"ലത്തിഫെ, ഇജി ഒരു പോസ്റ്റിട്‌, എന്നിട്ട്‌ മാഷെ പൂട്ടാം" ആരോ സ്വകാര്യം ലത്തിഫിനോടും അവർത്തിക്കുന്നു.

"മതത്തിന്റെ കാര്യം ഇവിടെമിണ്ടിയാൽ, മിണ്ടുന്നവരുടെ കൈയും കാലും കൊത്തിയരിഞ്ഞ്‌ സാമ്പാറ്‌ വെക്കും ഞാൻ" ഫറോവയുടെ വേഷമണിഞ്ഞ്‌ വന്നത്‌ സജിച്ചായൻ. "ഇന്നത്തെ ദൈവം ഞാനാ, ഇന്ന് എല്ലാവരും എന്നെ അനുസരിക്കുക"

"അച്ചായോ അടിയിലൊന്നുമില്ല" സംഗതി വിളിച്ച്‌പറഞ്ഞത്‌, നിരക്ഷരൻ. അടുത്തിരിക്കുന്ന മിനി ടിച്ചറുടെ മിനിഷാൾ, വലിച്ചെടുത്ത്‌, അച്ചായൻ, അരയിൽ ചുറ്റി. "ഇവനിതെങ്ങനെ അറിഞ്ഞു" എന്നാത്മഗതം.

പായസത്തിനടിയിൽ ഇന്നുമില്ലെന്ന ഞാൻ പറഞ്ഞത്‌, നിരക്ഷരൻ.

"പന്ത്രണ്ട്‌ പോസ്റ്റുകൾ തീർത്ത ബ്ലോഗെ, നിന്റെ ബ്ലോഗറിൽ ഞാനാണ്‌ ഭ്രാന്തൻ" കവിതയെ ദ്രോഹിച്ച്‌ കടന്ന് വന്നത്‌, മറ്റാരുമല്ല, പിരാന്തൻ, നട്ടപിരാന്തൻ.

ഇതിനിടയിൽ ഒരാൾ എല്ലാവരുടെയും അടുത്തെത്തി, സ്വകാര്യമായി എന്തോ ചോദിക്കുന്നുണ്ടായിരുന്നു. ഹാഷിമിന്റെ അടുത്തെത്തിയതും, "നീ പോടാ, ഒരു മെയിൽ നിനക്ക്‌ ഞാൻ മെയിലിയത്‌ വിറ്റ്‌ നീ ഫെയ്മസായി" എന്നാക്രോശിക്കുന്നു.

തൽസമയം, ആകാശത്തിന്‌ മുകളിലൂടെ ഒരു സ്കൂട്ടർ വട്ടമിട്ട്‌ പറന്നു. സംശയിക്കേണ്ട, ഡ്രൈവർ പ്രവീണാണെങ്കിൽ, സ്കൂട്ടർ ഭൂമിക്ക്‌ മുകളിലാവും.

"ഡാ ഒരു പാവപ്പെട്ടവൻ വരണുണ്ട്‌" ഹംസ അലിയോട്‌ പറഞ്ഞു. "5-8 കൊല്ലം സൗദിയിൽ പണിയെടുത്ത്‌ ഞാനും പാവപ്പെട്ടവനായതാ" ഒഎബി, തന്റെ മൊബൈലിൽ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നു. "ഫോട്ടോ ക്ലിയറാവുന്നില്ലല്ലോ"

"നോക്കിയയുടെ 3110 ലാണ്‌ അവന്റെ ഫോട്ടൊയ്യെടുപ്പ്‌. ഇതിപ്പോ പട്ടികളെ എറിയാൻ പോലും പറ്റാത്ത ഫോണാ" രസികൻ, തൊപ്പിയും ഗ്ലാസും ഫിറ്റാക്കി, സിബിഐ ലുക്കിലാക്കി.

