ലാപ്പ്‌ടോപ്പിന്റെ പവർബട്ടൻ ഞെക്കിപിഴിഞ്ഞിരിക്കവെ, പടികടന്ന് വരുന്നവനെ കണ്ട്, ഏല്ലാവരും സൈഡിലേക്ക് മാറിനിന്നു. മുള്ള്‌കൊള്ളാതിരിക്കാനാണ് എല്ലാവരും മാറിയതെന്ന് മാത്രം മുള്ളുർക്കാരൻ അറിയില്ലല്ലോ.
"ലാപിന്റെ ബാറ്ററി ഭാര്യ ഊരിവെച്ചു അല്ലെ" വന്നതും ചോദ്യം ഹാഷിമിനോട്.
"എങ്ങിനെ മനസ്സിലായി"
"എന്റെ ഭാര്യയുടെ സ്ഥിരം നമ്പരല്ലെയിത്"
ഓണം വിത്ത് സുൽത്താൻ ഇവിടെ ക്ലിക്കുക.
.
Thursday, August 26, 2010
Sunday, August 22, 2010
ഓണം വിത്ത് സുൽത്താൻ.
ഓണം വിത്ത് സുൽത്താൻ.
ബൂലോക തറവാട്‌മുറ്റത്ത്, തറവാടിയായി തലയുയർത്തി നിൽക്കുന്ന കായകുളം അരുൺ, തന്നെനോക്കി ചിരിക്കുന്ന അണ്ണാൻകുഞ്ഞിനെക്കുറിച്ച്, ഒരുപമ, അറ്റ്‌ലീസ്റ്റ് ഒരുൽപ്രേക്ഷ, അല്ലെങ്കിൽ ഒരു വൃത്തം എങ്ങിനെ വരക്കാം എന്ന് ചിന്തിച്ച്, കുന്തിച്ച് നിൽക്കുന്ന സമയത്താണ്, കുടവയറും തടവി, പൊങ്ങുമ്മൂടൻ ഒരു മാതിരി മൂഡിൽ വരുന്നത്.
"മനു, മുറ്റത്ത് എന്താ?" എന്ന ചോദ്യത്തിനുത്തരം പറയാതെ, ഭയത്തോടെ അരുൺ അകത്തേക്ക് നോക്കി
"നിന്നോട് പലപ്രവാശ്യം ഞാൻ പറഞ്ഞതാ, എന്നെ മനൂന്ന് വിളിക്കരുത്, അറ്റ്‌ലീസ്റ്റ് വീട്ടിലെങ്കിലും അങ്ങിനെ വിളിക്കല്ലെ. ഞാൻ ബഗ്ലൂരീന്ന് വരുമ്പോ വോഡ്‌ക വാങ്ങിത്തരാം".
വോഡ്‌ക എന്ന് കേട്ടതും, എവിടെനിന്നാണെന്നറിയില്ല, രണ്ടാളുകൾ മുറ്റത്തേക്ക് ചാടി വീണു.
"മനുവെ, ന്നാല് ടെച്ചിങ്ങ് ഇപ്പോ തന്നെ പോന്നോട്ടെട്ടാ" നന്ദനും തോന്ന്യസിയും. "ദേവിയെ, ഇവര് എന്ത് തോന്ന്യസം കാണിക്കാനാണോ ഇപ്പോ വന്നെ"
"അമ്മെ, പായസം അവിടെതന്നെ ഇരുന്നോട്ടെ, ഇപ്പോ എടുക്കേണ്ട, ഉണ്വേഷരൻ വരുന്നുണ്ട്."
പായസം എന്ന പ്രയാസമുള്ള വാക്ക് കേട്ടതും, "അമ്മെ, ഫോട്ടോകോപ്പി മെഷീനുണ്ടെങ്കിൽ 5 മിനുറ്റിനുള്ളിൽ ഞാൻ നിങ്ങളുടെ 10-20 ചിത്രം വരച്ച് തരാം" എന്ന മോഹന വഗ്ദാനവുമായി, കൈയിലിരിക്കുന്ന, പെൻസിലും ക്യൻവാസും വലിച്ചെറിഞ്ഞ് മുറ്റത്തിരുന്നു അവൻ.
"ഇതാരുടെയാ ഡിജിറ്റൽ പൂക്കളം, ഇതിന്റെ ലൈറ്റിങ്ങ് ശരിയായില്ല, മുല്ലപൂവ് ഒറിജിനിൽ ആയിരുന്നെങ്കിൽ, എനിക്കത് വീട്ടികൊണ്ട്‌പോവായിരുന്നു" ഫോട്ടോമാഷ് അപ്പു, തന്റെ പുട്ട്‌കുറ്റിയിലൂടെ പരിസരം വീക്ഷിച്ചു.
"ഇതെന്റെയാ അപ്പൂ' എന്ന് പറഞ്ഞ്, മിനിടിച്ചർ കടന്ന്‌വന്നൂ. "കറന്റില്ലത്തോണ്ട്, ഇന്ന് പൂക്കളമെഴുതാൻ പറ്റീല്ല്യ"
"ഇങ്ങനെ പോയാൽ, നാളെ മവേലിയെ ഞാൻ യൂണികോഡിലാക്കും" 40 വയസായി എന്നതിന്റെ അഹങ്കാരം ഒട്ടുമില്ലെങ്കിലും, അത്‌കൊണ്ട് മാത്രം പക്വതവന്നോ എന്ന് തോന്നിപോവുന്ന, ബർമ്മുഡധാരി കൈപ്പള്ളി.
"ഹലോ, എന്ത്, വൈകുന്നേരം സീറ്റില്ലാന്നോ, അത് സാരല്ല, ഞാൻ വിമാനത്തിന്റെ ചിറകിൽ തൂങ്ങിപിടിച്ച് പോവാം. പോകുന്ന വഴിക്ക് എനിക്ക് അഫ്രിക്കയുടെ ഒരു ക്ലോസപ്പ് കിട്ടുമല്ലോ" സാഹസികത എന്ന പദം കേട്ടാൽ, പിന്നെ 5-8 ദിവസം പനിച്ച്‌കിടക്കുന്ന, ഹാരിഷ്, വീട് കൊല്ലത്താണെങ്കിലും നാട് തൊടുപുഴയിലാണെന്ന്, അല്ലെങ്കിൽ ഏതെങ്കിലും പുഴയിലാണെന്ന് പറയാൻ മടിയില്ലാത്തവൻ.
"ഇവിടുന്ന് തിരുവനന്തപുരത്തേക്ക് പോവുന്നത് ആഫ്രിക്ക വഴിയാന്നാ പുള്ളിടെ വിചാരം. ഇത് ഞാൻ ഇപ്പോ തന്നെ ബ്ലോഗും" ഹാഷിം. സ്വഭാവം കുതറയാണെങ്കിലും ആതാരോടും പറയാറില്ല. നാലളറിഞ്ഞു എന്നതിൽ പരിഭവവുമില്ല.
ലാപ്പ്‌ടോപ്പിന്റെ പവർബട്ടൻ ഞെക്കിപിഴിഞ്ഞിരിക്കവെ, പടികടന്ന് വരുന്നവനെ കണ്ട്, ഏല്ലാവരും സൈഡിലേക്ക് മാറിനിന്നു. മുള്ള്‌കൊള്ളാതിരിക്കാനാണ് എല്ലാവരും മാറിയതെന്ന് മാത്രം മുള്ളുർക്കാരൻ അറിയില്ലല്ലോ.
