Saturday, March 27, 2010

3 - സുറുമയെഴുതിയ മിഴികൾ

"ഡാ, വിടെടാ അവളെ"

കൈപ്പിടിയിലൊതുങ്ങാത്ത കരിങ്കല്ലിന്റെ കഷ്ണവുമായി, ഈറ്റപുലിയുടെ ശൗര്യത്തോടെ, ഉസ്മാന്റെ നേരെ പാഞ്ഞടുക്കുകയാണ്‌ സുൽത്താൻ.

പരാജയപ്പെടുമെന്ന് പരിപൂർണ്ണ വിശ്വാസമുള്ളത്‌കൊണ്ടും, അങ്ങിനെ പലവുരു സംഭവിച്ചത്‌കൊണ്ടും, ഉസ്മാൻ, ആയിഷയെ വിട്ട്‌ ഓടാൻ ശ്രമിച്ചു. എന്നാൽ അതിന്‌ മുൻപെ, കരിങ്കല്ല്‌ ഉസ്മാന്റെ നെറ്റിയിൽ പതിച്ചിരുന്നു. ഉസ്മാനും ഒപ്പം കരിങ്കല്ലും സ്കൂൾ മുറ്റത്ത്‌ വീണു.

ഉസ്മന്റെ നിലവിളികേട്ടാണ്‌ അദ്ധ്യാപകർ ഓടിയെത്തിയത്‌. അപ്പോഴും എന്താണ്‌ സംഭവിച്ചതെന്നറിയാതെ, അന്തിച്ച്‌നിൽക്കുകയായിരുന്നു ആയിഷ.

സുമ ടീച്ചർ ഓടിവന്നു ഉസ്മാനെ പിടിച്ചെഴുന്നേൽപ്പിച്ചു. കൈയിലുള്ള തൂവാലകൊണ്ട്‌, ഉസ്മാന്റെ നെറ്റി തുടച്ചു. മുറിവ്‌ ആഴത്തിലുള്ളതല്ലെങ്കിലും ചോര നിൽക്കുന്നില്ല.

ആരോക്കെയോ ചേർന്ന് ഉസ്മാനെയെടുത്ത്‌ സ്കൂളിന്റെ വരാന്തയിലിരുത്തി. ചായപ്പൊടിയും, കമ്യൂണിസ്റ്റ്‌ അപ്പ പിഴിഞ്ഞെടുത്ത ചാറും ചേർത്ത്‌, അവന്റെ നെറ്റിയിൽ വച്ച്‌ കെട്ടി. സ്കൂൾ മുറ്റത്ത്‌ കൂടിനിൽക്കുന്ന കുട്ടികളോടായി ഹെഡ്‌മാസ്റ്റർ രാഘവൻ മാഷ്‌ പറഞ്ഞു.

"ആ, ആ, ഇവിടെ പ്രത്യേകിച്ചൊന്നും ഇല്ല. ഏല്ലാവരും ക്ലാസിൽ പോ. സമയം പന്ത്രണ്ടെ കാലായി. രാമൂ ബെല്ലടീ"

"സുൽത്താൻ ഇങ്ങട്ട്‌ വരൂ" എന്നു പറഞ്ഞ്‌ രാഘവൻ മാഷ്‌, ഓഫീസിലേക്ക്‌ നടന്നു, പിന്നാലെ കൂസലന്യേ സുൽത്താനും.

അകത്ത്‌കടന്നതും, മേശപുറത്തിരുന്ന, ചൂരലെടുത്ത്‌ മാഷ്‌ പ്രയോഗം തുടങ്ങി. ഒന്ന്, രണ്ട്‌, മുന്നാമത്തേതിന്‌ വേണ്ടി വടി ഉയർത്തിയപ്പോഴെക്കും രമ ടീച്ചർ ഓടി വന്നിട്ട്‌, മാഷെ തടഞ്ഞു "വേണ്ട മാഷെ, സുൽത്താൻ ക്ലാസിലെ നല്ല കുട്ടിയാണ്‌, ഇത്‌ വരെ ആരുമായും ഒരു പ്രശ്നം അവനുണ്ടാക്കിയിട്ടില്ല"

"ഹും, ഇനി മേലിൽ, നീ ആരെയെങ്കിലും ഉപദ്രവിച്ചാൽ, അടിച്ച്‌ നിന്റെ തുട ഞാൻ പൊട്ടിക്കും" രാഘവൻ മാഷ്‌ ചൂരൽ മേശപുറത്തേക്കിട്ടു.