ബുൾഗാൻ താടിയിൽ ഒട്ടിച്ച്‌വെച്ച മീശയും തടവി, ഒരു ജുബ്ബകാരൻ കയറി വന്നു. വന്നപാടെ, മുറ്റത്തിരുന്ന, മേശയുടെ അടുത്തിരുന്നു. പുട്ടുകുറ്റി ക്യാമറയുടെ ലെൻസ്‌ ഒരു പയ്യൻ തോളിലേറ്റി മുന്നിലും, ക്യാമറ തലയിലേറ്റി ഹാരിഷും അയാളെ ഫോക്കസ്‌ ചെയ്തു. "ഒന്ന് ചിരിക്കെന്റെ യൂസുഫെ".

"മന്യസദസ്യർക്ക്‌ എന്റെ നമോവാകം" കടന്ന് വന്നത്‌, ബൂലോകത്തിന്റെ സ്വന്തം നാടകക്കാരൻ. "AKCPBA അവതരിപ്പിക്കുന്ന 999 മത്‌ നാടകത്തിന്റെ..." പറഞ്ഞുവന്നത്‌ മുഴുവനാക്കുവാൻ വഷളൻ സമ്മതിച്ചില്ല. കാരണം സാദിഖ്‌ ഭായിയെയും കൊണ്ട്‌ കടന്ന്‌വന്നത്‌ ഡോ. ജയൻ. ഡോക്ടറെ കണ്ടതും, ഏറക്കാടൻ, ഓഴാക്കൻ, ഫൈസൽ, നഷൂ എന്നീ കുട്ടികൾ ഓടിയോളിച്ചു. "സത്യായിട്ടും ഇപ്പോ ഞങ്ങൾക്ക്‌ ഒരസുഖവുമില്ലെന്റെ ഡോക്ടറെ" എന്നവർ ദയനീയമായി പറഞ്ഞു.

"ഇവിടെ അടുത്ത്‌ ഹെലിപാഡുണോ?" ഓടിവന്ന് ചോദിച്ചത്‌, വള്ളിക്കുന്നിന്റെ ബഷീർ. "ബെർളിയുടെ ഹെലികോപ്റ്റർ ഇറക്കാന" "വിശാലൻ പാടത്തുണ്ട്‌, അവനോട്‌ വെടിവെച്ചിടാൻ പറ" കണ്ണൂരാൻ കണ്ണുരുട്ടി.

"ലക്ഷിമിയെ, മുത്തച്ചന്റെ വെറ്റില ചെല്ലം ഇങ്ങടെടുക്ക്‌" വിശ്വപ്രഭയെന്ന ബ്ലോഗ്‌ മുത്തപ്പൻ, മുറ്റത്തേക്ക്‌ നീട്ടിതുപ്പി.

"ഞാനോരു വഴിപോക്കനാണെ" വേലികരികിലിരുന്നാരോ വിളിച്ച്‌ പറഞ്ഞു "നേരെ പോയ ചെറുവാടി വഴി അരിക്കോടെത്തും" "അതല്ല, എന്റെ പേര്‌ വഴിപോക്കൻ എന്നാണ്‌" "ജീർണ്ണിച്ച വേലികെട്ടുകളെ കെട്ടിപിടിച്ച്‌, ഞാനിപ്പോഴും വഴിപോക്കനാണെന്ന് പുലമ്പുന്നവരുടെ തലയിലെ ഭാണ്ഡകെട്ടുകളിറക്കിവെച്ച്‌ അവർക്ക്‌ സംഭാരം നൽക്കി സ്വീകരിക്കൂ" ചിത്രക്കാരൻ അജ്ഞാപിച്ചു.

"ബൂലോകത്തേക്ക്‌ സ്വാഗതം" ശ്രീ, ആദിലയെയും, ജീഷാദിനെയും സ്വീകരിച്ചു.

"ഹായ്‌, കൂയ്‌, പൂയ്‌" മുത്തേക്ക്‌ തുള്ളിച്ചാടി കടന്ന് വന്നവൻ ആരാണെന്നറിയാൻ ജിപ്പൂസ്‌ ജീപ്പിലിരുന്ന് തലനീട്ടി

"ഞാൻ മുക്താർ"

"ഹായ്‌ ഞാൻ ദിലീപ്‌' മുക്താറിന്‌ പിറകിൽ വിളംബരം ചെയ്ത്‌ കടന്ന് വന്നവനെ എല്ലാവരും നോക്കി. കാവ്യയുടെ കണ്ണുകൾ സ്വപ്നം കണ്ടുറങ്ങുന്നവർ ചാടിയെഴുന്നേറ്റു. കാവ്യയുണ്ടാവുമോ?.