"ലാപിന്റെ ബാറ്ററി ഭാര്യ ഊരിവെച്ചു അല്ലെ" വന്നതും ചോദ്യം ഹാഷിമിനോട്. "എങ്ങിനെ മനസ്സിലായി" "എന്റെ ഭാര്യയുടെ സ്ഥിരം നമ്പരല്ലെയിത്"
"ഹല്ലോ, ഹലോ, ഹാല്ലോ, മൈക്ക് ടെസ്റ്റിങ്ങ്" സെറ്റ് ടെസ്റ്റ് ചെയ്യുന്നവന്റെ കൈയിൽനിന്ന് മൈക്ക് പിടിച്ച് വാങ്ങി വാഴക്കോടൻ പറഞ്ഞു " പ്രിയമുള്ള സുഹൃത്തുക്കളെ, ബൂലോകത്തിന്റെ ഓണാഘോഷപരിപാടിക്ക് മാറ്റ് കൂട്ടുവാൻ, വഴക്കോടൻ എന്ന അനുഗ്രഹീത ഗായകന്റെ മാപ്പിളപ്പാട്ട് ഉണ്ടായിരിക്കുന്നതാണ്"
"അത് അവസാനത്തെ ഐറ്റമാണ്" എന്നാരോ, മൈക്ക് ഒഫുന്നതിന് മുൻപെ തട്ടി.
പടികടന്ന്, ബൂലോകർ വരിവരിയായി ഈ തറവാട്ട്‌മുറ്റത്തേക്ക് കടന്നെത്തുകയായി.
"ഒരാള് കവലയിൽ നിപ്പുണ്ട്, വരുന്നവരോട് മുഴുവൻ പേര് ചോദിക്കുന്നു. ബ്ലോഗ് ചോദിക്കുന്നു. ആരാണയാൾ?" ആകംക്ഷ പുതുബ്ലോഗർമാർക്ക്.
"അതാണ് കെപിസാർ, അനോനിയക്രമണത്തിൽ പണ്ട് പരിക്കേറ്റത്തിന്റെ ശേഷം, പുതിയ ബ്ലോഗർമാരെ പരിചയപ്പെടുക എന്നത് പുള്ളിക്ക് ഭയങ്കര സന്തോഷമാണ്"
ചുവന്ന തോർത്ത് തലയിൽകെട്ടി, ഒരാൾ ഓടിവരുന്നു പടിപുരചാടികടന്ന് വന്നവൻ നിന്നത് കോഴിക്കൂടിനടുത്ത്.
"എന്താഷ്ടാ, ഓടികളിക്ക്യ. എന്തിനാ ഇങ്ങനെ ഓട്‌ണെ?"
"ഷാർജ്ജപോലിസ് എന്റെ പിന്നാലെയുണ്ട്. പണ്ട് ഞാൻ വാട്ടർ ടാങ്ക് അടച്ചിട്ട കേസ് ഇത്‌വരെ ഒരു തീരുമാനമായിട്ടില്ല്യ"
"നിന്റെ കാര്യം ഇന്നോരു തീരുമാനമാവുംട്ടാ വിശാലാ. നീ കൊടകര സിനിമയാക്കാം എന്ന് പറഞ്ഞ്, ഞാൻ അതിന്റെ സംവിധായകന്റെ ഷർട്ടിടാൻ തൊടങ്ങിയിട്ട്, മാസം 5-8 ആയെ" ബൂലോകത്തെ സംവിധായകൻ, ഏറൂ, അടുത്തിരുന്ന കുറുമാന്റെ ബുൾഗാൻ താടി തടവി. താടി തടവണം എന്നല്ലാതെ അത് സ്വന്തം താടിയാവണം എന്നില്ലല്ലോ എന്ന് വിശ്വസിക്കുന്നവൻ.
വക്കാ വക്കാ എന്ന ഗാനത്തിന്റെ ചുവടോപ്പിച്ച് പാടവരമ്പിലൂടെ വന്നവനെ, പട്ടികൾ ഓടിച്ചെന്നും, ഓട്ടത്തിൽ ഒന്നാം നമ്പരായവൻ ഓടി കഴുങ്ങിന് മുകളിൽ കയറി എന്നും, അടക്ക പറിക്കാൻ വന്ന കള്ളനാണെന്ന് കരുതി വീട്ടുകാർ, തൈലമിട്ട് തടവിയെന്നും ശ്രുതി കേൾക്കുന്ന സമയം. "ആയ്യോ, മാണിക്ക്യമ്മെ, ഒരിത്തിരി ചൂട്‌വെള്ളം താ" കരഞ്ഞ്‌കൊണ്ട് വന്നവനെകണ്ട്, കരയാൻ കാരണം കാത്തിരിക്കുന്ന മാണിക്യം വാവിട്ട് കരഞ്ഞു. ഇടക്ക് ഒരു ഫുൾ സ്റ്റോപ്പിട്ട് ചോദിച്ചു "എന്തിനാ അരവിന്ദെ, നിന്നെ പട്ടികൾ ഓടിച്ചെ"
"ചേച്ചി,നമ്മടെ സ്റ്റാൻഡേർഡ് വെച്ച്, എനിക്ക് പട്ടികളെ ഓടിക്കാനുള്ള കപ്പസിറ്റിയില്ലല്ലോ. അതാ അവർ എന്നെ ഓടിച്ചെ"
"ഓരറിയിപ്പ്, ലണ്ടനിൽനിന്നും വന്ന മണ്ടന്മർ, വണ്ടറടിച്ചിരിക്കാതെ, പുലികളിക്ക്‌വേണ്ടി തയ്യറെടുക്കുക"
"ബിലാത്തി ചേട്ടന്റെ കൂടെ വന്നവരാണെങ്കിൽ, മെയ്ക്കപ്പ് ലാഭം"
"ദാരാത് സായിപ്പിന്റെ കൈയുംപിടിച്ച് വരുന്നത്"
"അത് നമ്മുടെ കൊച്ചുത്രേസ്യകൊച്ച്, അവൾ ഇറ്റലിയിൽ പീസ്സ തിന്നാൻ പോയപ്പോൾ, ഇറ്റലിയാനോ അറിയാത്ത കൊച്ചിനെ സഹായിക്കാൻ വന്ന സായിപ്പാ, കൊച്ച്, ഇറ്റലിയാനോ പഠിച്ചില്ലെങ്കിലും, സായിപ്പ് മലയാളം പഠിച്ചു. മണിമണിയായി"
"അസ്സലാമു അലൈക്കും" സലാം പറഞ്ഞ് കടന്ന് വന്നത്, ലത്തിഫും കാട്ടിപരുത്തിയും.
"വ അലൈക്കും അസലാം" സലാം മടക്കിയത് ജബ്ബർ മാഷ്.
"എന്താ ലത്തൈഫ് ഇവടെ, ഇത് ഇങ്ങക്ക് ഹറമല്ലെ" മാഷ് തോണ്ടിയിട്ടു. "മാഷെ, ബൂലോകത്തെ ആഘോഷം എല്ലവരുടെയുമാണ്. അവിടെ ഞാനും നിങ്ങളും ഇല്ല, നമ്മൾ മാത്രം."
"അങ്ങിനെ ആയാൽ മതിയായിരുന്നു. വൈകുന്നേരം വരെയെങ്കിലും"
"മഷെ, ഇങ്ങള് എന്തെങ്കിലും തൊടങ്ങി, ഞങ്ങൾ ബാക്കിലുണ്ട്" ആരോ മാഷോട് സ്വകാര്യം പറഞ്ഞു.
