Wednesday, March 24, 2010

1 - സുൽത്താൻ വരുന്നു

"കദീശാ, കാദീശാ,,,"

അകത്ത്‌നിന്നും വെളുത്ത പ്ലേറ്റും കൈയിൽപിടിച്ച്‌, പാത്തുമ്മ താത്ത പുറത്തേക്കോടി വന്നിട്ട്‌ നീട്ടി വിളിച്ചു. പുറത്ത്‌, പശുകൾക്ക്‌ വെള്ളംകൊടുക്കുകയായിരുന്ന കദീശ എന്ന വല്ല്യക്കാരി, വിളി കേട്ടതും, കാടിവെള്ളത്തിൽമുക്കിയ കൈ വലിച്ചെടുത്ത്‌, അത്‌ ഉടുത്തിരിക്കുന്ന കാച്ചിതുണിയിൽ തുടച്ച്‌, തട്ടമെടുത്ത്‌ മുഖം തുടച്ച്‌, വിളി കേട്ടു.

"എന്താമ്മാ, ഞാൻ ഇവടെണ്ട്‌"

"ഇന്നാ, ഇജി ഇത്വായിട്ട്‌ മേം പള്ളികലെ മോല്യരെ അടുത്ത്‌ പോയ്ക്കോ. ഇന്നട്ട്‌ അയാളോട്‌ പറഞ്ഞാളാ, സഫിയാക്ക്‌ വേദന തോടങ്ങീന്ന്. ബെം ഒരു ഉറ്‌ക്ക്‌ എഴുതി തരാൻ പറി. പിഞ്ഞാണം പൊട്ടാതെ നോക്കണം. അസറിന്റെ സമയല്ലെ. മോല്യാര്‌ പള്ളിക്കെ തെന്നെ കാണും'.

കേട്ട പാതി കേൾക്കാത്ത പാതി, കദീശ പിഞ്ഞാണവും വാങ്ങി ഓടി.

"പോണെ വയ്ക്ക്‌, ഇജി ആ ഒത്താച്ചിനോട്‌ ഒന്ന് ബെരാൻ പറഞ്ഞാളാ"

"ഞാൻ പറഞ്ഞോളാ"

കയ്യാല കടന്ന് ഇടവഴിയുലൂടെ കദീശ നടന്ന് നീങ്ങീ.

"പടച്ചോനെ, മമ്പോർത്തെ തങ്ങമ്മാരെ ബർക്കത്തോണ്ട്‌, തള്ളക്കും കുട്ടിക്കും എടങ്ങേറ്‌ ഒന്നും ബെര്‌ത്തല്ലെ റബ്ബെ"

അകത്തേക്ക്‌ നടക്കുന്നതിനിടയിൽ പാത്തുമ്മ താത്ത പ്രർത്ഥിച്ചു.

പാറമ്മൽ തറവാട്ടിലെ മാളികവിട്ടിനകത്തെ, ഇരുളടഞ്ഞ മുറിയിൽ, സഫിയ പ്രസവവേദനകൊണ്ട്‌ പിടയുകയാണ്‌. തറവാട്ടിൽ ആദ്യമായി ഒരു കുഞ്ഞികാല്‌ പിറക്കുവാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്‌ എല്ലാവരും.

ഒത്താച്ചി കൈജുമ്മ ഓടികിതച്ച്‌കൊണ്ട്‌ അകത്തേക്ക്‌ വന്നു.

"എവടെ ഓള്‌ കൊടക്ക്‌ണത്‌".

ഈ തറവാട്ടിലെ ആദ്യത്തെ കുട്ടിയെ തന്റെ കൈകൊണ്ട്‌ തന്നെ എടുക്കണമെന്ന ആഗ്രഹത്താലും, അതുവഴി, പാത്തുമ്മ താത്തയുടെ കോന്തലക്കൽനിന്നും ലഭിക്കുന്ന സമ്മാനത്തെയും മോഹിച്ചാണവരുടെ വരവ്‌. അല്ലെങ്കിലും എപ്പോ വന്നാലും ഇത്തിരി കഞ്ഞി എപ്പോഴും ബാക്കിയുണ്ടാവുന്ന ഈ തറവാട്ടിലെ ആദ്യത്തെ കുട്ടിയുടെ പേറെടുത്തത്‌ ഞാനാണെന്ന് പറയാൻ തന്നെ ഒരന്ധസല്ലെ.