ദിലീപിനെ പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്നവരുടെ മുന്നിലേക്ക്‌ നീങ്ങിനിന്ന രൂപത്തെകണ്ട്‌, വായാടി വായടച്ചു, ചെറുവാടി, വാടിയിരുന്നു.

ദിലീപ്‌ വിശ്വനാഥിനെകണ്ട ഞെട്ടൽ വേരറ്റ്‌പോവുന്നതിന്‌ മുൻപെ "ഹായ്‌ ഞാൻ രഞ്ജി" എന്ന് പറഞ്ഞ്‌ ഒരു കഥയുമില്ലാത്തവൻ കടന്ന് വന്നു. രഞ്ജിത്‌ വിശ്വം എന്ന പാലക്കാരൻ.

"സുനിൽ കൃഷ്ണ, മുരാളികയൂതുന്ന...."
"ഇതെന്ത്‌ പാട്ടാണ്‌. വെറുതെ പാട്ടുകരെ തല്ല്‌കൊള്ളിക്കാൻ." പാട്ട്‌പാടിയവനെ സൂക്ഷിച്ച്‌ നോക്കുന്ന എഴുത്തുകാരി. ഞാൻ എഴുത്തുകാരിയാണെന്ന് എറണകുളത്ത്‌പോയി, ബസ്സിൽകയറിനിന്ന്, ഉറക്കെ വിളിച്ച്‌ പറഞ്ഞ, ആദ്യത്തെ ബ്ലോഗർ.

"ഇത്‌ പാട്ടല്ല ചേച്ചി, പാലക്കുഴി, സുനിൽ കൃഷ്ണനെയും മുരാളികയെയും ചൂണ്ടി കാണുച്ചു.

"കൊട്ടോട്ടിക്കാരൻ റയർ റോസുമായി വരുന്നുണ്ട്‌" സിയ പറഞ്ഞു. "എങ്കിൽ നീ അത്‌ വാങ്ങി അകത്ത്‌ വെക്ക്‌, നാളെ പൂക്കളത്തിന്‌ റോസ്‌ വാങ്ങാതെ കഴിഞ്ഞു" രാമചന്ദ്രൻ പറഞ്ഞു.

അമ്മുമ്മമാരെ എങ്ങിനെകൊല്ലാം എന്ന് പ്രക്ടിക്കൾ അൻഡ്‌ തിയററ്റികൾ എക്‌സ്പീരിയൻസുള്ള രണ്ടാളുകൾ, അരുൺ കായങ്കുളവും, ജീ മനുവും, ഒരമ്മുമ്മയെ തങ്ങിപിടിച്ച്‌കൊണ്ട്‌ വരുന്നു.

"സൂക്ഷിക്ക്‌, എവിടെം തട്ടുകേം മുട്ടുകേം വേണ്ട. പുരാതന വസ്തുവാ. അകത്തേക്ക്‌ വെക്ക്‌" സാധനത്തെ സൂക്ഷിച്ച്‌ നോക്കിയ വല്ല്യമ്മായി പറഞ്ഞു.

'ഇത്‌ അതുല്ല്യാമ്മുമ്മയല്ലെ" മയൂര നൃത്തചുവടുമായി, മയൂര വന്നു. "ഈ കുട്ടി എന്താ ഈ കാണിക്ക്‌ണെ, ഒരിടത്ത്‌ അടങ്ങിയിരിക്ക്യട്ടോ" ഇത്തിരിനേരംകൊണ്ടോത്തിരി കാര്യം പറയുന്ന, സ്വപ്ന ചേച്ചി ശകാരിച്ചത്‌, അഗ്രജന്‌ അത്രക്കങ്ങട്‌ ഇഷ്ടായില്ല്യാന്ന് തോന്നുന്നു. അത്‌ വളരെ കൃത്യമായി പാച്ചു ഫ്രൈമാക്കി.