രമ ടീച്ചർ സുൽത്തനെയുംകൊണ്ട്‌ ക്ലാസിലേക്ക്‌ നടന്നു.

"നീ എന്തിനാ കുട്ടി ഉസ്മാനെ ഉപദ്രവിച്ചത്‌? നിങ്ങൾ തമ്മിൽ വഴക്കുണ്ടാവാൻ എന്താ കാരണം?" ക്ലാസിലേക്ക്‌ നടക്കുന്നതിനിടയിൽ, ടീച്ചർ ചോദിച്ചു.

"അത്‌ ടിച്ചറെ, ഓൻ ആയിച്ചാനെ പിടിച്ചതോണ്ടാ." ഒട്ടും കൂസാതെ സുൽത്താൻ പറഞ്ഞു.

"ഹെന്റെ ഭഗവതീ, നലാം ക്ലാസിലായിട്ടുള്ളൂ നിയോക്കെ, അപ്പോഴെക്കും തുടങ്ങിയോ ആയിഷയും പ്രേമവും" ടീച്ചർ തലയിൽ കൈവച്ചു.

ക്ലാസിലെത്തിയപ്പോൾ, ടിച്ചർ ആയിഷയെവിളിച്ചു. എന്താണ്‌ കാരണമെന്നന്വേഷിച്ചു. കരയാനല്ലാതെ മറ്റോന്നിനും അവൾക്കായില്ല.

"ടീച്ചറെ, ഞാം പറയാ" രണ്ടാംനിരയിൽനിന്നും സുമതി എഴുന്നേറ്റ്‌നിന്നു.

"എന്താണ്‌ കാരണം?" ടീച്ചർ സുമതിയോട്‌ ചോദിച്ചു.

"അത്‌, രാവിലെ സ്കൂളിക്ക്‌ പോരുമ്പോ, സുൽത്താൻ, പുതീ ഒരു പെൻസില്‌ ആയിച്ചാക്ക്‌ കൊടുത്തിനി. അത്‌ നോക്കാംമാണ്ടി, ഉസ്മാൻ ചോയ്ച്ചി. ആയ്‌ച്ചാ കൊടുത്തീലാ. അപ്പോ ഓൻ ഓളെ കൈയ്യിന്ന് അത്‌ തട്ടിപറിച്ചി" സംഭവത്തിന്റെ ദൃക്‌സാക്ഷി വിവരണം നടത്തി സുമതി.

"ഒരു പെൻസിലിനാണോ, ഈ വഴക്ക്‌ മുഴുവൻ" ടീച്ചർ സുൽത്താന്റെ നേരെ നോക്കി

ഈ ടിച്ചർക്കെന്തറിയാം. സുൽത്താൻ മനസ്സിൽ പറഞ്ഞു. അബുദാബിയിലുള്ള അമ്മാവൻ, വന്നപ്പോ കൊണ്ട്‌വന്നതാണ്‌ തലയിൽ മായ്ക്കുന്ന റബറുള്ള ഈ പെൻസിൽ. അതിൽ ഒന്നാണ്‌ രാവിലെ വരുന്ന വഴി ആയിഷക്ക്‌ കൊടുത്തത്‌. പക്ഷെ ഉസ്മാൻ അത്‌ തട്ടിപറച്ചത്‌കൊണ്ട്‌ മാത്രമല്ല ഒരു യുദ്ധം നടന്നത്‌. മറിച്ച്‌, കൂറെ ദിവസമായി, എപ്പോഴും ഉസ്മാൻ ആയിഷയെ കളിയാക്കുന്നു. അവളോട്‌ കിന്നരിക്കുന്നു. ഇതോക്കെ കണ്ടിട്ട്‌, രണ്ടെണ്ണം പൊട്ടിക്കാൻ ഒരു ചാൻസ്‌നോക്കി നടക്കുകയായിരുന്നു സുൽത്താൻ. കിട്ടിയ ചാൻസ്‌ അങ്ങനെതന്നെ ഉപയോഗിച്ചു. പക്ഷെ, ഉസ്മാന്റെ തലപൊട്ടിക്കണം എന്നോന്നും സുൽത്താൻ കരുതിയിരുന്നില്ല. പൊട്ടിയത്‌ അവന്റെ കൈയിലിരുപ്പിന്റെ ഗുണം.

