സ്കൂൾ തുറന്നു. വിട്ടിൽനിന്നും 4-5 കിലോമിറ്റർ അകലെയുള്ള സ്കൂൾ. ചെമ്മൺപതയിലൂടെയുള്ള യാത്ര. നാലും അഞ്ചും വർഷം, മുറതെറ്റാതെ തോൽക്കുകയും, 8-9 ക്ലാസുകളിൽനിന്ന് പിരിഞ്ഞ്പോകുവാൻ ഒട്ടും താൽപര്യമില്ലാത്ത മുതിർന്ന ചേട്ടന്മർ. ഓരോ സംഘടനയിലേക്കും പുതുമുഖങ്ങളെ ചേർക്കുവാനുള്ള മത്സരദിവസങ്ങൾ. നയങ്ങളും ന്യായങ്ങളുമില്ല. കൂട്ടുകാരന്റെ പാർട്ടി സുൽത്തന്റെയും പാർട്ടിയായി.
ഗവൺമന്റ് സ്കൂളുകളിലെ പതിവ് കലപരിപാടികളായ സമരവും, അടിയും ഇടിയും, ബസ്സുകളുടെ നേരെയുള്ള കല്ലേറും, എല്ലാം കഴിഞ്ഞ് കിട്ടുന്ന ഏതാനും ദിവസങ്ങളിലെ പഠിത്തം. അനിയന്ത്രിതമായ ജനസഖ്യവർദ്ധനവിന്റെ ഫലമായി മാത്രം പസാകുന്നവരായിരുന്നു ഗവൺമന്റ് ഹൈസ്കൂൾ കുട്ടികൾ.
സമരമുണ്ടെന്ന് അറിഞ്ഞാൽ എതിർപാർട്ടിക്കാർ ആദ്യം ചെയ്യുക, സ്കൂളിലെ ബെല്ലെടുത്ത്, ഹെഡ്മാസ്റ്ററുടെ മുറിയിലെത്തിക്കുക എന്നതായിരുന്നു. ബെല്ല് നഷ്ടപ്പെട്ടാൽ സമരം പൊളിഞ്ഞിരുന്ന കാലം. അതിന്വേണ്ടി, ബെല്ലെടുത്ത് കിണറ്റിലിട്ട സംഭവങ്ങൾ വരെയുണ്ട്. പത്ത് മിനിട്ട് മുദ്രവാക്യംവിളിയുമായി ക്ലാസുകളിലൂടെ നടന്ന്, ബെല്ലിനടുത്തെത്തി നീട്ടിയടിച്ചാൽ സമരം വിജയിച്ചു. സമരം മൂലം അടിപിടി നടന്നിരുന്നില്ലെങ്കിലും, ബെല്ലിന്വേണ്ടി പലപ്പോഴും ചോരയൊഴുകിയിരുന്നു.
ഹൈസ്കൂൾ വിദ്യാഭ്യാസഘട്ടത്തിന്റെ പ്രതേകളിൽ എന്നും വിശ്മയംകൊള്ളിച്ചിരുന്നത്, തന്റേടത്തോടെ, ശരിയോ തെറ്റോ എന്നറിയാതെയുള്ള, ചോരതിളപ്പിന്റെ എടുത്തുചാട്ടങ്ങളായിരുന്നു. കുട്ടിയിൽനിന്നും വിട്ട്, യുവാവായിട്ടില്ലാത്തവന്റെ പരിണാമഘട്ടം. മറത്തടക്കിപിടിച്ച പുസ്തകങ്ങളുമായി, പാറിനടക്കുന്ന പവാടകാരികളുടെ ഇഷ്ടം നേടാൻ കൊതിക്കുന്ന പ്രായം.
കുത്തിയോലിച്ചോഴുക്കുന്ന മഴവെള്ളത്തിലൂടെ ഇടവഴികൾ താണ്ടി, പുസ്തകങ്ങളുമായി നടന്നിരുന്ന കാലം.
വിരിഞ്ഞതും, വിരിയാൻ കൊതിക്കുന്നതുമായ പുഷ്പവല്ലികളാൽ ചുറ്റും പ്രഭപരത്തിനിൽക്കുന്നവരിൽ, സുറുമയിട്ട, കൊലുസണിഞ്ഞ, മാൻമിഴിയാൾ, എങ്ങിനെ സുൽത്താനോട് അടുപ്പം കാണിച്ചു എന്നറിയില്ല. സ്പെഷ്യൽ ക്ലാസുകളുള്ള ദിവസങ്ങളിൽ, ആരും കാണതെ, കിണറ്റിൻകരയിൽനിന്നും പച്ചവെള്ളം കോരികുടിച്ച്, വിശപ്പടക്കുന്നവനോട്, സമ്പന്നതയുടെ മടിതട്ടിലിരിക്കുന്നവൾക്ക് തോന്നിയ കൗതുകമാവാം. ദിവസങ്ങൾ പിന്നിടുബോൾ, അകലം സൂക്ഷിക്കുവാനുള്ള കഴിവും, ഇല്ലായ്മയുടെ അപകർശതാബോധവും സുൽത്താനെ വിട്ടൊഴിഞ്ഞിരുന്നു.