കദീശ കൊണ്ടുവന്ന, മോല്യാർ പിഞ്ഞാണത്തിലെഴുതിയ ഉറുക്ക്‌, വെള്ളത്തിൽ കലക്കി, സഫിയ കുടിച്ചതും, അകത്തിരുന്ന് നഫീസത്ത്‌മാല ഓതികൊണ്ടിരുന്ന മൈമൂനയുടെ ശബ്ദം കൂടിയതും, പള്ളിയിൽനിന്നും മുക്രി ഹൈദ്രൂസ്‌, ബാങ്ക്‌ നീട്ടിവിളിച്ചതും എല്ലാം കഴിഞ്ഞു.

പാറമ്മൽ തറവാട്ടിന്റെ അകത്തളങ്ങളിൽ, കുഞ്ഞിനെയും കൈയിൽപിടിച്ച്‌, കിബ്‌ലക്ക്‌ തിരിഞ്ഞ്‌നിന്ന്, ഒത്താച്ചി കൈജുമ്മ കുഞ്ഞിന്റെ ചെവിയിൽ ബാങ്ക്‌കൊടുത്തു.

"പാത്തുമ്മ താത്തെ, ഇങ്ങള്‌ ഒരു വല്ല്യുമ്മ ആയിക്ക്‌ണ്‌."

കുഞ്ഞിനെയുമെടുത്ത്‌ പുറത്ത്‌കടന്ന് കൈജുമ്മ പറഞ്ഞു.

"അൽഹംദുലില്ലാഹി റബ്ബിൽ ആലമ്മീൻ"

കുഞ്ഞിന്റെ മുഖം കണ്ട്‌, അവനെ എടുക്കാൻ കൈനിട്ടിയ പാത്തുമ്മ താത്തയോട്‌ ഒത്താച്ചി പറഞ്ഞു

"കുളിപ്പിച്ചിട്ട്‌ തരാ"

തന്റെ ആദ്യത്തെ അന്തരവകാശിയെ തോട്ട്‌തലോടാനുള്ള ആവേശതിമർപ്പിലായിരുന്നു അവർ.

കോന്തലക്കൽനിന്നും കുത്തഴിച്ച്‌ അവരെടുത്തത്‌, ഒരു വെള്ളി രൂപ. അതവർ ഒത്താച്ചിക്ക്‌ നേരെ നീട്ടി

"വെം കുളിപ്പിച്ചി, ഓനീ പോരെലെ സുൽത്താനാ"


.

20 comments:

Sulthan | സുൽത്താൻ said...

സുൽത്താൻ കഥകൾ

"കദീശാ, കാദീശാ,,," അകത്ത്‌നിന്നും വെളുത്ത പ്ലേറ്റും കൈയിൽപിടിച്ച്‌, പാത്തുമ്മ താത്ത പുറത്തേക്കോടി വന്നിട്ട്‌ നീട്ടി വിളിച്ചു. പുറത്ത്‌, പശുകൾക്ക്‌ വെള്ളംകൊടുക്കുകയായിരുന്ന കദീശ എന്ന വല്ല്യക്കാരി, വിളി കേട്ടതും, കാടിവെള്ളത്തിൽമുക്കിയ കൈ വലിച്ചെടുത്ത്‌, അത്‌ ഉടുത്തിരിക്കുന്ന കാച്ചിതുണിയിൽ തുടച്ച്‌, തട്ടമെടുത്ത്‌ മുഖം തുടച്ച്‌, വിളി കേട്ടു.

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം സുല്‍ത്താനേ

jayanEvoor said...

നല്ല തുടക്കം.

ഇനി മെല്ലെ പോരട്ടെ കഥകൾ!

Sulthan | സുൽത്താൻ said...

ശ്രീയേട്ടാ,

നന്ദി, ആദ്യത്തെ കമന്റിനും, സ്വാഗതതിനും.

ജയേട്ടാ,

കരകവിഞ്ഞൊഴുക്കുന്ന കഥകളുടെ തീരത്ത്‌, മെല്ലെയങ്കിലും എനിക്ക്‌ വരാനാവും എന്ന് പ്രതീക്ഷിക്കുന്നു.

നന്ദി.

പട്ടേപ്പാടം റാംജി said...

തുടക്കം കൊള്ളാം സുല്‍ത്താന്‍..

ഇനി തുടങ്ങിക്കോളൂ.
വായനയും നടന്നോട്ടെ...

ഒരു യാത്രികന്‍ said...

ഊം.....ഒരു നല്ല ബ്ലോഗിന്റെ മണം....സുസ്വാഗതം......സസ്നേഹം

Sulthan | സുൽത്താൻ said...