പെൻസിൽ ആയിഷയുടെ കൈയിനിന്നും തട്ടിപറിച്ചു എന്നത്‌ മാത്രമല്ല ഉസ്മാൻ ചെയ്ത്‌ തെറ്റ്‌. അതിലും വലിയ തെറ്റ്‌ നടന്നത്‌, ഇന്നലെയാണ്‌. സാധരണ ഞയറാഴ്ചകളിൽ മദ്രസ വിട്ട്‌ വന്ന ശേഷം, സുൽത്താനും, ഉസ്മാനും, രാജനും, ആയിഷയും, സുമതിയും, രജനിയും, അങ്ങനെ സുൽത്താന്റെ വീടിന്റെ പരിസരത്തുള്ള അഞ്ചെട്ട്‌ കുട്ടികൾ, പാറമ്മൽ തറവാട്ടിനടുത്തുള്ള കശുമാവിൻ തോട്ടത്തിൽ കളിക്കാൻ പോവും. തഴെവീണ്‌ കിടക്കുന്ന കശുവണ്ടി ശേഖരിക്കണം. അതിനുള്ള കൂലി, പഴുത്ത്‌ നിൽക്കുന്ന, കശുമാമ്പഴമാണ്‌. അത്‌ എല്ലാവർക്കും ഇഷ്ടം പോലെ തിന്നാം. ആൺകുട്ടികൾ മരത്തിൽ കയറി കശുവണ്ടി പറിക്കും. പെൺകുട്ടികൾ അത്‌ ശേഖരിച്ച്‌ മുവാണ്ടൻ മാവിന്റെ ചുവട്ടിൽ കൂട്ടിവെക്കും.

കുട്ടികളുടെ വയറ്‌ നിറഞ്ഞാൽ പിന്നെ കളിയാണ്‌. മണ്ണപ്പം ചുട്ടും, കച്ചവടം നടത്തിയും ഒരു കൂട്ടർ. ഈന്ത്‌മരത്തിന്റെ ഓലയെടുത്ത്‌, വീടുണ്ടാക്കി, അവരുടെ മൊത്തം ബാപ്പയായി സുൽത്താനും ഉമ്മയായി ആയിഷയും വീട്ടിലുണ്ടാവും.

പക്ഷെ, ഇന്നലെ, പതിവ്‌പോലെ, കശുമാവിന്റെ പഴംതിന്ന് വയറ്‌നിറഞ്ഞപ്പോൾ, പുതിയവീട്‌ കെട്ടിയുണ്ടാക്കിയപ്പോൾ, പലചരക്ക്‌ കച്ചവടത്തിന്റെ ലഹരി ഉസ്മാന്‌ ഉണ്ടായിരുന്നില്ല. അവൻ സുൽത്താനോട്‌ പറഞ്ഞു

"കുഞ്ഞാക്ക, എന്നും ഞാന്തെനെ കച്ചോടകാരൻ. ഇന്ന് കുഞ്ഞാക്ക കച്ചോടം ചെയ്യ്‌, ഞാൻ ബാപ്പാവാ"

"ആയ്ക്കോട്ടെ, ഇജി ചെരട്ട ഇട്‌ത്ത്‌, ദാ അവ്‌ടെ അട്‌പ്പ്‌ണ്ടാക്കിക്കോ. ആരാ ഇമ്മ, സുമത്യോ രജിന്യോ?" സുൽത്താൻ സമ്മതിച്ചു.

"ഇമ്മ അയ്‌ട്ട്‌ ആയ്ച്ചാനെ തന്നെ മതി" ഉസ്മാൻ കൊലുസണിഞ്ഞ, കൊലുന്നനെയുള്ളവളെ ചൂണ്ടികാണിച്ചു.