"ലത്തിഫെ, ഇജി ഒരു പോസ്റ്റിട്, എന്നിട്ട് മാഷെ പൂട്ടാം" ആരോ സ്വകാര്യം ലത്തിഫിനോടും അവർത്തിക്കുന്നു.
"മതത്തിന്റെ കാര്യം ഇവിടെമിണ്ടിയാൽ, മിണ്ടുന്നവരുടെ കൈയും കാലും കൊത്തിയരിഞ്ഞ് സാമ്പാറ് വെക്കും ഞാൻ" ഫറോവയുടെ വേഷമണിഞ്ഞ് വന്നത് സജിച്ചായൻ. "ഇന്നത്തെ ദൈവം ഞാനാ, ഇന്ന് എല്ലാവരും എന്നെ അനുസരിക്കുക"
"അച്ചായോ അടിയിലൊന്നുമില്ല" സംഗതി വിളിച്ച്‌പറഞ്ഞത്, നിരക്ഷരൻ. അടുത്തിരിക്കുന്ന മിനി ടിച്ചറുടെ മിനിഷാൾ, വലിച്ചെടുത്ത്, അച്ചായൻ, അരയിൽ ചുറ്റി. "ഇവനിതെങ്ങനെ അറിഞ്ഞു" എന്നാത്മഗതം.
പായസത്തിനടിയിൽ ഇന്നുമില്ലെന്ന ഞാൻ പറഞ്ഞത്, നിരക്ഷരൻ.
"പന്ത്രണ്ട് പോസ്റ്റുകൾ തീർത്ത ബ്ലോഗെ, നിന്റെ ബ്ലോഗറിൽ ഞാനാണ് ഭ്രാന്തൻ" കവിതയെ ദ്രോഹിച്ച് കടന്ന് വന്നത്, മറ്റാരുമല്ല, പിരാന്തൻ, നട്ടപിരാന്തൻ.
ഇതിനിടയിൽ ഒരാൾ എല്ലാവരുടെയും അടുത്തെത്തി, സ്വകാര്യമായി എന്തോ ചോദിക്കുന്നുണ്ടായിരുന്നു. ഹാഷിമിന്റെ അടുത്തെത്തിയതും, "നീ പോടാ, ഒരു മെയിൽ നിനക്ക് ഞാൻ മെയിലിയത് വിറ്റ് നീ ഫെയ്മസായി" എന്നാക്രോശിക്കുന്നു.
തൽസമയം, ആകാശത്തിന് മുകളിലൂടെ ഒരു സ്കൂട്ടർ വട്ടമിട്ട് പറന്നു. സംശയിക്കേണ്ട, ഡ്രൈവർ പ്രവീണാണെങ്കിൽ, സ്കൂട്ടർ ഭൂമിക്ക് മുകളിലാവും.
"ഡാ ഒരു പാവപ്പെട്ടവൻ വരണുണ്ട്" ഹംസ അലിയോട് പറഞ്ഞു. "5-8 കൊല്ലം സൗദിയിൽ പണിയെടുത്ത് ഞാനും പാവപ്പെട്ടവനായതാ" ഒഎബി, തന്റെ മൊബൈലിൽ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നു. "ഫോട്ടോ ക്ലിയറാവുന്നില്ലല്ലോ"
"നോക്കിയയുടെ 3110 ലാണ് അവന്റെ ഫോട്ടൊയ്യെടുപ്പ്. ഇതിപ്പോ പട്ടികളെ എറിയാൻ പോലും പറ്റാത്ത ഫോണാ" രസികൻ, തൊപ്പിയും ഗ്ലാസും ഫിറ്റാക്കി, സിബിഐ ലുക്കിലാക്കി.
ബുൾഗാൻ താടിയിൽ ഒട്ടിച്ച്‌വെച്ച മീശയും തടവി, ഒരു ജുബ്ബകാരൻ കയറി വന്നു. വന്നപാടെ, മുറ്റത്തിരുന്ന, മേശയുടെ അടുത്തിരുന്നു. പുട്ടുകുറ്റി ക്യാമറയുടെ ലെൻസ് ഒരു പയ്യൻ തോളിലേറ്റി മുന്നിലും, ക്യാമറ തലയിലേറ്റി ഹാരിഷും അയാളെ ഫോക്കസ് ചെയ്തു. "ഒന്ന് ചിരിക്കെന്റെ യൂസുഫെ".
"മന്യസദസ്യർക്ക് എന്റെ നമോവാകം" കടന്ന് വന്നത്, ബൂലോകത്തിന്റെ സ്വന്തം നാടകക്കാരൻ. "AKCPBA അവതരിപ്പിക്കുന്ന 999 മത് നാടകത്തിന്റെ..." പറഞ്ഞുവന്നത് മുഴുവനാക്കുവാൻ വഷളൻ സമ്മതിച്ചില്ല. കാരണം സാദിഖ് ഭായിയെയും കൊണ്ട് കടന്ന്‌വന്നത് ഡോ. ജയൻ. ഡോക്ടറെ കണ്ടതും, ഏറക്കാടൻ, ഓഴാക്കൻ, ഫൈസൽ, നഷൂ എന്നീ കുട്ടികൾ ഓടിയോളിച്ചു. "സത്യായിട്ടും ഇപ്പോ ഞങ്ങൾക്ക് ഒരസുഖവുമില്ലെന്റെ ഡോക്ടറെ" എന്നവർ ദയനീയമായി പറഞ്ഞു.
"ഇവിടെ അടുത്ത് ഹെലിപാഡുണോ?" ഓടിവന്ന് ചോദിച്ചത്, വള്ളിക്കുന്നിന്റെ ബഷീർ. "ബെർളിയുടെ ഹെലികോപ്റ്റർ ഇറക്കാന" "വിശാലൻ പാടത്തുണ്ട്, അവനോട് വെടിവെച്ചിടാൻ പറ" കണ്ണൂരാൻ കണ്ണുരുട്ടി.
"ലക്ഷിമിയെ, മുത്തച്ചന്റെ വെറ്റില ചെല്ലം ഇങ്ങടെടുക്ക്" വിശ്വപ്രഭയെന്ന ബ്ലോഗ് മുത്തപ്പൻ, മുറ്റത്തേക്ക് നീട്ടിതുപ്പി.
"ഞാനോരു വഴിപോക്കനാണെ" വേലികരികിലിരുന്നാരോ വിളിച്ച് പറഞ്ഞു "നേരെ പോയ ചെറുവാടി വഴി അരിക്കോടെത്തും" "അതല്ല, എന്റെ പേര് വഴിപോക്കൻ എന്നാണ്" "ജീർണ്ണിച്ച വേലികെട്ടുകളെ കെട്ടിപിടിച്ച്, ഞാനിപ്പോഴും വഴിപോക്കനാണെന്ന് പുലമ്പുന്നവരുടെ തലയിലെ ഭാണ്ഡകെട്ടുകളിറക്കിവെച്ച് അവർക്ക് സംഭാരം നൽക്കി സ്വീകരിക്കൂ" ചിത്രക്കാരൻ അജ്ഞാപിച്ചു.
"ബൂലോകത്തേക്ക് സ്വാഗതം" ശ്രീ, ആദിലയെയും, ജീഷാദിനെയും സ്വീകരിച്ചു.