"പാച്ചൂ, ജീവിക്കാൻ ഒരു തൊഴിൽ പടിച്ചല്ലെ മിടുക്കൻ" കിച്ചു പാച്ചുവിനെ അഭിനന്ദനംസ്‌ അറിയിച്ചപ്പോൾ, പാച്ചു ഞെട്ടി. "ആല്ല, കളിമൺ പാത്രനിർമ്മാണം പഠിച്ചൂന്ന് ഉപ്പ പറഞ്ഞു"

കുഞ്ഞനും ഭായിയും ഇടിവാളിനെ തങ്ങിപിടിച്ച്‌ കൊണ്ട്‌വന്നു.

"എന്ത്‌ പറ്റി" ഇസിജി, എക്സ്‌റേ, സ്കാൻ തുടങ്ങിയ സ്വപ്നം കാണ്ട്‌ ഡോ ജയൻ അക്രന്തത്തോടെ ചോദിച്ചത്‌, വാഴക്കോടൻ കണ്ടു 'ന്റെ കുഞ്ഞീവിക്ക്‌ പോലും ഇത്രെം അക്രന്തമില്ല"

"അനോനി അക്രമണമാണ്‌" എതിരൻ കതിരവൻ വിവരിച്ചു. "കുട്ടിച്ചാത്തനോ വിയെമ്മോ അക്രമിച്ചൂന്നാണല്ലോ ന്യൂസിൽ"

"ഇവരുടെ ഒരു കാര്യം. ന്യൂസാക്കരുതെന്ന് ഞാൻ പലവട്ടം പറഞ്ഞതാ. ഈ ഷെപ്പിൽ, എന്റെ കോടാനുകോടി കാമുകിമാർ എന്നെ കണ്ട്‌പോയാൽ" സങ്കടം സഹിക്കവയ്യതെ ഇടിവാൾ കരയാൻ ശ്രമിച്ചു. ശ്രമം നടക്കാതെ നിരാശനായി പറഞ്ഞു "ഗ്ലസറിൻ എടുത്തിട്ടില്ല"

"ഇതെതാ, സെറ്റുടുത്ത മദാമ"

"ഇത്‌ കേരള Texas-ലുള്ള പ്രിയ ഉണ്ണികൃഷ്ണൻ. ആളിവിടെ ഇല്ലായിരുന്നു" പരിചയപ്പെടുത്തിയത്‌ ഗ്ലാമർ ഉണ്ണി.

"ഇതെതാ ഇരട്ട സഹോദരങ്ങൾ"
ഗൾഫ്‌ ഗേറ്റ്‌ പോലും സുല്ലിട്ട്‌ സിമന്റിട്ട തല തടവി കടന്ന് വന്നത്‌, തമാനുവും, കുറുമാനും. ആർക്കാണ്‌ കൂടുതൽ ഭംഗിയുള്ള കഷണ്ടി എന്ന കാര്യത്തിൽ എപ്പോഴും തർക്കം.

"എന്തോരം വാളുകള ഇവിടെ" സിമി 110 വാട്ട്‌സിന്റെ ചിരിക്ക്‌ സ്വിച്ചിട്ടു. "ഇടിവാൾ, പൊതുവാൾ"

"പുളിയിഞ്ചിയുണ്ട്‌ ഊണിന്‌" എന്ന് കേട്ടതും, ബിന്ദു ചേച്ചി "കണ്ണിമാങ്ങ, കുത്തി തല്ലി ചതച്ചത്‌" ഇവിടെ കിട്ടും എന്ന് പറഞ്ഞു.

"ഞാൻ സൗകര്യപ്പെട്ടാൻ വരാം, വന്നാൽ കാണാം, കണ്ടാൽ സംസാരിക്കാം" യാരിത്‌? ബഷീർ വെള്ളറക്കാട്‌.