"അങ്ങനെ മണ്ടട്ടോ, അനക്ക്‌ മാണെങ്കി ആരെ മാണേലും ഇമ്മാക്കിക്കോ, അയ്ച്ചാനെ കിട്ടൂലാ"

"ന്താ, അനക്ക്‌ മാത്രേ ഓളെ പുതിയപ്ലാകാൻ പറ്റ്യുള്ളൂ. ഞാം ഇല്ല, ഞാമ്പോഗാ" ഉസ്മാൻ പോവാനോരുങ്ങി. മറ്റുള്ളവർ പരിഹാരമാർഗ്ഗങ്ങളിൽ പലതും മുന്നോട്ട്‌ വെച്ചു. അയിഷയെ കിട്ടണമെന്ന് ഉസ്മാനും, കൊടുക്കില്ലെന്ന് സുൽത്താനും വാശിപിടിച്ചപ്പോൾ, അന്നത്തെ കളി അവിടെ അവസാനിച്ചു. അപ്പോഴും, പുതിയവീട്ടിലെ അടുപ്പിലിരിക്കുന്ന ചിരട്ടയിൽ, തിളച്ച്‌ മറിയുന്ന അരിയുടെ വേവ്‌നോക്കുകയായിരുന്നു ആയിഷ.

"സുൽത്താൻ" രമ ടീച്ചർ വിളിച്ചപ്പോഴാണ്‌ സുൽത്താന്‌ പരിസരബോധം വന്നത്‌.

"പോയി സീറ്റിലിരിക്കൂ"

കടന്ന് പോകുമ്പോൾ സുൽത്താൻ തിരിഞ്ഞ്‌നോക്കി, മന്ദഹാസ മലരുകൾ പൊട്ടിവിരിയാൻ കൊതിക്കുന്ന അധരങ്ങളോടെ, സുറുമയെഴുതിയ മിഴികൾ അവനെതന്നെ വീക്ഷിക്കുകയായിരുന്നു. അവളുടെ കൈകളിൽ അപ്പോഴും അവൻ കൊടുത്ത പെൻസിലുണ്ടായിരുന്നു.


.

29 comments:

Sulthan | സുൽത്താൻ said...

പരാജയപ്പെടുമെന്ന് പരിപൂർണ്ണ വിശ്വാസമുള്ളത്‌കൊണ്ടും, അങ്ങിനെ പലവുരു സംഭവിച്ചത്‌കൊണ്ടും, ഉസ്മാൻ, ആയിഷയെ വിട്ട്‌ ഓടാൻ ശ്രമിച്ചു. എന്നാൽ അതിന്‌ മുൻപെ, കരിങ്കല്ല്‌ ഉസ്മാന്റെ നെറ്റിയിൽ പതിച്ചിരുന്നു. ഉസ്മാനും ഒപ്പം കരിങ്കലും സ്കൂൾ മുറ്റത്ത്‌ വീണു.

Sulthan | സുൽത്താൻ

ബാപ്പു | Bappu said...

കഥകളുടെ സുൽത്താൻ,

വളരെ നോസ്റ്റാൾജിക്കായി, ഒരു മലപ്പുറത്ത്കാരന്റെ മദ്രസ, സ്കൂൾ ജീവിതത്തിലേക്ക് തിരിഞ്ഞ് നടക്കുവാൻ പ്രചോദനമാവുന്നല്ലോ സുൽത്താനെ ഈ ബ്ലോഗ്.

അയൽപക്കത്തെ ആയിഷയെയും, അവളെ സംരക്ഷിക്കുന്ന സുൽത്താനെയും, ഞാൻ എന്നിലൂടെ തന്നെ കാണുന്നു.

കൊതിതോന്നുന്ന ആ സുന്ദര നിമിഷങ്ങളിലേക്ക് തിരിച്ച് പോവാൻ അഗ്രഹമുണ്ടെങ്കിലും നടക്കില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കിയാവുന്നു.

കഥകൾക്ക് കൈയോതുക്കം വന്നിട്ടില്ല. കുറച്ച്‌കൂടി ശ്രദ്ധിച്ചാൽ മികവുറ്റ കഥകളാക്കുവാൻ കഴിയും, ശ്രമിക്കുക.

നന്മകൾ നേർന്ന്‌കൊണ്ട്.

ബാപ്പു

Typist | എഴുത്തുകാരി said...

പഴയ കാലത്തിലേക്കൊരു മടക്കം അല്ലേ? സുഖമുള്ള ഓര്‍മ്മകള്‍.

Unknown said...

സുല്‍ത്താന്‍ കഥ കൊള്ളാം കേട്ടോ, നോസ്റ്റാള്‍ജിക്ക്‌ !

ramanika said...