"ഹായ്, കൂയ്, പൂയ്" മുത്തേക്ക് തുള്ളിച്ചാടി കടന്ന് വന്നവൻ ആരാണെന്നറിയാൻ ജിപ്പൂസ് ജീപ്പിലിരുന്ന് തലനീട്ടി
"ഞാൻ മുക്താർ"
"ഹായ് ഞാൻ ദിലീപ്' മുക്താറിന് പിറകിൽ വിളംബരം ചെയ്ത് കടന്ന് വന്നവനെ എല്ലാവരും നോക്കി. കാവ്യയുടെ കണ്ണുകൾ സ്വപ്നം കണ്ടുറങ്ങുന്നവർ ചാടിയെഴുന്നേറ്റു. കാവ്യയുണ്ടാവുമോ?.
ദിലീപിനെ പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് നീങ്ങിനിന്ന രൂപത്തെകണ്ട്, വായാടി വായടച്ചു, ചെറുവാടി, വാടിയിരുന്നു.
ദിലീപ് വിശ്വനാഥിനെകണ്ട ഞെട്ടൽ വേരറ്റ്‌പോവുന്നതിന് മുൻപെ "ഹായ് ഞാൻ രഞ്ജി" എന്ന് പറഞ്ഞ് ഒരു കഥയുമില്ലാത്തവൻ കടന്ന് വന്നു. രഞ്ജിത് വിശ്വം എന്ന പാലക്കാരൻ.
"സുനിൽ കൃഷ്ണ, മുരാളികയൂതുന്ന...."
"ഇതെന്ത് പാട്ടാണ്. വെറുതെ പാട്ടുകരെ തല്ല്‌കൊള്ളിക്കാൻ." പാട്ട്‌പാടിയവനെ സൂക്ഷിച്ച് നോക്കുന്ന എഴുത്തുകാരി. ഞാൻ എഴുത്തുകാരിയാണെന്ന് എറണകുളത്ത്‌പോയി, ബസ്സിൽകയറിനിന്ന്, ഉറക്കെ വിളിച്ച് പറഞ്ഞ, ആദ്യത്തെ ബ്ലോഗർ.
"ഇത് പാട്ടല്ല ചേച്ചി, പാലക്കുഴി, സുനിൽ കൃഷ്ണനെയും മുരാളികയെയും ചൂണ്ടി കാണുച്ചു.
"കൊട്ടോട്ടിക്കാരൻ റയർ റോസുമായി വരുന്നുണ്ട്" സിയ പറഞ്ഞു. "എങ്കിൽ നീ അത് വാങ്ങി അകത്ത് വെക്ക്, നാളെ പൂക്കളത്തിന് റോസ് വാങ്ങാതെ കഴിഞ്ഞു" രാമചന്ദ്രൻ പറഞ്ഞു.
അമ്മുമ്മമാരെ എങ്ങിനെകൊല്ലാം എന്ന് പ്രക്ടിക്കൾ അൻഡ് തിയററ്റികൾ എക്‌സ്പീരിയൻസുള്ള രണ്ടാളുകൾ, അരുൺ കായങ്കുളവും, ജീ മനുവും, ഒരമ്മുമ്മയെ തങ്ങിപിടിച്ച്‌കൊണ്ട് വരുന്നു.
"സൂക്ഷിക്ക്, എവിടെം തട്ടുകേം മുട്ടുകേം വേണ്ട. പുരാതന വസ്തുവാ. അകത്തേക്ക് വെക്ക്" സാധനത്തെ സൂക്ഷിച്ച് നോക്കിയ വല്ല്യമ്മായി പറഞ്ഞു.
'ഇത് അതുല്ല്യാമ്മുമ്മയല്ലെ" മയൂര നൃത്തചുവടുമായി, മയൂര വന്നു. "ഈ കുട്ടി എന്താ ഈ കാണിക്ക്‌ണെ, ഒരിടത്ത് അടങ്ങിയിരിക്ക്യട്ടോ" ഇത്തിരിനേരംകൊണ്ടോത്തിരി കാര്യം പറയുന്ന, സ്വപ്ന ചേച്ചി ശകാരിച്ചത്, അഗ്രജന് അത്രക്കങ്ങട് ഇഷ്ടായില്ല്യാന്ന് തോന്നുന്നു. അത് വളരെ കൃത്യമായി പാച്ചു ഫ്രൈമാക്കി.
"പാച്ചൂ, ജീവിക്കാൻ ഒരു തൊഴിൽ പടിച്ചല്ലെ മിടുക്കൻ" കിച്ചു പാച്ചുവിനെ അഭിനന്ദനംസ് അറിയിച്ചപ്പോൾ, പാച്ചു ഞെട്ടി. "ആല്ല, കളിമൺ പാത്രനിർമ്മാണം പഠിച്ചൂന്ന് ഉപ്പ പറഞ്ഞു"
കുഞ്ഞനും ഭായിയും ഇടിവാളിനെ തങ്ങിപിടിച്ച് കൊണ്ട്‌വന്നു.
"എന്ത് പറ്റി" ഇസിജി, എക്സ്‌റേ, സ്കാൻ തുടങ്ങിയ സ്വപ്നം കാണ്ട് ഡോ ജയൻ അക്രന്തത്തോടെ ചോദിച്ചത്, വാഴക്കോടൻ കണ്ടു 'ന്റെ കുഞ്ഞീവിക്ക് പോലും ഇത്രെം അക്രന്തമില്ല"
"അനോനി അക്രമണമാണ്" എതിരൻ കതിരവൻ വിവരിച്ചു. "കുട്ടിച്ചാത്തനോ വിയെമ്മോ അക്രമിച്ചൂന്നാണല്ലോ ന്യൂസിൽ"
"ഇവരുടെ ഒരു കാര്യം. ന്യൂസാക്കരുതെന്ന് ഞാൻ പലവട്ടം പറഞ്ഞതാ. ഈ ഷെപ്പിൽ, എന്റെ കോടാനുകോടി കാമുകിമാർ എന്നെ കണ്ട്‌പോയാൽ" സങ്കടം സഹിക്കവയ്യതെ ഇടിവാൾ കരയാൻ ശ്രമിച്ചു. ശ്രമം നടക്കാതെ നിരാശനായി പറഞ്ഞു "ഗ്ലസറിൻ എടുത്തിട്ടില്ല"
"ഇതെതാ, സെറ്റുടുത്ത മദാമ"
"ഇത് കേരള Texas-ലുള്ള പ്രിയ ഉണ്ണികൃഷ്ണൻ. ആളിവിടെ ഇല്ലായിരുന്നു" പരിചയപ്പെടുത്തിയത് ഗ്ലാമർ ഉണ്ണി.
"ഇതെതാ ഇരട്ട സഹോദരങ്ങൾ"
ഗൾഫ് ഗേറ്റ് പോലും സുല്ലിട്ട് സിമന്റിട്ട തല തടവി കടന്ന് വന്നത്, തമാനുവും, കുറുമാനും. ആർക്കാണ് കൂടുതൽ ഭംഗിയുള്ള കഷണ്ടി എന്ന കാര്യത്തിൽ എപ്പോഴും തർക്കം.
"എന്തോരം വാളുകള ഇവിടെ" സിമി 110 വാട്ട്‌സിന്റെ ചിരിക്ക് സ്വിച്ചിട്ടു. "ഇടിവാൾ, പൊതുവാൾ"
"പുളിയിഞ്ചിയുണ്ട് ഊണിന്" എന്ന് കേട്ടതും, ബിന്ദു ചേച്ചി "കണ്ണിമാങ്ങ, കുത്തി തല്ലി ചതച്ചത്" ഇവിടെ കിട്ടും എന്ന് പറഞ്ഞു.