സ്കൂൾ വിട്ട്, വിട്ടിലെത്തിയാൽ, ഉമ്മയുടെ കൂടെ അരിവാളെടുത്ത്, പുല്ലറുക്കാൻ പോവും സുൽത്താൻ. ഹാജിയാരുടെ തൊഴുത്തിൽ അവയെത്തിച്ചാൽ കിട്ടുന്ന ചെറിയനോട്ടുകൾ പലപ്പോഴും ആ കുടുംബത്തിന്റെ വിശപ്പടക്കാൻ പാകമായിരുന്നു. പതിയെ, പുല്ലറുക്കാനും, അവ തലയിലേറ്റി ഹാജിയാരുടെ വീട്ടിലെത്തിക്കാനും സുൽത്താൻ തനിയെ ശ്രമിച്ചു. ആ ശ്രമം വിജയിച്ചിടത്ത്നിന്നാവാം, അധ്വാനിക്കുന്നവന്റെ കരുത്തും, എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും, എങ്ങിനെയും ജീവിക്കാം എന്ന വലിയ പാഠവും, സുൽത്താൻ കരസ്ഥമാക്കിയത്.
ഒഴിവ് ദിവസങ്ങളായ ശനിയും ഞായറും കൂട്ടുകാർ ആടിതിമർത്താഘോഷിക്കുമ്പോൾ, സുൽത്താൻ പുതിയ മേച്ചിൽപുറങ്ങൾ അനേഷിക്കുകയായിരുന്നു. അങ്ങിനെയാണ്, ഒരു ദിവസം ഹാജിയാരുടെകൂടെ, പാലംപണിയുന്നവരുടെ കൂട്ടത്തിൽ കോൺഗ്രീറ്റിന്റെ ജോലിക്ക് പോയത്. ചെറിയ തോടിന് കുറുകെ, പാലം നിർമ്മിക്കുവാനുള്ള കരാർ ഹാജിയർ ഏറ്റെടുത്തിരുന്നു. (IRDP ആണെന്ന് തോന്നുന്നു). ഇളകിമറിയുന്ന കോൺഗ്രീറ്റിലേക്കും, അത് ചട്ടിയിലാക്കി വീശിയെറിയുന്നവരിലേക്കും, ഉന്നംതെറ്റാതെ, ചട്ടി പിടിച്ചെടുത്ത്, കൈമാറ്റം ചെയ്യുന്നവരുടെ ചടുലനീക്കങ്ങളും സകൂതം വീക്ഷിച്ച്, ഇനി നിക്കണോ, പോണോ എന്നറിയാത്ത അവസ്സ്ഥയിൽ അമ്പരന്ന് നിൽക്കുന്ന സുൽത്താനോട്, ഹാജിയാർ പറഞ്ഞു.
"സുൽത്താനെ, ചിന്നമ്മു അപ്പുറത്ത് ഭക്ഷണമുണ്ടാക്കുന്നുണ്ട്. അവൾക്ക് വേണ്ട സാധനങ്ങൾ എന്താണെന്ന് ചോദിച്ച്, നീ കടയിൽ പോയി വാങ്ങിയിട്ട് വാ".
തോർത്ത്മുണ്ട് തലയിൽകെട്ടി, അത്മവിശ്വാസംകൈവിടാതെയുള്ള സുൽത്താന്റെ മുഖഭാവങ്ങൾ പിന്നെയും മിന്നിമറഞ്ഞു.
അല്ലറ ചില്ലറ പണികളുമായി, ഒഴിവ് ദിവസങ്ങളിൽ ഹാജിയാരുടെ കൂടെ സുൽത്താനും സ്ഥിരാംഗമായി.
കരകാണാതെ തുഴയുകയായിരുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷയും പ്രത്യാശയും, ഒപ്പം, ഭാരിച്ച ഉത്തരവാദിത്ത്വവും സ്വയം ചുമലിലേറ്റി സുൽത്താൻ നടക്കുകയാണ്.
8
28 comments:
(കാത്തിരിപ്പിന്റെ മധുരം നുണഞ്ഞവർക്ക് നന്ദി. ക്ഷമിക്കുക.)
സമരം മൂലം അടിപിടി നടന്നിരുന്നില്ലെങ്കിലും, ബെല്ലിന്വേണ്ടി പലപ്പോഴും ചോരയൊഴുകിയിരുന്നു.
എല്ലാവിധ ഭാവുകങ്ങളും...
കാത്തിരിക്കുകയായിരുന്നു......സസ്നേഹം
സുല്‍ത്താനെ കൂടുതല്‍ ഇഷ്ട്ടായി വരുന്നു.