സ്കൂള്‍ ജീവിതം വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി
പോസ്റ്റ്‌ നന്നായിരിക്കുന്നു

വാഴക്കോടന്‍ ‍// vazhakodan said...

വാഴ:അല്ല സുല്‍ത്താനേ ഉസ്കൂളില്‍ പോകാത്ത് ഇജ്ജ് ഉസ്കൂളിന്റെ കഥ എഴുതേ?

സുല്‍ത്താന്‍: അതിന് കഥയാകുമ്പോ ഞമ്മക്ക് ഒക്കെ ഊഹിക്കാലോ ഏത്?

വാഴ:എന്നാല്‍ ദോഷം പറയരുതല്ലോ ഇത് വായിച്ചപ്പോ ഇജ്ജ് സ്കൂളില്‍ പോയി പഠിച്ച പോലെ തോന്നി. നന്നായി ട്ടാ!

ആശംസകളോടെ വാഴക്കോടന്‍!

Sulthan | സുൽത്താൻ said...

ബാപ്പു,

നന്ദി, നല്ല വാക്കുകൾക്ക്‌.

എഴുത്തുകാരി ചേച്ചി, തെച്ചിക്കോടൻ, രമണിക,

സ്വാഗതം സുൽത്താന്റെ കഥകളിലേക്ക്‌.

എല്ലാവർക്കും നന്ദി

വാഴെ
കൊടുത്താൽ കൊല്ലത്ത്‌ മാത്രമല്ല, ബ്ലോഗിലും കിട്ടും എന്ന് മനസ്സിലായി. നന്ദി വന്നതിന്‌, പെരുത്ത്‌ സന്തോഷം.

പിന്നെ, മാസം ഒന്ന് കഴിഞ്ഞു എന്ന് വീണ്ടും മറക്കാൻ ശ്രമിക്കുക.

Sulthan | സുൽത്താൻ

ഒരു യാത്രികന്‍ said...

സുല്‍ത്താനെ പറയാതെ വയ്യ ..അതീവ ഹൃദ്യമായ വായനാനുഭവം.....സസ്നേഹം

Sabu Kottotty said...

സുല്‍ത്താന്‍ ആളു മോശക്കാരനല്ലല്ലോ..!!!

jayanEvoor said...

ഭാഷയും ഭാവവും ലളിതസുന്ദരം!

സുൽത്താൻ,
നിങ്ങൾ നല്ലൊരു എഴുത്തുകാരനാണ്!

കരീം മാഷ്‌ said...

കഥ വായിച്ചു. നന്നാവുന്നുണ്ട്. ധൃതിയിൽ പോസ്റ്റു ചെയ്തതാണെന്നു തോന്നുന്നു.അക്ഷരത്തെറ്റുകൾ സൃഷ്ടിയുടെ മൂല്യം കുറക്കും.( ഞാൻ കുറച്ചു നോട്ടു ചെയ്തത് താഴെ കൊടുക്കുന്നു. തിരുത്തുമല്ലോ!
:)
കൈപിടി (കൈപ്പിടി)
കരിങ്കലും (കരിങ്കല്ലും)
അദ്ധ്യപകർ (അദ്ധ്യാപകർ)
ആയത്തിലുള്ളതല്ലെങ്കിലും (ആഴത്തിലുള്ളതല്ലെങ്കിലും)
ഹെഡ്‌മാസ്റ്റാർ (ഹെഡ്‌മാസ്റ്റർ)
പ്രതേകിച്ചോന്നും (പ്രത്യേകിച്ചൊന്നും)‌
കാലായീ.(കാലായി)
ദൃസാക്ഷി (ദൃക്‌സാക്ഷി)
ടിച്ചർ (ടീച്ചർ)
പ്രശ്നനവും (പ്രശ്നം)
മയ്‌ക്കുന്ന (മായ്ക്കുന്ന)

Sulthan | സുൽത്താൻ said...

മാഷെ,

നന്ദി, ധൃതികൂടിയത്‌തന്നെയാണ്‌ കാരണം. ഇനി മുതൽ ശ്രദ്ധിക്കാം. തെറ്റുകൾ ചൂണ്ടികാണിച്ചതിൽ അതിയായ സന്തോഷമുണ്ട്‌.

കൂതറHashimܓ said...