"ഞാൻ സൗകര്യപ്പെട്ടാൻ വരാം, വന്നാൽ കാണാം, കണ്ടാൽ സംസാരിക്കാം" യാരിത്? ബഷീർ വെള്ളറക്കാട്.
"മഴത്തുള്ളികൾ വരുന്നുണ്ട്"
"മോളെ, അലക്കിയിട്ടത് എടുത്ത്‌വെച്ചോളൂ മഴവരുന്നു" കണ്ണനുണ്ണി എന്ന ഉണ്ണി അപ്പൂപ്പൻ വിളിച്ച് പറഞ്ഞു "മഴയല്ല അപ്പൂപ്പാ, മഴത്തുള്ളികൾ എന്നയാളാ"
പുലികളി സംഘം വരുന്നു. അവരിൽ പലരെയും ഇപ്പോൽ തിരിച്ചറിയില്ല.
------------------
ബൂലോകത്ത്, അങ്ങിനെ വെർച്ച്യുലായി ഞാനും ഈ ഓണത്തിൽ പങ്കെടുത്തു. ഒരുപാട് പേരുകൾ വിട്ട്‌പോയെന്നറിയാം. ക്ഷമിക്കുക. പെട്ടെന്ന് തട്ടികൂറ്റിയതിന്റെ ദോഷവശങ്ങളുമുണ്ട്.
എല്ലാവർക്കും എന്റെ ഓണാശംസകൾ.
നന്മയും സഹോദര്യവും നമ്മിൽ നിറയട്ടെ.
ഇതിലെ കഥപത്രങ്ങൾ, ഇന്ന് ബ്ലോഗിൽ ജീവിച്ചിരിക്കുന്നവർ തന്നെയാണ്. എന്റെ അവിവേകം സഹിക്കുക എന്ന് പറഞ്ഞ് കാല് പിടിക്കാൻ എന്നെ കിട്ടില്ല. വേണമെങ്കിൽ, ഓണതല്ലിന് ഞാൻ വരാം.

Tuesday, August 10, 2010
11 - ഹമീദ് ജയിലിൽ
പോക്കർ ഹാജിയുടെ മെസ്സ് റൂമിലെ പ്രധാന ചർച്ച വിഷയമന്ന് ഹമീദായിരുന്നു. പലർക്കും പറയാൻ പല കഥകൾ. അറബിയുമായി ഹമീദ് അടിയുണ്ടാക്കിയെന്ന് ചിലർ. ഹമീദിനെ അറബി അടിച്ചെന്ന് ചിലർ.
റൂവൈസിലുള്ള പോലിസ് സ്റ്റേഷൻ കഫ്റ്റിരിയയിൽ ജോലിചെയ്യുന്ന, ബീരാൻ വിളിച്ച് പറഞ്ഞപ്പോഴാണ് ഞങ്ങൾ വിവരമറിയുന്നത്. ഹമീദിനെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവന്റെ ഫോൺ ഓഫ് ചെയ്തിരുന്നു. വിജനമായ ഹമീദിന്റെ കട്ടിലും, കടിച്ചമർത്തിയ ദുരിതങ്ങളും, അവന്റെ പ്രയാസങ്ങളും ഏറ്റുവാങ്ങിയ തലയിണയും നോക്കി ഞാൻ കിടന്നെങ്കിലും ഉറക്കം അന്യമായിരുന്നു.
രാവിലെ എഴുന്നേറ്റ് ബീരാനെയും കുട്ടി ഞാൻ റുവൈസ് പോലിസ് സ്റ്റേഷനിലെത്തി. ബീരാന്റെ പരിചയത്തിൽ, മുദീറുമായി സംസാരിച്ചപ്പോഴാണ് സംഗതിപന്തിയല്ലെന്ന് മനസിലായത്. ഹമീദിനെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നു. കാരണം, ഹമീദ് അവന്റെ കഫീലിന്റെ ഭാര്യയെ അക്രമിക്കാൻ ശ്രമിച്ചു. കേട്ട കഥകൾ വിശ്വസിക്കാനാവാതെ ഞാൻ തരിച്ചിരുന്നു.
എരിതീയിൽ എണ്ണപകരുന്ന രൂപത്തിൽ, ഹംസ ഇടക്ക് മെസ്സ് റൂമിലെത്തി പലരോടും പറഞ്ഞ കഥകളിൽനിന്നും ഹമീദ് എന്ന വില്ലൻ കഥപത്രത്തിന്റെ രൂപവും ഭാവവും എല്ലാവർക്കും പരിചിതമായി. സഹായിക്കുവാൻപോലും, ആരും മുന്നോട്ട് വന്നില്ല. അറബിപെണ്ണിനെ കയറിപിടിച്ചവന്റെ അക്രാന്തങ്ങളും വർണ്ണനകളും കേട്ടവർ, ഹമീദിന്റെ അവസ്ഥയിൽ മനസ്സലിയുന്നവരായിരുന്നില്ല.
ജയിലിലെത്തി ഹമീദിനെ കാണുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അറബിപെണ്ണിനെ അക്രമിക്കുക എന്നത് ഒരു വലിയ കുറ്റമാണ്, ചെയ്തത് ഇന്ത്യക്കാരനാണെങ്കിൽ. മാത്രമല്ല, ഒരു പെണ്ണ് നേരിട്ട് മൊഴികൊടുത്താൽ പിന്നെ, സാക്ഷികൾക്കും വിസ്താരങ്ങൾക്കും പ്രസക്തിയില്ല. നിയമം നിയമത്തിന്റെ വഴിക്കും, ഹിന്തി അവന്റെ വഴിക്കുമെന്നാണ്. സഹായിക്കുവാൻ ശക്തനായ ഒരു സ്പോൺസറുണ്ടെങ്കിൽ മാത്രമേ, അധികാരി വർഗ്ഗം അൽപമെങ്കിലും കനിയൂ. ഇവിടെ, കഫീൽ തന്നെയാണ് വാദി. പ്രതിക്ക് യാതോരു പരിഗണനയും പ്രതീക്ഷിക്കരുത്.
മാസങ്ങൾക്ക് ശേഷമാണറിയുന്നത്, ഹമീദിന്റെ കേസ് വിധിയായെന്ന്. 6 മാസത്തെ തടവിന് ശേഷം നാട് കടത്തുവാനാണ് വിധി. ഹമീദിനെ ബുറൈമാൻ ജയിലിലേക്ക് മാറ്റിയിരിക്കുന്നു എന്നറിഞ്ഞ ഞാൻ അവനെ കാണുവാൻ പുറപ്പെട്ടു. പുറത്ത് പരക്കുന്ന കഥകളോന്നും സത്യമാവരുതെ എന്ന പ്രാർത്ഥനയോടെ.
നിരാശനായ, ക്ഷീണിതനായ ഹമീദിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് ചിന്തിച്ചിരിക്കുന്ന എന്റെ മുന്നിലേക്ക് കടന്ന്‌വന്ന ഹമീദിനെ കണ്ട് ഞാൻ ഞെട്ടി. ഊർജ്ജസ്വലനും ഉത്സാഹിയുമായവൻ, വളരെ പെട്ടെന്ന് തന്നെ ജയിലിലെ ജീവിതവുമായി സമരസപ്പെട്ടിരുന്നു. അത്മവിശ്വാസം സ്പുരിക്കുന്ന അവന്റെ വാക്കുകളിൽ കഴിഞ്ഞതോർത്തുള്ള സങ്കടമല്ല, ഭാവിയെക്കുറിച്ചോർത്തുള്ള ഉൽകണ്ഠകളുമല്ല ഞാൻ കേട്ടത്. സ്വപ്നങ്ങൾ നെയ്യുന്ന ഒരു ധീരന്റെ ശബ്ദമായിരുന്നു എന്റെ മുന്നിൽ.