പട്ടേപ്പാടം റാംജി

നന്ദി, വായനയുടെ കുറവുണ്ടെന്നത്‌ സത്യം. മരുഭൂമിയിൽ വീശിയടിക്കുന്ന മണൽക്കാറ്റിൽ, മരുപച്ചപോലെയാണ്‌ പുസ്തകങ്ങൾ.

ഒരു യാത്രികന്‍

നിങ്ങളുടെ നാവ്‌ പോന്നാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം സന്ദർശ്ശനത്തിനുള്ള നന്ദിയും.


Sulthan | സുൽത്താൻ

വല്യമ്മായി said...

സുല്‍ത്താന്റെ വരവ് ഉസാറായിക്ക്ണ് :) സ്വാഗതം

Sulthan | സുൽത്താൻ said...

വല്യമ്മായി

നന്ദി, ഇനിയും വരണം, അഭിപ്രായം പറയണം. തെറ്റുകൾ ചൂണ്ടികാണിക്കണം.

ഭായിക്കും കുട്ടികൾക്കും സുഖമണല്ലോ അല്ലെ.

ബ്ലോഗിൽനിന്നും ലീവെടുത്തു എന്നറിയുന്നതിൽ ദുഖമുണ്ട്, പോസ്റ്റുകൾ കാണാറില്ല. ജോലിതിരക്കാണെങ്കിൽ ക്ഷമിച്ചിരിക്കുന്നു

കൂതറHashimܓ said...

സുല്‍ത്താന്റെ വരവ് കലക്കി

Sulthan | സുൽത്താൻ said...

ഹാഷിം

സുൽത്താൻ കഥകളിലേക്ക്‌ സ്വാഗതം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

സുൽത്താന്റെ വരവ് കൊള്ളാം.
സ്വാഗതം.സ്വാഗതം

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഓ.ടോ
ഒരു 'രസികൻ' ടച്ച് ഈ ബ്ലോഗിൽ

Sulthan | സുൽത്താൻ said...

ബഷീർക്കാ,

നന്ദി.

തലയിൽ കെട്ടിയത്‌ ആ പഹയനാ. അത്‌കോണ്ടാവാം ഒരു ടച്ച്‌.

Sulthan | സുൽത്താൻ

ജിപ്പൂസ് said...

അവസാന മൂന്ന് പോസ്റ്റും വായിച്ച് കഴിഞ്ഞാണീ പോസ്റ്റില്‍ എത്യേത്.എന്നാലും പറയട്ടെ മലപ്പുറം സുല്‍ത്താനു ബൂലോകത്തേക്ക് സ്വാഗതം.

മലപ്പുറം സ്ലാങിനോടുള്ള താത്പര്യം കൊണ്ടായിരിക്യാം അറിഞ്ഞോ അറിയാതെയോ ഒക്കെ എന്‍റെ പല കമന്‍റുകള്‍ക്കും ഒരു മലപ്പുറം ടച്ച് വരാറുണ്ട്.ന്നാ പറയട്ടെ ന്‍റെ സുല്‍ത്താന്‍‌ക്കാ ഇങ്ങടെ എടത്തീ വന്ന് ഈ പത്തരമാറ്റ് മലപ്പുറം പോസ്റ്റിനു താഴെ ന്‍റെ ഏച്ച് കെട്യേ മലപ്പുറം സ്ലാങില്‍ കമന്‍റാന്‍ പടച്ചോനാണേ ധൈര്യല്ലാ ട്ടോ.

ആശംസകളോടെ ജിപ്പൂസ്....

Ebin said...

എഴുത്ത് കൊള്ളാം ,പക്ഷേ എനിക്കീ ഭാഷ മനസിലാവാന്‍ കുറച്ചു സമയം എടുക്കുന്നു,സാരമില്ല അതിനും ഇല്ലേ ഒരു രസം അല്ലെ??

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സ്വാഗതം കൂട്ടുകാരാ..

yousufpa said...

ബ്ലോഗ് രചനകളിലേക്ക് ദർപ്പണം തിരിക്കുവാൻ എല്ലാവരേയും ആഹ്വാനം ചെയ്യുന്നു.

ajith said...

ദര്‍പ്പണം ഇതാ തിരിച്ചുകഴിഞ്ഞു.
യൂസുഫ്‌പാ, എന്തുണ്ട് വിശേഷങ്ങള്‍? ബിസിനസ് എങ്ങനെ നടക്കുന്നു?!!

yousufpa said...

കച്ചവടമെല്ലാം പൂട്ടി വട്ടായിപ്പോയി.ഞാനിപ്പോൾ റിയാദിൽ ജോലി ചെയ്യുന്നു. താങ്കൾ സുഖമായിരിക്കുന്നോ..?.