നല്ല രസായി വായിചു, നീട്ടി വലിച്ച് എഴുതാത്തത് വായിക്കാന്‍ ഒന്നൂടെ പ്രേരിപ്പിച്ചു.
ആശംസകള്‍.. :)

സിനു said...

നന്നായിട്ടുണ്ട് ട്ടോ..
നല്ല കഥയും വായിക്കാന്‍ രസമുള്ള ഭാഷയും
ശരിക്കും കുട്ടിക്കാലം ഓര്‍മ്മിപ്പിച്ചു

ജിപ്പൂസ് said...

'നൊസ്റ്റു' തികട്ടി വന്നിട്ട് നിക്ക് ഇരിക്യാന്‍ വയ്യ.നന്നായി പറഞ്ഞിരിക്കുന്നു സുല്‍ത്താന്‍.എഴുതി എതുതി ബൂലോകത്തെ സുല്‍ത്താനാവട്ടെ.ആശംസകള്‍

Sulthan | സുൽത്താൻ said...

ഹാഷിം,
സിനു,
ജിപ്പൂസ്‌

സുൽത്താൻ കഥകളിലേക്ക്‌ സ്വാഗതം.

പട്ടേപ്പാടം റാംജി said...

നീട്ടിവലിച്ചെഴുതാത്ത ശൈലിയും ലളിതമായ ഭാഷയും...
നന്നായി.

യൂനുസ് വെളളികുളങ്ങര said...

സകൂള്‍ മുറ്റത്ത്‌ കൂടിനില്‍ക്കുന്ന കുട്ടികളോടായി ഹെഡ്‌മാസറ്റര്‍ രാഘവന്‍ പറഞ്ഞു.


ഇതില്‍ ചെറിയ പിശുക്ക്‌ കാണിച്ചിരിക്കുന്നു സുല്‍ത്താന്‍



പിന്നീട്‌ രാഘവന്‍ മാഷ്‌


കലക്കി കിടിലന്‍ സൂപ്പര്‍. അടിപൊളി

Sulthan | സുൽത്താൻ said...

യൂനുസ്
നന്ദി നല്ല വാക്കുകള്‍ക്ക്,

ഒരു മാഷിന്റെ കുറവുണ്ടല്ലേ, ശരിയാക്കി.
വീണ്ടും വരിക

Unknown said...

കഥ കുഴപ്പമില്ല,നന്നായി.ഇത്തിരി കനപെട്ട കഥകളും പോരെട്ടെന്നേ :)

ഷാജി ഖത്തര്‍.

$hamsuCm Pon@t said...

ന്നാലും...ന്റ്റെ ആയിച്ചോ.........

വീകെ said...

സംസാര ഭാഷ മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടീട്ടൊ... എന്നാലും കുഴപ്പമില്ല.

ആശംസകൾ...

Faizal Kondotty said...

nice..

Jishad Cronic said...

കൊള്ളാം ... ആശംസകൾ

perooran said...

super post

ഒഴാക്കന്‍. said...

ആരെ വാ ... വെരി നോസ്റ്റാള്‍ജിക്ക്‌

Sulthan | സുൽത്താൻ said...

ഷാജി,ഷംസൂ, വീകെ, ഫൈസൽ, ജിഷദ്‌, പേരൂരാൻ, ഒഴാക്കൻ,

എല്ലാവർക്കും നന്ദി. വീണ്ടും വരിക.

വീകെ,
മലപ്പുറത്തിന്റെ തനി സ്ലാഗ്‌ അതേപടി എഴുതുന്നത്‌, ചിലർക്കെങ്കിലും ബുദ്ധിമുട്ടാവും എന്നറിയാം. അത്‌കൊണ്ടാണ്‌ സംഭവങ്ങളുടെ വിവരണം കഴിവതും കൊടുക്കുന്നത്‌.

ഷാജി,
വീണ്ടും വരിക,

നല്ല വാക്കുകൾക്കും പ്രോൽസാഹനങ്ങൾക്കും എല്ലാവരോടും നന്ദി പറയുന്നു.

ബഷീർ said...

തൊടങ്ങീ അല്ലേ വക്കാണം :

ഉസ്മാന്മാർ എന്നും പ്രശ്നക്കാർ തന്നെ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഒരു പ്രേമം മണക്കുന്നല്ലോ സുല്‍ത്താനേ...
ആശംസകള്‍..