സംഭവിച്ചതെന്തെന്ന് ഒരു ചെറുപുഞ്ചിരിയോടെ അവൻ വിവരിച്ചു.
സാദിരിയെകാണുവാൻ അവന്റെ വീട്ടിലെത്തിയ ഹമീദ്, കോളിങ്ങ് ബെല്ലടിച്ച് കാത്തിരുന്നു. വാതിൽ തുറന്ന സാദിരി ഹമീനെ കണ്ടതും "യാ ഹിമാർ, യാ കൽബ്" എന്നിത്യാധി, എല്ലാ അറബികൾക്കുമറിയാവുന്ന, ഇന്ത്യക്കാരോട് പ്രയോഗിക്കുന്ന സ്ഥിരം ഡയലോഗുമായി അവന്റെ നേരെ തിരിഞ്ഞു. ഹമീദ് ശാന്തനായി തന്റെ അവസ്ഥ സാദിരിയോട് പറഞ്ഞെങ്കിലും അതോന്നും കേൾക്കുവാൻ അവൻ തയ്യറല്ലായിരുന്നു. കടകൾ മുഴുവൻ എന്റെതാണെന്നും, അത് എന്റെ ഇഷ്ടംപോലെ ഞാൻ ചെയ്യുമെന്നും, നിന്നെ ഞാൻ എക്സിറ്റ് അടിക്കുമെന്നും സാദിരി തീർത്ത് പറഞ്ഞു. നഷ്ടപ്പെട്ടത് തിരിച്ച്‌പിടിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ഹമീദ്, തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും, ഇവിടെ തന്നെ ജോലി ചെയ്ത് കടംവീട്ടാൻ അവസരം നൽകണമെന്നും സാദിരിയോട് കെഞ്ചി.
ഇതിനിടയിൽ, സാദിരിയുടെ കുട്ടികൾ വന്ന്, ഹമീദിനെ തല്ലുവാൻ തുടങ്ങിയിരുന്നു. ഒപ്പം അവന്റെ ഭാര്യയും. അവസാനം സാദിരി ഹമീദിനെ ഒരു റൂമിലിട്ടടച്ച്, പോലിസിന് ഫോൺ ചെയ്തു. ഹമീദ് തന്റെ ഭാര്യയെ അക്രമിച്ചെന്നും, കുട്ടികളെ ഉപദ്രവിച്ചെന്നും പറഞ്ഞു. ഒരു പെണ്ണ് നേരിട്ട്, തന്നെ അക്രമിച്ചു എന്ന് മൊഴിനൽകിയാൽ പിന്നെ, സാക്ഷികളും, വിസ്താരങ്ങളും, അപ്പിലുകളുമില്ലാതെ ജയിലടക്കുവാൻ ഉത്സാഹിക്കുന്നവരുടെ നാട്ടിൽ, അവർക്ക് കിട്ടിയ ഒരു നല്ല ഇരയായിരുന്നു ഹമീദ്.
നിറഞ്ഞൊഴുകുന്ന കണ്ണ്‌തുടച്ച് ഞാൻ എഴുന്നേറ്റു. അപ്പോൾ എന്നെ ആശ്വസിപ്പിച്ച്‌കൊണ്ട് ഹമീദ് പറഞ്ഞു
"സാരല്ല്യടാ, ഇവിടേക്ക് വിമാനം കയറിയത് നിവർത്തിപിടിച്ച കൈകളുമായാണ്. തിരിച്ചങ്ങോട്ടും അങ്ങിനെയാവാനാവും വിധി. ആറ് മാസം ദാന്ന് പറയണപോലെ കഴിയില്ലെ, നാട്ടിലെത്തിയിട്ട്, എങ്ങിനെയെങ്കിലും കടംവീട്ടണം. അതിനും വല്ല്യ പ്രയാസമുണ്ടാവില്ല. വീടും പറമ്പും കൊടുത്താൽ ഒരുവിധം പിടിച്ച്‌നിൽക്കാലോ"
വീണിടം വിഷ്ണുലോകമാക്കുവാൻ, ആരെയും വശീകരിക്കുവാൻ, സ്നേഹം വാരികോരികൊടുക്കുവാൻ മിടുക്കനായ ഹമീദ്, പെട്ടെന്ന്‌തന്നെ ജയിലിലെ എല്ലാവരുമായും അടുത്തു "നിന്നെ കാണുവാൻ ഒരു മാസം കഴിയണമെന്നതും, മെസ്സ് റൂമിലെ വാർത്ത കേൾക്കുവാൻ കഴിയുന്നില്ലെന്നതും മാത്രമാണെന്റെ ദുഖം", എന്ന് ചിരിച്ച്‌കൊണ്ടവൻ പറഞ്ഞിരുന്നു.
പലർക്കും പ്രവാസം, ഗതിനഷ്ടപ്പെട്ട കപ്പലിലെ കപ്പിത്താനെപോലെയാണ്. കരകാണുന്നത്‌വരെ, അടിയുലയുന്ന ജീവിതത്തെ നിയന്ത്രിക്കണം. കാറും കോളും പെമാരിയും, വീശിയടിക്കുന്ന തിരമാലകളും അവന്റെ യാത്രക്ക് തടസമാവില്ല. ഗൾഫുകാരനെന്ന പണകിലുക്കത്തിന്റെ പേരിനുപിന്നിൽ അരങ്ങിലാടിതമരുന്ന കോമാളിയുടെ വേഷമാണ് പ്രവാസിക്ക്. നെഞ്ച്‌പൊട്ടുന്ന വേദന കടിച്ചമർത്തി, പൊട്ടിച്ചിരിക്കണം, ചിരിപ്പിക്കണം മറ്റുള്ളവരെ. നിമിഷാർദ്ധങ്ങൾക്കുളിൽ മിന്നിമറയുന്ന വികാരവിചാരങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രവാസികൾ മിടുക്കരായത്, ഈ വേഷപകർച്ചകൊണ്ടാവാം.
ഉള്ളിൽ എരിയുന്ന കണലിന്റെ ചാരം മൂടിവെച്ച്, അത്മവിശ്വാസത്തോടെ ഭാവിയിലേക്ക് നോക്കുന്നവന്റെ വാക്കുകളിൽ ജീവിതം എന്താണെന്നറിഞ്ഞവന്റെ ദൃഡതയുണ്ടായിരുന്നു. അടിച്ച്‌പരത്തി പാകപ്പെടുത്തിയെടുത്ത മനസ്സിൽ നിരാശയെവിടെ, അശാന്തിയുടെ കിരിണങ്ങളെവിടെ. സ്വപ്നങ്ങൾ നെയ്തെടുക്കുവാൻ മാത്രമല്ല, അത് നട്ട്‌നനച്ച് വളർത്തുന്നതിലും ഹമീദ് മിടുക്കനായിരുന്നു. അതാണ് പിന്നിടെനിക്ക് അവനെക്കുറിച്ചോർത്ത് സങ്കടപ്പെടുവാനോ, ദുഖിക്കുവാനോ കഴിയാതിരുന്നതിന്റെ കാരണം.