"മഴത്തുള്ളികൾ വരുന്നുണ്ട്‌"

"മോളെ, അലക്കിയിട്ടത്‌ എടുത്ത്‌വെച്ചോളൂ മഴവരുന്നു" കണ്ണനുണ്ണി എന്ന ഉണ്ണി അപ്പൂപ്പൻ വിളിച്ച്‌ പറഞ്ഞു "മഴയല്ല അപ്പൂപ്പാ, മഴത്തുള്ളികൾ എന്നയാളാ"

പുലികളി സംഘം വരുന്നു. അവരിൽ പലരെയും ഇപ്പോൽ തിരിച്ചറിയില്ല.
------------------

ബൂലോകത്ത്‌, അങ്ങിനെ വെർച്ച്യുലായി ഞാനും ഈ ഓണത്തിൽ പങ്കെടുത്തു. ഒരുപാട്‌ പേരുകൾ വിട്ട്‌പോയെന്നറിയാം. ക്ഷമിക്കുക. പെട്ടെന്ന് തട്ടികൂറ്റിയതിന്റെ ദോഷവശങ്ങളുമുണ്ട്‌.

എല്ലാവർക്കും എന്റെ ഓണാശംസകൾ.

നന്മയും സഹോദര്യവും നമ്മിൽ നിറയട്ടെ.


ഇതിലെ കഥപത്രങ്ങൾ, ഇന്ന് ബ്ലോഗിൽ ജീവിച്ചിരിക്കുന്നവർ തന്നെയാണ്‌. എന്റെ അവിവേകം സഹിക്കുക എന്ന് പറഞ്ഞ്‌ കാല്‌ പിടിക്കാൻ എന്നെ കിട്ടില്ല. വേണമെങ്കിൽ, ഓണതല്ലിന്‌ ഞാൻ വരാം.


.

34 comments:

Sulthan | സുൽത്താൻ said...

സമയമില്ലാത്തത്‌ കാരണം, നിങ്ങളിൽ പലരെയും അലക്കിവെളുപ്പിക്കാൻ കഴിഞ്ഞില്ലെന്ന പരിഭവം മാത്രം.

എന്റെ ഓണസമ്മാനം സ്വീകരിക്കുക.

എല്ലാവർക്കും എന്റെ ഓണാശംസകൾ.

നന്മയും സഹോദര്യവും നമ്മിൽ നിറയട്ടെ.

jayanEvoor said...

ഹ! ഹ!!

സുൽത്താൻ നല്ല ഫോമിലാനല്ലോ!

കിടിപൊളി, അടിലം!

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

(എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്.

http://www.jayandamodaran.blogspot.com/)

ramanika said...

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

Manoraj said...

"ബൂലോകത്തേക്ക്‌ സ്വാഗതം" ശ്രീ, ആദിലയെയും, ജീഷാദിനെയും സ്വീകരിച്ചു.

ഹ..ഹ.. ഇതാണ് ഹൈലൈറ്റ്.. കലക്കി സുല്‍ത്താനേ..

മൻസൂർ അബ്ദു ചെറുവാടി said...

സുല്‍ത്താന്റെ കൂടെയുള്ള ഓണം ഗംഭീരം
ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എന്നെ മാത്രം ആരും വിളിച്ചില്ലാ..
ഞാന്‍ പിണക്കാ.. ഇനി മിണ്ടൂല..
ങീ...ഹീ...

Mohamedkutty മുഹമ്മദുകുട്ടി said...

ഹാ... ഓണം കഴിഞ്ഞാലും പെരുന്നാളു വരാനുണ്ടല്ലോ? അന്നെങ്കിലും നമ്മളെയൊക്കെ വിളിക്കുമെന്നാശിക്കാം.

Sulthan | സുൽത്താൻ said...

മുഹമ്മദ് കുട്ടി മാഷെ, മിഴിനീർത്തൂള്ളി,
ഒട്ടനവധി പേരുകൾ വിട്ട്‌പോയിട്ടുണ്ട്. മറന്നതല്ല, മനപൂർവ്വമാണ്‌. എല്ലാവരെയും ഉൾകൊള്ളിച്ച്, ഒരുഗ്രൻ പൊരുന്നാൾ ബിരിയാണി ഞാൻ തയ്യറാക്കാമെന്ന് വാക്ക് തരുന്നു.

അത് വരെ ക്ഷമിക്കുക.

Sulthan | സുൽത്താൻ said...