ചെറുപ്പത്തിലെ വേദനകള്‍ ജീവിക്കാനുള്ള കരുത്ത് പകരുന്നെങ്കില് പിന്നീട് ആ വേദന ഒരു സുഖമായി തോന്നിക്കും, തീര്‍ച്ച..!!
കുട്ടിക്കാലത്തെ സുല്‍ത്താന്റെ അനുഭവങ്ങള്‍ ശരിക്കും വേദന തരുന്നവയാണ്
ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
ഭാവുകങ്ങള്‍....
പുല്ല് അറുത്ത്, ജീവിതം കെട്ടിപടുത്ത് തുടങ്ങിയ സുൽത്താൻ
എന്ത് ഗൌരവ സംഭവങ്ങളെയും പുല്ല് പോലെ കണ്ട് സധൈര്യം
വിജയശ്രീലാളിതനായി ജീവിക്കട്ടെ.
‘നല്ല സന്ദേശം’
ഓർമ്മകൾ നന്നായിരിക്കുന്നു.
അങ്ങിനെ സുല്‍ത്താനെ വീണ്ടും കാണാന്‍ കഴിഞ്ഞു,സന്തോഷം. യാത്ര തുടരുക.
സുല്‍ത്താന്‍ കഥകള്‍ എല്ലാം വായിച്ചു തീര്‍ത്തു.എല്ലാം നന്നായിരിക്കുന്നു.ഇഷ്ടമായി.വീണ്ടും വരാം.
പന്നിട്ട ദുര്ഘടങ്ങള് മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രചോദനമാകട്ടെ.
ഗൃഹാതുരത്വമൂറുന്ന രചന...
സുൽത്താനേ...കൂടെയുണ്ട്!
ആശംസകൾ!
അനുഭവം നല്കിയ കരുത്തുമായി അങ്ങനെ സുല്‍ത്താന്‍ നടക്കുകയാണ്.
നടന്നോളൂ സുല്‍ത്താന്‍.നമ്മളൊക്കെ കൂടെയുണ്ട്.
തുടരുക.
സത്യത്തില്‍ സുല്‍ത്താന്റെ കഥയ്ക്കായ് കാത്തിരിക്കായിരുന്നു എന്നിട്ടും ഇവിടെ എത്താന്‍ ഞാന്‍ രണ്ട് ദിവസം താമസിച്ചു. സുല്‍ത്താന്റെ വളര്‍ച്ച കണ്ണിലൂടെ കണ്ണുമ്പോള്‍ ഞാന്‍ ജീവിച്ചു പോന്ന വഴികളിലൂടെ ഒന്നുകൂടി നടക്കുന്നതായി എനിക്ക് തോനുന്നു. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു. .!
ഇഷ്ട്ടപ്പെട്ടു സുല്‍ത്താന്‍
സുൽത്താനോടൊപ്പമുണ്ട്...
യാത്ര തുടരട്ടെ.
എല്ലാവിധ ഭാവുകങ്ങളും.
വായിയ്ക്കുന്നുണ്ട് സുല്‍ത്താനേ... ഒരു സമയത്ത് കഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റൊരിയ്ക്കല്‍ അതിന്റെ ഗുണം ലഭിയ്ക്കും.
തഴമ്പുള്ള കൈകളില്‍ മലയോളം ഭാരം വഹിക്കാനാകും
നന്നായിട്ടുണ്ട് സുല്‍ത്താന്‍. കാത്തിരിയ്ക്കുന്നു ഇനിയു വരാനിരിയ്ക്കുന്ന ഓര്‍മ്മകളുടെ മധുരത്തിനായി.
നല്ല ഓര്‍മ്മകള്‍. എല്ലാ ആശംസകളും പ്രാര്‍ഥനകളും ഉണ്ട്ട്ടോ.. go ahead.
[ആ ശ്രമം വിജയിച്ചിടത്ത്നിന്നാവാം, അധ്വാനിക്കുന്നവന്റെ കരുത്തും, എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും, എങ്ങിനെയും ജീവിക്കാം എന്ന വലിയ പാഠവും, സുൽത്താൻ കരസ്ഥമാക്കിയത്]
സുല്‍ത്താന്‍ ... ഇഷ്ടപ്പെട്ട വരികള്‍ പറയുകയാണെങ്കില്‍ ഒരുപാടുണ്ട് ... ആശംസകള്‍
ഇഷ്ട്ടപ്പെട്ടു സുല്‍ത്താന്‍...എല്ലാവിധ ഭാവുകങ്ങളും...
നന്നായിട്ടുണ്ട് :)
പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ
ജോലി തിരക്ക് കാരണം പലപ്പോഴും വായിക്കാന്‍ വൈകിയാണെത്തുന്നത്.
സുല്‍ത്താനേ... ആശംസകള്‍ !
സുല്‍ത്താനെ ഞാനും കൂടെയുണ്ട്..മുന്നോട്ട്...പോകുക
Post a Comment