അവസാനമായി ഹമീദിനെ കണ്ടപ്പോഴും അവൻ പറഞ്ഞത്, നാട്ടിലെത്തിയിട്ട്, മറ്റോരു പാസ്‌പോർട്ട് സംഘടിപ്പിക്കണം. വീടും പറമ്പും വിറ്റ് കടംവീട്ടണം. സൈനയെയും കുട്ടികളെയും ഒരു വാടകവീട്ടിലാക്കണം. ഉടനെ, അറബികടൽകടന്ന്, മരുഭൂമിയിലെത്തണം. മരതകം വിളയുന്ന ഈ മരുഭൂമിയിൽനിന്ന്‌തന്നെ നഷ്ടപ്പെട്ടതോക്കെ തിരിച്ച് പിടിക്കണം, ബാധ്യതകൾ ഒന്നും ബാക്കിയില്ല. അനിയനും പെങ്ങന്മരും അളിയന്മരും എല്ലാം നല്ല നിലയിലായി. മരുഭൂമിയിലെ ജീവിതം ഒരിക്കലും നഷ്ടമല്ലെന്നുമവൻ പറഞ്ഞു.
ഹമീദിന്റെ ജയിൽ മോചനത്തിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ്, എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന പ്രതീക്ഷക്ക് ഭംഗംവരുത്തികൊണ്ട്, ഒട്ടും ശുഭകരമല്ലാത്ത ആ വാർത്ത പടികടന്നെത്തിയത്. ഹമീദിനെ സംബന്ധിച്ച് കേൾക്കുന്ന വർത്തകളൊന്നും ശുഭകരമയിരുന്നില്ലല്ലോ.
വാർത്ത കേട്ട ആ നിമിഷം തന്നെ ഞാൻ കിംഗ് ഫഹദ് ഹോസ്പിറ്റലിലേക്ക് ഓടുകയായിരുന്നു. എന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കികൊണ്ട്, ജീവിതവും മരണവും വേർത്തിരിക്കുന്ന മുറിയിൽ, ഐസിയുവിൽ, ചലനമറ്റ ശരീരത്തിലൂടെ, യന്ത്രങ്ങളുടെ സഹയത്തോടെ, ഹമീദിന്റെ ജീവന്റെ അവസാനകണികക്ക് വേണ്ടി പ്രയത്നിക്കുന്ന ഡോക്‌ടർമാരെ ഞാൻ കണ്ടു.
മരണത്തിന്റെ മാലാഖമാർ നൃത്തംചവിട്ടികടന്ന്‌വരുന്ന ഭീതിതശബ്ദം കേൾക്കുവാനാവാതെ, ചെവികൾ പൊത്തിപിടിച്ച്, നിലവിളിയോടെ ഞാൻ തറയിലിരുന്നു. അപ്പോഴും അകത്ത്, ചെറുപുഞ്ചിരിയോടെ മരണത്തെവരവേൽക്കുവാൻ കാത്തിരിക്കുകയാരുന്നോ, എന്റെ പ്രിയകുട്ടുകാരൻ?.
11

Sunday, August 8, 2010
ഹമീദും സാദിരിയും
പക്ഷെ, കടംകൊടുത്തവർ വർത്തയറിഞ്ഞിരുന്നു. അത്‌വരെ സ്നേഹത്തോടെ മാത്രം സംസാരിച്ചിരുന്നവരുടെ മുഖഭാവം, രൗദ്രവും വീഭത്സവുമായി മാറിയത് പെട്ടെന്നായിരുന്നു. ചിട്ടിപിടിച്ചവർ പലരും ചിട്ടി തിരിച്ചടക്കാതായി. കോമാളിയായ ഒരു കഥപാത്രമായി മറ്റുള്ളവർക്ക് മുന്നിൽ ഹമീദ്. നാട്ടിലെ കല്യാണങ്ങൾക്കും, പള്ളിപണിയാനും, രോഗചികിൽസക്കും എന്നോക്കെ പറഞ്ഞ്, ആഴ്ചത്തോറും പിരിവിനെത്തിയ നാട്ടുകാർക്കും, ഹമീദ് അന്യഗ്രഹജീവിയായി.
ഹമീദും സാദിരിയും ഇവിടെ
.
ഹമീദും സാദിരിയും ഇവിടെ
.
Wednesday, August 4, 2010
10 - ഹമീദും സാദിരിയും
പച്ചപിടിച്ച മലനിരകളും, നിറയൗവനത്തിന്റെ നിർവൃതിയിൽ കതിരണിഞ്ഞ നെൽപ്പാടങ്ങളും, കുളിർക്കാറ്റേറ്റ് തലയാട്ടിനിൽക്കുന്ന തെങ്ങിൻതോപ്പുകളും പിന്നിട്ട് കാർ കുതിച്ച് പായുകയാണ്. ഹമീദിനെയും കൂട്ടി, നഗരത്തിലെ പ്രശസ്തനായ ന്യൂറോ സർജ്ജൻ, ഡോ. ബാബുനെ കാണുവാൻ പോവുകയാണ് ഞാൻ. മിന്നിമറയുന്ന ഹരിതഭംഗി ആവോളം ആസ്വദിച്ചായിരുന്നു യാത്ര. പ്രവാസിയുടെ സ്വപ്നങ്ങൾക്ക് നിറക്കൂട്ട് പകരുന്ന, ഈ മായകഴ്ചകളാണല്ലോ മരുഭൂമിയിൽ കുടുസുമുറിക്കുള്ളിലെ ഇടുങ്ങിയ ജീവിതത്തിന്റെ സ്പന്ദനങ്ങൾ നിയന്ത്രിക്കുന്നത്.
പിൻസിറ്റിലേക്കമർന്നിരുന്ന് ഞാൻ വീണ്ടും മരുഭൂമിയിലേക്ക് പറന്നു.
രണ്ട് മൂന്ന് വർഷത്തിനുള്ളിൽ, ഹമീദ് പണിതുയർത്തിയ സമ്രാജ്യം സ്വപ്നതുല്യമായിരുന്നു. നാല് ബൂഫിയകൾ ജിദ്ധയുടെ വിവിധ ഭാഗങ്ങളിൽ, രണ്ട് ഇടത്തരം സൂപ്പർമാർക്കറ്റുകളും. എല്ലാറ്റിനും സഹായിയായി കൂടെനിന്ന ഹംസയെ പുതിയ സുപ്പർമാർക്കറ്റിന്റെ ചുമതലയേൽപ്പിച്ചപ്പോൾ മുതൽ ഹമീദിന്റെ പതനം തുടങ്ങുകയായിരുന്നു. നല്ലപോലെ കച്ചവടം നടന്നിരുന്ന സ്ഥാപനത്തിലെ കണക്കുകൾ മാത്രം ഒരിക്കലും നേരെയായില്ല. വരവിനെക്കാൾ കൂടുതൽ ചിലവുകൾ വന്നപ്പോഴും, ഹമീദ് അത് ശ്രദ്ധിച്ചില്ല. അവൻ ഹംസയെ അത്രക്ക് വിശ്വസിച്ചിരുന്നല്ലോ.