മനോരാജെ,

വെറുതെ ഒരോന്ന് പറഞ്ഞ് എന്നെ തല്ല് കൊള്ളിക്കരുത്. കപ്പാസിറ്റിയില്ല.

മാണിക്യം said...

നല്ല ഓണസമ്മാനം !!
സുല്‍ത്താനെ തിരുവോണസദ്യ
ഇത്രക്ക് ആയെങ്കില്‍ ചെറിയ പെരുന്നാളിനു എന്താവും കഥ?

സന്തോഷവും സമാധാനവും ഐശ്വര്യവും
സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ
ഒരു നല്ല പൊന്നോണം ആശംസിക്കുന്നു!!!!!
സസ്നേഹം മാണിക്യം

kambarRm said...

ഹ..ഹ..ഹ
ഓണാശംസകൾ

ബഷീർ said...

ഹ.ഹാ. പഹയാ..നോമ്പായിട്ട് ചിരിപ്പിച്ച് ഉളുക്ക് വരുമോന്നാ പേടി..

സത്യായിട്ടും ഞാൻ വരും വന്നാൽ അന്ന് കാണാം :)

സുൽത്താൻ’സ് ഓണം നന്നായി

Faisal Alimuth said...

ഓണാശംസകള്‍!

mukthaRionism said...

ഒന്നൊന്നൊര പോസ്റ്റ്.
ഹായ് കൂയ് പൂയ്!

Bonny M said...

നന്നായി. ഓണത്തിന് എത്ര വിളമ്പിയാലും അധികമാവില്ല. ആസ്വദിച്ചു. ഈ ചെറിയ ബ്ലോഗന്‍റെ ഓണാശംസകള്‍.

K@nn(())raan*خلي ولي said...

@@
സത്യമായും ഇത്രയേറെ ചിരിപ്പിച്ച ഒരു പോസ്റ്റ്‌ ഈയടുത്തൊന്നും വായിച്ചിട്ടില്ല. അസാധാരണ കഴിവിന് ഒരായിരം അഭിനന്ദനങ്ങള്‍.

(എല്ലാ ബൂലോക വാസികള്‍ക്കും കണ്ണൂരാന്‍ കുടുംബത്തിന്റെ റമദാന്‍ - ഓണ - പെരുന്നാള്‍ ആശംസകള്‍)

****

K@nn(())raan*خلي ولي said...

+

"ഇവിടെ അടുത്ത്‌ ഹെലിപാഡുണോ?" ഓടിവന്ന് ചോദിച്ചത്‌, വള്ളിക്കുന്നിന്റെ ബഷീർ. "ബെർളിയുടെ ഹെലികോപ്റ്റർ ഇറക്കാന" "വിശാലൻ പാടത്തുണ്ട്‌, അവനോട്‌ വെടിവെച്ചിടാൻ പറ" കണ്ണൂരാൻ കണ്ണുരുട്ടി"

ഇത് കലക്കി. ബഷീര്‍ക്ക എന്നും ബെര്‍ളിയുടെ പിറകെയാണല്ലോ.
(കണ്ണൂരാനെ ഒര്‍ത്തതിനു/പരാമര്‍ശിച്ചതിനു നന്ദി കേട്ടോ)

!!

രസികന്‍ said...

ന്റെ സുല്‍ത്താനേ ... ഇജ്ജ് കലക്കിക്കളഞ്ഞല്ലോ പഹയാ .... ഗിഡിലോര്‍ ഗിടിത്സ് ..
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Unknown said...

ഓണത്തിനേതായാലും കൂടാന്‍ പറ്റിയില്ല, ആശംസകള്‍ പാര്‍സല്‍ ചെയ്തിട്ടുണ്ട്.

ഹൃദ്യമായ ഓണാശംസകള്‍, എല്ലാവര്ക്കും.

the man to walk with said...

ഹൃദയം നിറഞ്ഞ ഓണാശംസകൾ

mini//മിനി said...

ഓണം ശരിക്കും കലക്കി, ഇനി അടുത്തത് പെരുന്നാൾ,,,

CKLatheef said...

ഇങ്ങനെയും ഓണം ആഘോഷിക്കാം അല്ലേ. ഓകെ. നന്നായി. എല്ലാവര്‍ക്കും ഓണാശംസകള്‍...

Sulthan | സുൽത്താൻ said...

എന്റെ പടച്ചോനെ,

ഏതെങ്കിലും കഥപത്രം, എന്റെ തലയിൽ ഉറുമികളിക്കുമെന്ന് കരുതി ഞാൻ ഓണം ഓഫറിൽ വാങ്ങിയ ഹെൽമെറ്റ് വെറുതെയായി.

അപ്പോഴെ, മുഹമ്മദ് കുട്ടി മാഷ് പറഞ്ഞതാ

“എന്തിനാ വെറുതെ കാശ്‌കൊടുത്ത് ഹെൽമെറ്റ് വാങ്ങുന്നത്. ആ നേരംകൊണ്ട് മുന്നാറിലെ നമ്മുടെ കടയിൽനിന്നും തൊപ്പികുട വാങ്ങിയ പോരെ” എന്ന്, കേട്ടില്ല.

ജീവസുറ്റ കഥപത്രങ്ങൾ ഇതോരു കോമഡിയായി തന്നെ എടുത്തു, എന്നോട് സഹകരിച്ചു എന്നതിൽ അതിയായ സന്തോഷം.

Cartoonist said...

സുല്‍ത്ത്,
കലക്കി !
വ്യത്യസ്തായി !!

afi said...
This comment has been removed by the author.
afi said...

ഓണാശംസകള്‍

afi said...

സുല്‍ത്താന്‍ കലക്കീട്ടോ

ഹമീദിന്റെ കഥ കേള്‍ക്കാന്‍ കൊതിയാകുന്നു
ഉടന്‍ വരും എന്നു പ്രതീക്ഷിക്കുന്നു

Sulthan | സുൽത്താൻ said...

എല്ലാവർക്കും നന്ദി,

പെരുന്നാളിനുള്ള ബിരിയാണി തയ്യാറാക്കുകയാണ്‌. കാത്തിരിക്കുക

ഹംസ said...

ഹ ഹ ഹ.. ... എല്ലാം കൂടി ഒരു ചക്കക്കൂട്ടാന്‍ പരുവത്തില്‍ ആക്കിയ നല്ല ഓണവിരുന്ന്..

എല്ലാവര്‍ക്കും എന്‍റെയും ഓണാംശസകള്‍ :)

Jishad Cronic said...

സുല്‍ത്താന്‍ കലക്കീട്ടോ.....

കുഞ്ഞൂസ് (Kunjuss) said...

ഞാന്‍ മിണ്ടൂല്ലാ.... ഇവിടുത്തെ ഓണത്തിന് എന്നെ കൂട്ടീല്ലല്ലോ....

Mohamedkutty മുഹമ്മദുകുട്ടി said...

വിട്ടു പോയവരുടെ ഒരു ലിസ്റ്റ് വേഗം തയ്യാറാക്കിക്കോളൂ. പെരുന്നാള്‍ ബിരിയാണിയില്‍ ആദ്യം അവരെയൊക്കെ ചേര്‍ത്ത് നന്നായി വയറ്റിയെടുക്കാം. എന്നെ ഇറച്ചിയില്‍ ഇടരുത്,ഞാനത് കഴിക്കില്ല. പച്ചക്കറിയില്‍ ഇട്ടാല്‍ മതി!

അലി said...

എല്ലാരേം കൂട്ടി ഓണം ആഘോഷിച്ചല്ലോ.
വളരെ നന്നാ‍യി.

ഓണാശംസകൾ!

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ
എന്നാലും എന്‍റെ സുല്‍ത്താനേ ഇങ്ങനെ ഒന്ന് ആഘോഷിച്ചിരുന്നോ.ക്ഷമിക്കണം കുറേ തിരക്കായി പോയി, ഇപ്പോഴാ ഒന്ന് ഫ്രീ ആയി തുടങ്ങിയത്.പിന്നെ വെര്‍ച്ച്വല്‍ ഇങ്ങനെ ആണെങ്കില്‍ ശരിക്കുള്ള ഓണം എങ്ങനെ ഉണ്ടായിരുന്നു?