കണക്കിലെ കളികൾ ഹംസക്ക് മടുത്തുതുടങ്ങിയപ്പോൾ, ഉയരങ്ങൾ പെട്ടെന്ന് കീഴടക്കാനുള്ള ആവേശം രക്തത്തിലലിഞ്ഞപ്പോൾ, സംഭവിച്ചത് മറ്റോന്നാണ്. കൂടെകിടക്കുന്നവനെ കൂട്ടികൊടുക്കുവാനുള്ള, ചങ്കുറപ്പ് ചിലരുടെ രക്തത്തിലടങ്ങിയിരിക്കും.
പാവമായിരുന്ന മുഹമ്മദ് ബിൻ അൽ സാദിരിയെന്ന അറബിയുടെ വീട്ടിൽ അടുപ്പ് കത്തുവാൻ തുടങ്ങിയത്, ഹമീദിന്റെ കഫീലായ ശേഷമാണെന്ന് അവൻ തന്നെ പലരോടും പറഞ്ഞത് പഴങ്കഥയായി. ഇന്ന്, ആവശ്യമുള്ളപ്പോയോക്കെ, സാദിരി മാത്രമല്ല, അവന്റെ കുട്ടികളും ഭാര്യയും കടകളിൽനിന്ന് കാശ് ചോദിച്ച്‌വാങ്ങുവാൻ തുടങ്ങി. എങ്കിലും ഹമീദിന് എതിർപ്പുണ്ടായിരുന്നില്ല. അവൻ കാരണമാണ് ഞാൻ രക്ഷപ്പെട്ടതെന്ന് ഹമീദ് ഇടക്കിടെ പറയുമായിരുന്നു. മാത്രമല്ല എന്ത് സഹായവും അറബി ചെയ്തുതരുമെന്നും ഹമീദ് പറയാറുണ്ട്.
ഒരു ദിവസം പതിവ് പോലെ, രാവിലെ കടതുറക്കാനെത്തിയ ജോലികാരുടെ കൈയിൽനിന്നും സാദിരി ബലമായി ചാവി വാങ്ങിയെന്നും, ഇനി കടതുറക്കേണ്ടെന്നും പറഞ്ഞു. അതറിഞ്ഞ ഹമീദ് സാദിരിയെ വിളിച്ച് സംസാരിച്ചു. അവൻ പറഞ്ഞത് കേട്ട്, ഹമീദിന്റെ സപ്തനാഡികളും തളർന്നു. സാദിരി അവന്റെ പേരിലുള്ള തന്റെ 7 സ്ഥാപനങ്ങളും ഹംസയെ നടത്തുവാനേൽപ്പിച്ചിരിക്കുന്നു. ഇത് വരെ ഹമീദ് മാസമാസം കൊടുത്തിരുന്നു പൈസയുടെ ഇരട്ടി ഹംസ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും സാദിരി പറഞ്ഞു. അറബി അനയസേന കൈകാര്യം ചെയ്യുന്ന ഹംസയെ, പലപ്പോഴും നേരിട്ട് സാദിരിയുമായി സംസാരിക്കാൻ വിട്ടത് ഹമീദ് ചെയ്ത ആദ്യത്തെ തെറ്റ്. കണ്ണടച്ചാരെയും വിശ്വസിക്കരുതെന്ന പാഠം പഠിക്കാതെപോയത്, ശുദ്ധ ഹൃദയനായ ഹമീദിന്റെ മറ്റോരു തെറ്റ്. എല്ലാ സ്ഥാപനങ്ങളും ഒരു അറബിയുടെ പേരിൽ മാത്രം തുടങ്ങിയതും, അവനെ വിശ്വസിച്ചതും, ഏതോരു മലയാളിയെപോലെ, ഹമീദിന്റെ മറ്റോരു തെറ്റ്.
പുതിയ കട തുടങ്ങുവാൻ വാങ്ങിയ കടങ്ങൾ തിരിച്ച്‌കൊടുത്തിട്ടില്ലെന്ന ആധി ഹമീദിനെ തളർത്തിയില്ല, ചിട്ടിപിടിച്ചും കടം വാങ്ങിയുമാണ് ആ കടതുടങ്ങിയത്. ആവതുള്ള കാലം അധ്വാനിച്ച് കടം വീട്ടാൻ കഴിയുമെന്ന വിശ്വാസത്തിന്റെ ബലത്തിൽ, സമചിത്തതകൈവിടാതെ, അടിതെറ്റാതെ ജീവിക്കുവാൻ ഹമീദ് ശ്രമിച്ചു. പണം എല്ലാറ്റിനും അവസാനവാക്കല്ലെന്ന് വിശ്വസിക്കുവാൻ, കഷ്ടപാടിന്റെ, പട്ടിണിയുടെ വിലയറിയുന്ന ഹമീദിന് കഴിഞ്ഞു.
പക്ഷെ, കടംകൊടുത്തവർ വർത്തയറിഞ്ഞിരുന്നു. അത്‌വരെ സ്നേഹത്തോടെ മാത്രം സംസാരിച്ചിരുന്നവരുടെ മുഖഭാവം, രൗദ്രവും വീഭത്സവുമായി മാറിയത് പെട്ടെന്നായിരുന്നു. ചിട്ടിപിടിച്ചവർ പലരും ചിട്ടി തിരിച്ചടക്കാതായി. കോമാളിയായ ഒരു കഥപാത്രമായി മറ്റുള്ളവർക്ക് മുന്നിൽ ഹമീദ്. നാട്ടിലെ കല്യാണങ്ങൾക്കും, പള്ളിപണിയാനും, രോഗചികിൽസക്കും എന്നോക്കെ പറഞ്ഞ്, ആഴ്ചത്തോറും പിരിവിനെത്തിയ നാട്ടുകാർക്കും, ഹമീദ് അന്യഗ്രഹജീവിയായി.
കുറ്റപ്പെടുത്തലുകളും, അവഹേളനവും നാല് ഭാഗത്ത്‌നിന്നും വന്ന്‌കൊണ്ടിരുന്നു. പരോപകാരിയായവൻ പെട്ടെന്ന് അഹങ്കാരിയായി പലർക്കും. ഹമീദിന്റെ കൺമുന്നിൽ വന്ന് പെടാതെ നടക്കുവാൻ പലരും ശ്രമിച്ചു. പക്ഷെ എനിക്കവനെ കൈവിടാനാവുമായിരുന്നില്ല. കടമയും കടപ്പാടും അവനോടുണ്ട്. അങ്ങിനെയാണ് ഞാൻ അവനെ ഉപദേശിച്ചത്. അവന്റെ കഫീലിനെ, സാദിരിയെ നേരിട്ട് പോയി കാണുക. അവനോട് നേരിട്ട് സംസാരിക്കുക. ഹംസ കൊടുക്കാമെന്ന് പറഞ്ഞ പൈസ കൊടുത്തിട്ടാണെങ്കിലും, കടകൾ തിരികെ വാങ്ങുക. എന്റെ നിർബന്ധത്തിന് വഴങ്ങി, അവസാനം ഹമീദ് സാദിരിയെ കാണുവാൻ പോയി. പ്രതീക്ഷയോടെ കാത്തിരുന്ന ഞങ്ങളെ ഞെട്ടിച്ച്‌കൊണ്ടാണ് ആ വാർത്ത വന്നത്. വിശ്വസിക്കുവാനായില്ല ആ വാർത്ത ആർക്കും. പക്ഷെ അത് സത്യമായിരുന്നു.
ശത്രുവിന് പോലും ഇങ്ങനെ ഒരവസ്ഥ വരുത്തരുതെ എന്ന് പ്രാർത്ഥിക്കുക മാത്രമേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ.

Subscribe to:
Posts (Atom)